‘എല്ലാവര്‍ക്കും ഇവിടെ സ്‌പേസ് ഉണ്ട്, നീയൊക്കെ നോക്കിയും കണ്ടും നിന്നാല്‍ നില്‍ക്കാം’ ; മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് ഫഹദ് ഫാസില്‍
ഒരേ അച്ചില്‍ വാര്‍ത്തെടുക്കുന്ന നായകന്മാരെ കണ്ടുമടുത്ത മലയാളി പ്രേക്ഷകരുടെ മുന്നില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. 2009 മുതല്‍ 2022 വരെ നീളുന്ന പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഫഹദ് എന്ന നടന്‍ മലയാള സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2002-ല്‍ ‘കയ്യെത്തും ദൂരത്ത് ‘ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അന്ന് വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചില്ല. ഒരിടവേള എടുത്ത് അദ്ദേഹം ഏഴ് വര്‍ഷത്തിന് ശേഷം കേരളകഫേ എന്ന സിനിമയിലൂടെ വന്‍ […]