ഷെയ്ൻ നിഗം പടം ‘ഹാൽ’ പ്രതിസന്ധിയിൽ
ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ […]
“ദുൽക്കറിന്റെ തീരുമാനം കൊണ്ട് ലോക നേടിയ ബെഞ്ച്മാർക്കുകൾ ആണ് ആ സിനിമയെ കുറിച്ച് വരും കാലങ്ങളുടെ ചരിത്ര പുസ്തകത്തിൽ പെട്ടെന്ന് ഓർത്തെടുക്കുക”
താൻ നിർമിച്ച ഏറ്റവും പുതിയ ചിത്രമായ ‘ലോക: ചാപ്റ്റർ 1-ചന്ദ്ര’യുടെ വിജയത്തിൻ്റെ സന്തോഷത്തിലാണ് ദുൽഖർ സൽമാൻ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായ ചിത്രം ബോക്സോഫീസിൽ 300 കോടിയോളമാണ് ഇതുവരെ നേടിയത്. താൻ നായകനായെത്തിയ സിനിമകൾ പോലും ലോകയെപ്പോലെ കളക്ഷൻ നേടിയിട്ടില്ലെന്ന് ദുൽഖർ പറഞ്ഞിരുന്നു. ഓണം റിലീസായ ചിത്രം ഇപ്പോഴും തിയേറ്റുകളിൽ ഓടുന്നുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ഈ പ്രചാരണം തള്ളി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. ഇപോഴിതാ […]
“സെക്രട്ടേറിയേറ്റിലേക്ക് ഇരച്ചുകയറി സമരക്കാർ” ; നിവിൻ പോളിയുടെ ബിഗ്ബജറ്റ് പൊളിറ്റിക്കല്‍ ഡ്രാമ
സെക്രട്ടേറിയറ്റിന്‍റെ നാല് ഗേറ്റും ഉപരോധിച്ച് സമരക്കാര്‍. കാഴ്ചക്കാരായി പൊലീസ്. കാണുന്നവര്‍ക്ക് ആദ്യം കൗതുകമായെങ്കിലും ആക്ഷന്‍, കട്ട് പറഞ്ഞപ്പോള്‍ സംഗതി മനസിലായി ഇത് യഥാര്‍ഥ സമരമല്ലെന്ന്. നിവിന്‍ പോളി നായകനാവുന്ന സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് സെക്രട്ടേറിയറ്റ് പരിസരം. ആര്‍.ഡി.ഇല്യുമിനേഷന്‍, ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ നിവിന്‍ പോളി നായകനാവുന്ന രാഷ്ട്രീയ പ്രമേയ ചിത്രം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച സോളര്‍ അഴിമതി വിഷയത്തില്‍ എല്‍.ഡി.എഫിന്‍റെ സെക്രട്ടേറിയറ്റ് വളയലുമായി ബന്ധമില്ലെങ്കിലും സാധാരണക്കാരെ സ്വാധീനിക്കുന്ന മുന്‍കാല കാഴ്ചകളും […]
ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ ‘ബൾട്ടി’ നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന് തീയ്യേറ്റുകളിൽ ആവേശപ്പൂരം തീർക്കുന്ന, കബഡിയും ആക്ഷനും ഒരുപോലെ സമ്മേളിക്കുന്ന ‘ബൾട്ടി’ ഷെയിനിൻ്റെ കരിയറിലെ തന്നെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറാൻ പോവുകയാണെന്ന് സിനിമക്കു ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ ‘ബൾട്ടി’യുടെ വിജയത്തിലും, അതിലൂടെ റൊമാൻ്റിക് നായക പരിവേഷത്തിൽ നിന്നും ആക്ഷൻ കിങ്ങ്, സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ കഴിയുമെന്നു തെളിയിച്ച ഷെയിനു നേരെയും ചിലർ […]
മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കുതിച്ച് ബൾട്ടി…!!!
ഷെയിൻ നിഗം നായകനായി എത്തിയ ‘ബൾട്ടി’ മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കുതിക്കുകയാണ്. മറ്റ് വമ്പൻ റിലീസുകൾ എത്തിയെങ്കിലും ബൾട്ടിക്ക് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഒരു ആഴ്‌ച പിന്നീടുമ്പോൾ ചിത്രം പത്തു കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള […]
മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്
മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ലൊക്കേഷനിൽ എത്തിയ മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്. ഇന്നലെ ഹൈദരാബാദിലെത്തിയ മമ്മൂട്ടി കാറിൽ നിന്നിറങ്ങുമ്പോൾ അനുരാഗ് കശ്യപ് ക്ഷമയോടെ കാത്തിരിക്കുന്നതും തുടർന്ന് സംസാരിക്കുന്നതിനിടയിൽ മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങുന്നതും വീഡിയോയിൽ കാണാം. രണ്ട്പേരും ഒരുമിക്കുന്നൊരു ചിത്രം പ്രതീക്ഷിക്കാമോ എന്നാണ് വീഡിയോക്ക് താഴെ ആരാധകർ കമന്റുമായി എത്തിയത്. പേട്രിയറ്റിൽ അനുരാഗ് കശ്യപ് വില്ലനായി എത്തുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. അതേസമയം ഇന്ന് 9 മണിയോടെ […]
ഷെയ്ൻ നിഗത്തിന്റെ “ബൾട്ടി “തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു
ഷെയ്ൻ നിഗം നായനകായെത്തുന്ന ‘ബൾട്ടി’ സിനിമയ്ക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം.കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥ പറയുന്ന സ്പോർട്സ് ആക്‌ഷൻ സിനിമയാണ്‘ബൾട്ടി’. ആക്‌ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവച്ച ചിത്രം ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമ കൂടിയാണ്.കബഡി കോർട്ടിലും പുറത്തും മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്ന പഞ്ചമി റൈഡേഴ്സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ബൾട്ടി’യുടെ സംവിധാനം […]
ഷെയിൻ നിഗത്തിന്റെ ആക്ഷൻ ചിത്രമായ ‘ബാൾട്ടി’ നാളെ തീയറ്ററുകളിലേക്ക്
ആർഡിഎക്‌സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തനിക്ക് ആക്ഷൻ റോളുകളും അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച യുവനായകൻ ഷെയിൻ നിഗത്തിന്റെ മറ്റൊരു ആക്ഷൻ ചിത്രമായ ‘ബാൾട്ടി’ നാളെ (26) തീയറ്ററുകളിലേക്ക്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന, കേരള- തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനുംപോന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമയിൽ പൊതുവെ വിരളമായ സ്പോർട്ട്സ് ആക്ഷൻ ഴോണറിൽ കഥ പറയുന്ന ഒന്നാണ്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം […]
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറി “വള” ; ചിത്രത്തിലെ ഗാനം കാണാം
ലുക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹാഷിൻ സംവിധാനം ചെയ്ത ‘വള’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകളായാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദസ്താൻ എന്ന് തുടങ്ങുന്ന ഗാനം ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യവാർ അബ്ദാൽ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. കഠിന കഠോരമീ അണ്ഡകടാഹം’ വഴിയായിരുന്നു മുഹഷിൻ ആദ്യമായി ശ്രദ്ധേയനായത്. രണ്ടാമത്തെ ചിത്രമായ വളയിൽ, അദ്ദേഹം തിരക്കഥാകൃത്തായ ഹർഷദുമായി ( ഉണ്ട, പുഴു) ചേർന്ന്, വിവിധ കാലഘട്ടങ്ങളിൽ […]
“മോഹൻലാലിന് ദാദാ സാഹെബ് ഫാൽകെ പുരസ്കാരം കിട്ടിയപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഫാക്റ്റ് ഉണ്ട്”
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭയാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ വാങ്ങിയപ്പോൾ, ഓരോ മലയാളികളുടെ മനസും അഭിമാനപൂരിതമായി മാറി. എങ്ങും പ്രശംസാവാചകങ്ങൾ മുഴങ്ങി കേട്ടു. അത്തരത്തിൽ പ്രിയ നടൻ ഫാൽക്കെ അവാർഡ് സ്വീകരിച്ചപ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഓർമിപ്പിക്കുകയാണ് ജിതിൻ ജോസഫ്. കുറിപ്പിൻ്റെ പൂർണരൂപം മോഹൻലാലിന് ദാദാ സാഹെബ് ഫാൽകെ പുരസ്കാരം കിട്ടിയപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു […]