“ഓളവും തീരവും … ഹെവി ക്ലാസ് ” ; പ്രേക്ഷകൻ്റെ കുറിപ്പ്
മലയാളികൾ ഒന്നടങ്കം കാത്തിരുന്നൊരു ആന്തോളജി സിനിമയുണ്ട്. പേര് മനോരഥങ്ങൾ. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഏവരും കാത്തിരിക്കുന്നത് മോഹൻലാൽ പടം കാണാനായിരുന്നു. ഓളവും തീരവും എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. പ്രിയദർശൻ ആണ് സംവിധാനം. ഇന്നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം “തുലാ മഴയിൽ പുഴയിൽ തടി കൊണ്ടു പോകുന്നത് […]
സുവർണ്ണ ലിപികളിൽ തിളങ്ങുന്ന കോലാറിന്‍റെ ചരിത്രം; ദൃശ്യസമ്പന്നതയുടെ അത്ഭുതമായ് ‘തങ്കലാൻ’ റിവ്യൂ വായിക്കാം
ഇന്ത്യൻ സിനിമയിൽ തന്നെ വേഷപ്പകർച്ചകളിൽ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ചിയാൻ വിക്രം. ലഭിക്കുന്ന സിനിമകളിൽ വേറിട്ട കഥാപാത്രമായി മാറാനുള്ള വിക്രത്തിന്‍റെ കഷ്ടപ്പാടുകളും അതിനായുള്ള ശാരീരകവും മാനസികവുമായ തയ്യാറെടുപ്പുകളുമൊക്കെ എന്നും ചർച്ചയായിട്ടുണ്ട്. വിക്രത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമെന്ന് വിശേഷിപ്പിക്കാം പാ രഞ്ജിത്ത് ഒരുക്കിയ ‘തങ്കലാൻ’ എന്ന കഥാപാത്രം. അത്രമാത്രം ശക്തമാണ് ഈ കഥാപാത്രം. മനുഷ്യരെ എന്നും ഭ്രമിപ്പിച്ചിട്ടുള്ള മഞ്ഞ ലോഹത്തിന്‍റെ ചരിത്രമുറങ്ങുന്ന കോലാറിലെ സ്വര്‍ണ ഖനിയില്‍ തങ്കലാനെ പാ രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത് വ്യക്തവും സൂക്ഷമവും […]
മാസ്സും ക്ലാസ്സുമാകാൻ ബസൂക്ക..!! ടീസർ പുറത്തു വിട്ടു
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. കാലമിത്രയായിട്ടും മമ്മൂട്ടി പുതുക്കപ്പെടുന്നതിന്റെ കാരണവും സിനിമകളുടെ വൈവിധ്യങ്ങളാണ്. അത്തരത്തില്‍ മമമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് ബസൂക്ക. ആരാധകരെ ആവേശത്തില്‍ നിര്‍ത്തുന്ന ബസൂക്കയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നു. സംവിധാനം ഡിനോ ഡെന്നിസ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് ഗൗതം മേനോനുണ്ടാകുക. എന്താണ് റോള്‍ എന്ന് മമ്മൂട്ടിയോട് ചോദിക്കുന്ന ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം അമ്പരക്കുന്ന ഒരു മറുപടിയാണ് ലഭിക്കുന്നത്. നമ്മള്‍ ചെയ്യാത്ത […]
വിക്രത്തിന്റെ തങ്കലാൻ ആരെയൊക്കെ വീഴ്ത്തും …? ഓപ്പണിംഗില നേടാനാകുന്നത് എത്ര?
വിക്രം നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നിറഞ്ഞാടുന്ന ഒരു വേറിട്ട ചിത്രമായിരിക്കും തങ്കലാൻ. വിക്രത്തിന്റെ തങ്കലാന്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും പ്രതീക്ഷ പകരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‍നാട്ടില്‍ 2024ല്‍ പ്രദര്‍ശനത്തിനെത്തിയ അധികം സിനിമകളൊന്നും വിജയിച്ചിരുന്നില്ല. ധനുഷ് നായകനായി എത്തിയ രായനാണ് ഒടുവില്‍ വൻ വിജയമായത്. തമിഴ്‍നാട്ടില്‍ തങ്കലാൻ അഡ്വാൻസായി നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. പാ രഞ്‍ജിത്ത് വിക്രത്തിന്റെ തങ്കലാൻ സംവിധാനം […]
ഓണം ‘പിടിക്കാനു’ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി
അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബസൂക്കയെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം രാവിലെ പത്ത് മണിക്കാകും ടീസർ റിലീസ് ചെയ്യുക. അപ്ഡേറ്റ് പങ്കുവച്ച് പുതിയ […]
‘കോക്കിനെ പോലെയുള്ളവരെ ആളുകൾ മറക്കും’; നെഗറ്റീവ് റിവ്യൂവിനെതിരെ രൂക്ഷമായി പ്രതികരിച്ച് ‘ചെക്ക് മേറ്റ്’ സംവിധായകൻ രതീഷ് ശേഖർ
അനൂപ് മേനോൻ, ലാൽ, രേഖ ഹരീന്ദ്രൻ തുടങ്ങിയ താരങ്ങളൊന്നിച്ച പുതിയ ചിത്രം ‘ചെക്ക് മേറ്റ്’ സിനിമയ്‍ക്കെതിരെ യൂട്യൂബിലൂടെ നെഗറ്റീവ് റിവ്യൂ പറഞ്ഞ റിവ്യൂവർ അശ്വന്ത് കോക്കിന് ചുട്ട മറുപടി നൽകി ‘ചെക്ക് മേറ്റ്’ സിനിമയുടെ സംവിധായകനും അമേരിക്കൻ മലയാളിയുമായ രതീഷ് ശേഖര്‍. സിനിമാ തിയേറ്ററിൽ നിന്നിറങ്ങവേ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് രതീഷ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ”ഞാനും ടീമും ചെക്ക് മേറ്റ് ഉണ്ടാക്കിയത് ഇന്‍റലിജന്‍റ് സ്റ്റോറി ടെല്ലിങ്ങ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നൊരു ഓഡിയൻസിനുവേണ്ടിയാണ്, അതായത് പ്രത്യേകിച്ച് കേരളത്തിലെ ഓഡിയൻസിന് […]
“മോഹൻലാലിനെക്കാൾ 1000 മടങ്ങ് അധിക്ഷേപം മമ്മൂട്ടി ഏറ്റുവാങ്ങി” ; ‘അമ്മ’ സംഘടനക്കെതിരെ AIYF പ്രസിഡൻ്റ്
സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ‘അമ്മ’ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി. ഈ പശ്ചാത്തലത്തിലാണ് എൻ അരുൺ പ്രതികരണവുമായി എത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുറിപ്പിൻ്റെ പൂർണരൂപം മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A […]
‘മനോരഥങ്ങൾ’ : 9 എംടി കഥകള്‍ 8 സംവിധായകര്‍ പ്രമുഖ അഭിനേതാക്കള്‍…!! ട്രെയ്ലർ ഏറ്റെടുത്ത് പ്രേക്ഷകർ
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലിച്ചിത്രം ‘മനോരഥങ്ങൾ’ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിയവർ ഭാഗമാവുന്ന ആന്തോളജി സീരീസ് സീ5ലൂടെ ആഗസ്റ്റ് 15നാണ് റിലീസ് ചെയ്യുന്നത്. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത […]
ഓണം റീലീസായി ടോവിനോയുടെ ‘അജയന്റെ രണ്ടാം മോഷണം’ എത്തുന്നു
ടോവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന എആര്‍എം ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി ഇന്ന് പുറത്തു വന്ന മോഷൻ പോസ്റ്ററിലൂടെയാണ് ഓണം റിലീസായി എആര്‍എം എത്തും എന്ന അപ്ഡേറ്റ് അണിയറക്കാർ പുറത്തു വിട്ടത്. 3 ഡി യിലും 2 ഡിയിലുമായി എആര്‍എം പ്രദർശനത്തിനെത്തും,മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന […]
ഓണത്തിന് ബറോസ് എത്തില്ലേ..?? സ്ക്രീനിൽ ‘സംവിധാനം മോഹൻലാൽ’ തെളിയാൻ വൈകുമെന്ന് റിപ്പോർട്ട്
സംവിധാനം മോഹൻലാൽ’, ബിഗ് സ്ക്രീനിൽ ഈ എഴുത്ത് കാണാൻ കാത്തിരിക്കുന്നവരാണ് ഓരോ മോഹൻലാൽ ആരാധകരും സിനിമാസ്വാദകരും. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയാൻ ഒരുങ്ങുന്നത്. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ തന്റെ സിനിമ ഒരുക്കിയത്. മുണ്ടും മടക്കി കുത്തി, മീശ പിരിച്ച് മാസ് ആക്ഷനുമായി ബിഗ് സ്ക്രീനിൽ തിളങ്ങിയ അദ്ദേഹം സംവിധായകനാകുമ്പോൾ എങ്ങനെയുണ്ടാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഒട്ടനവധിപേർ. സെപ്റ്റംബർ 12നാണ് ബറോസ് റിലീസിന് ഒരുങ്ങുന്നത്. എന്നാൽ […]