‘തെറ്റ് ചൂണ്ടിക്കാട്ടുന്ന പ്രേക്ഷകരുടെ ബുദ്ധിയെപ്പോലും പലരും ചോദ്യം ചെയ്യാറുണ്ട്, അവിടെയാണ് പൃഥ്വിരാജ് വേറിട്ടുനിന്നത്’ ; വൈറലായി കുറിപ്പ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയ്ക്ക് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അതേസമയം സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഭിന്നശേഷിക്കാരെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെയും വേദനിപ്പിക്കുന്ന തരത്തിലും അവഹേളിക്കുന്ന രീതിയിലുമുള്ള സംഭാഷണമായിരുന്നു അത്. സംഭവം വിവാദമായതോടെ സംവിധായകന് ഷാജി കൈലാസും നായകനായെത്തിയ പൃഥ്വിരാജ് സുകുമാരനും തെറ്റ് സമ്മതിച്ചും മാപ്പ് ചോദിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ചും പൃഥ്വിരാജ് മാപ്പ് പറഞ്ഞത് മഹത്തരമായകാര്യമാണെന്നും കുറിച്ച് ഫെയ്സ്ബുക്കില്‍ […]
‘മമ്മൂക്ക ചില്‍ ആണ്, അദ്ദേഹത്തിനോട് സംസാരിക്കുമ്പോള്‍ നമ്മുടെ സുഹൃത്തുക്കളോട് സംസാരിക്കുന്ന പോലെ തോന്നും’ ; ദീപ്തി സതി
മോഡലിങ്ങില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും മലയാളി പ്രേക്ഷകരുടെ മനം കവരുകയും ചെയ്ത നടിയാണ് ദീപ്തി സതി. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാല്‍ ജോസിന്റെ നീന എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ അഭിനയിക്കുകയും മലയാളികളുടെ മനസില്‍ ഇടം നേടുകയും ചെയ്തു. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം സംസാരിക്കാന്‍ ഏറെക്കുറെ പഠിക്കുകയും അഭിമുഖങ്ങളില്‍ എത്തുമ്പോള്‍ മലയാളത്തില്‍ സംസാരിക്കാനും ശ്രമിക്കാറുണ്ട്. […]
ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം മാസ് ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍ ; പോലീസ് വേഷത്തില്‍ മമ്മൂട്ടി, വില്ലനായി തെന്നിന്ത്യന്‍ താരം
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഗ്രാന്‍ഡ് മാസ്റ്ററിന് ശേഷം വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് ബി ഉണ്ണികൃഷ്ണന്‍. പോലീസ് വേഷത്തിലായിരുന്നു ഗ്രാന്‍ഡ്മാസ്റ്ററില്‍ മോഹന്‍ലാല്‍ എത്തിയതെങ്കില്‍ പുതിയ സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് പോലീസ് വേഷത്തിലെത്തുന്നത്. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചതാണെന്ന് അദ്ദേഹം പല കഥാപാത്രങ്ങളിലൂടെയും തെളിയിച്ചിട്ടുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ പൂജ എറണാകുളത്ത് നടന്നു. ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ആറാട്ട് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ്. സിനിമയുടെ ചിത്രീകരണം ജൂലൈ 15 മുതല്‍ പൂയംകുട്ടിയില്‍വെച്ചായിരിക്കും […]
ഡ്യൂപ്പില്ല.. മുള്ളൻകൊല്ലി വേലായുധനെ വെല്ലുമോ ഈ പുതിയ മോഹൻലാൽ അവതാരം? ; ‘ഓളവും തീരവും’ ഷൂട്ടിംഗ് പുരോഗമിക്കുന്നു
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്‍. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ഈ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അമാനുഷിക മാനറിസങ്ങളും അഭിനയ വൈഭവും ചിത്രത്തിലുടനീളം നിറഞ്ഞ് നിന്നിരുന്നു. മുള്ളങ്കൊല്ലി വേലായുധന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. സാഹസിക രംഗങ്ങളില്‍ അങ്ങേയറ്റം താല്‍പര്യം പ്രകടിപ്പിക്കുന്ന താരത്തില്‍ ഈ കഥാപാത്രവും ഭദ്രമായിരുന്നു. സാഹസിക രംഗങ്ങളില്‍ താരങ്ങളില്‍ പലരും ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതിനോട് പൊതുവെ താല്‍പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. ഈ ചിത്രത്തിലും നിരവധി സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെയായിരുന്നു […]
ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം ; ആര്‍. ശ്രീലേഖയെ പരസ്യമായി വെല്ലുവിളിച്ച് നികേഷ് കുമാര്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധി ആണെന്ന മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ പരാമാര്‍ശത്തില്‍ വന്‍ വിവാദങ്ങളാണ് ഉയരുന്നത്. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകള്‍ എല്ലാം വ്യാജമാണെന്നായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവര്‍ ലോക്കേഷനില്‍ വന്നിരുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വിവാദമായ ഈ വീഡിയോ പുറത്തുവിട്ടത്. ഇപ്പോഴിതാ ശ്രീലേഖയെ വെല്ലുവിളിച്ച് […]
‘മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുന്നു, അതൊരു ഹെവി പടമായിരിക്കും’ ; ഷാജി കൈലാസ്
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയെ നായകനാക്കി ന്യൂസ് എന്ന ചിത്രം ഒരുക്കിയാണ് സംവിധായകനായത്. ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു ഈ കോംബോയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് ചിത്രം സംവിധാനം ചെയ്യാനായി കാത്തിരിക്കുകയാണെന്നാണ് […]
”ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് പറഞ്ഞത് മനുഷ്യവിരുദ്ധമെന്നേ പറയാനാവൂ, ഒരു പൃഥ്വിരാജ് കഥാപാത്രമാണ് ഇത് തുടങ്ങിവെച്ചതെന്ന് പറയാനിടവരാതിരിക്കട്ടെ” ; കുറിപ്പ് വൈറല്‍
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രം ‘കടുവ’ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ വിളയാട്ടം, ഷാജി കൈലാസ് എന്ന മാസ് സംവിധായകന്റെ മെഗാ മാസ് തിരിച്ചുവരവ് എന്നൊക്കെയാണ് ചിത്രം കണ്ട്കഴിഞ്ഞ് പുറത്തിറങ്ങിയവരുടെ പ്രതികരണങ്ങള്‍. ഇപ്പോഴിതാ […]
”സിനിമ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു, മലയാള സിനിമ പ്രതിസന്ധിയിലേക്ക് ” ; ജി സുരേഷ് കുമാര്‍
കോവിഡ് പ്രതിസന്ധികാലത്ത് ഇതുവരെ സിനിമാ മേഖല കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലൂടെയാണ് രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മലയാള സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് കാരണം സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രതിഫലം കുത്തനെ കൂട്ടുന്നതാണെന്നും സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ”സിനിമ പൊട്ടിയാലും പ്രതിഫല തുക […]
ഇടിമിന്നല്‍ വെളിച്ചത്തില്‍ വ്യത്യസ്ത പ്രകടനവുമായി സൗബിന്‍ ഷാഹിര്‍ ; സസ്‌പെന്‍സ് നിറച്ച് ‘ഇലവീഴാപൂഞ്ചിറ’ ടീസര്‍
സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ജൂലൈ 15നാണ് ചിത്രം തിയേറ്ററില്‍ റിലീസിനായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥ പറയുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ട്രയ്‌ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വളരെയധികം ആകാംക്ഷയുണര്‍തുന്നത്താണ് ചിത്രത്തിന്റെ പുതിയ ടീസറും. ഇടിമിന്നല്‍ വെളിച്ചത്തില്‍ ‘ഇലവീഴാപൂഞ്ചിറ’യിലെ ഒരു രാത്രിയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലാണ് പുതിയ ടീസറും റിലീസ് […]
”സാധാരണ സൂപ്പര്‍ താരങ്ങള്‍ അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാറില്ല, മമ്മൂട്ടി പരാതിയൊന്നും കൂടാതെ അഭിനയിച്ചു” ; മനസ് തുറന്ന് നയന്‍താര
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന കുടുംബ ചിത്രത്തില്‍ നിന്ന് തുടങ്ങിയതാണ് നയന്‍താരയുടെ സിനിമാ ജീവിതം. ഇടയ്ക്ക് മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറുക കൂടി ചെയ്തപ്പോള്‍ പൂര്‍ണ്ണമായും ഒരു ന്യൂ ജനറേഷന്‍ നായിക എന്ന നിലയിലേക്ക് നയന്‍സ് ബ്രാന്‍ഡ് ചെയ്യപ്പെട്ടു. 2010 ല്‍ ബോഡിഗാഡ്, എലെക്ട്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാള സിനിമയില്‍ നിന്നും 5 വര്‍ഷത്തോളം നയന്‍താര വിട്ടു നിന്നിരുന്നു. നയന്‍താരയ്‌ക്കൊപ്പം മലയാളത്തില്‍ ഏറ്റവും അധികം അഭിനയിച്ച താരം […]