മോഹൻലാൽ ചിത്രം ‘എല്‍ 360’ നെക്കുറിച്ച് സംവിധായകൻ തരുൺ മൂർത്തി
മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എല്‍ 360. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ് മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രം ഒരുക്കുന്നത്. ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയെന്ന് അറിയിച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി ഇന്നലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെയുള്ള ആരാധകരുടെ കമന്‍റുകളും അതിനോടുള്ള സംവിധായകന്‍റെ പ്രതികരണവും ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. അത്തരത്തിലുള്ള ഒരു കമന്‍റിന് തരുണ്‍ മൂര്‍ത്തിയുടെ മറുപടി ഇങ്ങനെ- “എല്ലാം […]
“മോഹൻലാലിൻറെ ആലാപന ഭംഗിയിൽ കാണികൾ ലയിച്ചു കേട്ടിരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം”
മലയാള സിനിമയ്ക്ക് എന്നും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്നും താരരാജാവായി വാഴുകയാണ് താരം.വിവരണങ്ങൾക്കും വിശേഷങ്ങൾക്കും അതീതമായി ഓരോ തലമുറയുടെയും ഇഷ്ടം നേടിയാണ് ഒരേ സമയം നടനും താരവുമായി മോഹൻലാൽ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. ഒരു നാല് വയസുകാരന്റെ മനസിൽ പതിച്ച പുലിമുരുകൻ മുതൽ ഓരോ പ്രേക്ഷകനും ആ നടനതികവിനെ കുറിച്ച് പറയാൻ ഏറെയുണ്ടാകും.ഏത് കാലഘട്ടത്തിലും മോഹൻലാൽ കഴിഞ്ഞെ മലയാളിക്ക് മറ്റൊരു താരമുള്ളു. ഇപ്പോഴിതാ മോഹൻലാൽ വനിതാ ഫിലിം അവാർഡിൽ പാട്ട് പാടിയതിനെ കുറിച്ച് ഒരു […]
ഒടിടിയിലേക്ക് മമ്മൂട്ടി നായകനായ ടര്‍ബോയും ; എവിടെ? എപ്പോൾ
മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോയുടെ ഒടിടി റിലീസ് അപ്‍ഡേറ്റും നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സോണിലിവിലൂടെ ടര്‍ബോ ജൂലൈ 12ന് ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 […]
ഇതൊരു ഒന്നൊന്നര സിനിമ..!!! കേരളത്തിലും നിറഞ്ഞാടി കല്‍ക്കി ; കളക്ഷൻ റിപ്പോർട്ട്
ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് പ്രഭാസ് നായകനായ വൈജയന്തി മൂവീസിന്റെ നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എ ഡി’. പ്രേക്ഷകരും സിനിമാപ്രവർത്തകരും നിരൂപകരും ഒരേപോലെ ചിത്രത്തെ പ്രശംസിക്കുകയാണ്. രാജ്യമൊട്ടാകെ കല്‍ക്കി 289 എഡി സിനിമ സ്വീകരിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിലും പ്രഭാസ് നായകനായി വന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ്. മികച്ച ഒരു ടോട്ടലിലേക്ക് കേരള കളക്ഷനും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് ദിവസത്തില്‍ ചിത്രം നേടിയതിന്റെ ആകെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍. […]
ന്യൂയോർക്കിൽ ചിത്രീകരിച്ച അനൂപ് മേനോൻ ചിത്രം ‘ചെക്ക് മേറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക് മേറ്റ്’ ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ […]
‘വൗ ! എന്തൊരു ഇതിഹാസ സിനിമ ; ‘കല്‍ക്കി’യെ പുകഴ്ത്തി രജനികാന്ത്
ഇന്ത്യൻ സിനിമാ ലോകത്ത് എങ്ങും കൽക്കി 2898 എഡി ആണ് സംസാര വിഷയം. ഇതുവരെ കാണാത്ത ദൃശ്യാവിഷ്കാരവുമായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുന്നതിനൊപ്പം ബോക്സ് ഓഫീലും വൻ കുതിപ്പാണ് നടത്തുന്നത്. ഈ അവസരത്തിൽ കൽക്കിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. “കൽക്കി കണ്ടു. വൗ! എന്തൊരു ഇതിഹാസ സിനിമയാണത്. നാഗ് അശ്വിൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. എൻ്റെ പ്രിയ സുഹൃത്തുക്കളായ ബച്ചൻ, […]
സാധാരണക്കാരനായി മോഹൻലാല്‍ ; എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു
മോഹൻലാല്‍ നായകനായി വേഷമിടുന്നതില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360 എന്ന് വിശേഷണപ്പേരുള്ള ചിത്രത്തിന്റെ പ്രമേയം പുറത്തുവിട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. മോഹൻലാലിനൊപ്പം യുവനിരയില്‍ ചര്‍ച്ചയായ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണുള്ളത്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് […]
“മമ്മൂക്ക ഈ സിനിമയിൽ സൂപ്പർ പെർഫോമൻസ് ആയിരുന്നു” ; ജോണി വാക്കർ സിനിമയെ കുറിച് കുറിപ്പ്
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ തകർത്താടിയ ചിത്രമാണ് ജോണി വാക്കർ. ജയരാജ് സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിൽ ഇന്നും ചർച്ചയാകുന്ന ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം രഞ്ജിതയാണ് നായികയായത്. ജഗതി ശ്രീകുമാർ, എം ജി സോമൻ, പ്രേം കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായിരുന്നു.മമ്മൂട്ടിയുടെ ജോണി വർഗീസ് എന്ന കഥാപാത്രം തന്റെ അനിയനോടൊപ്പം ബാംഗ്ലൂരിലെ കോളേജിൽ […]
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയില്‍ ത്രസിപ്പിച്ച് ദുല്‍ഖര്‍ ; ആദ്യ പ്രതികരണങൾ
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. വൻ അഭിപ്രായമാണ് പ്രഭാസ് നായകനാകുന്ന ചിത്രത്തിന് ലഭിക്കുന്നത്. രാജ്യമൊട്ടാകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ പ്രഭാസ് ചിത്രത്തിന് സാധിച്ചിരിക്കുന്നു. ദുല്‍ഖറിനറെ സാന്നിദ്ധ്യമാണ് മലയാളി പ്രേക്ഷകരെ ചിത്രത്തില്‍ ആകൃഷ്‍ടരാക്കുന്ന ഘടകം എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ദുല്‍ഖറും ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്നലെയായിരുന്നു അക്കാര്യത്തില്‍ ഒരു സ്ഥീരീകരണം സംവിധായകൻ നാഗ് അശ്വിൻ നല്‍കിയതെന്ന് മാത്രം. കുറച്ചേയുള്ളൂവെങ്കിലും ദുല്‍ഖര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നത്. ഒരാള്‍ കിംഗ് ഈസ് ബാക്കെന്നാണ് […]
“കീഴടക്കാൻ വരുന്നവനെ കൊമ്പിൽ കോർത്തെടുത്ത് കുതിച്ചു പായും” ;ത്രസിപ്പിച്ച് സുരേഷ് ഗോപിയുടെ ‘വരാഹം’ ടീസര്‍
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ടീസര്‍ റിലീസ് ആണ്. സുരേഷ് ഗോപിയുടെ ജന്‍മദിനത്തിലാണ് സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ടീസര്‍ പുറത്തുവിട്ടത്. ഒരു ത്രില്ലര്‍ ചിത്രമാണ് വരുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. കൂളിംഗ് ഗ്ലാസ് ധരിച്ച്, ബ്ലക് ബാക്ഗ്രൗണ്ടിൽ നിൽക്കുന്ന സുരേഷ് ഗോപി കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ സാധിക്കും. ‘നിഗൂഢത, ആവേശം, വന്യമായ എന്തോ ഒന്ന്’, എന്നാണ് പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി […]