”കാന്താര പോലെ പടര്‍ന്നു പടര്‍ന്നു മറ്റു ഭാഷകളില്‍ പോയി മാളികപ്പുറം ഹിറ്റ് അടിക്കട്ടെ” ; കുറിപ്പ്
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശം തുടരുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം നേടി. തുടക്ക സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ തിരക്കാണ് മാളികപ്പുറം കാണാന്‍ തിയറ്ററുകളില്‍ അനുഭവപ്പെടുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി […]
‘മുള്ളന്‍കൊല്ലിയുടെ മഹാരാജാവ്..അത് ഇയാള്‍ അല്ലാതെ മറ്റാരാണ്’ ; നരന്‍ സിനിമയെക്കുറിച്ച് കുറിപ്പ്
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ സുപ്രധാന സിനിമകളിലൊന്നാണ് നരന്‍. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് നരന്‍. അടിക്കടിയുണ്ടായ പരാജയങ്ങളില്‍ നിന്നും കരകയറാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ദേവയാനി, ഭാവന, ഇന്നസെന്റ്, സിദ്ദിഖ്, മധു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വേലായുധനേയും മുള്ളന്‍കൊല്ലിയേയും മറക്കാന്‍ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടന്നത്. കുറിപ്പിന്റെ […]
മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച മാസ് അപ്പീല്‍ ‘നരസിംഹം’ ; സിനിമയെക്കുറിച്ച് കുറിപ്പ്
മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത ചിത്രമാണ്. ദേവാസുരം, ആറാം തമ്പുരാന്‍, ഉസ്താദ് എന്നിവയ്ക്ക് ശേഷം അതെ ചേരുവകള്‍ അല്പം കൂടി കടുപ്പിച്ച് മോഹന്‍ ലാല്‍ മീശ പിരിച്ച് മുണ്ടു മടക്കി കുത്തി വന്ന നരസിംഹം ബോക്‌സ് ഓഫീസില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. 21 -ാം നൂറ്റാണ്ടിലെ ആദ്യ ഇന്‍ഡസ്ട്രിഹിറ്റാണ് നരസിംഹം. മലയാള […]
‘അടി പിടി പാട്ട് ഡാൻസ് എല്ലാം പ്രതീക്ഷിച്ചു വരുന്നവർക്ക് ഒട്ടും ഇഷ്ട്ടമാവില്ല..’ ; ‘നൻപകൽ നേരത്ത് മയക്കം’ റിവ്യൂ ചെയ്ത് പ്രേക്ഷകൻ
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മഹാനടൻ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി ഇപ്പോൾ തിയ്യറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. ഒരു ലഘു പരസ്യചിത്രം കണ്ടതിനുശേഷം സ്പാർക്ക് ചെയ്ത ഐഡിയ ലിജോ കഥയാക്കി എസ് ഹരീഷ് എന്ന എഴുത്തുകാരനെ കൊണ്ട് തിരക്കഥയാക്കി മേക്ക്ചെയ്ത സിനിമ നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പനിയാണ്. പ്രശസ്ത തമിഴ് ഛായാഗ്രഹകൻ തേനി ഈശ്വരാണ് ഈ സിനിമയുടെ മനോഹരമായ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെയിംസ്, സുന്ദർ എന്നീ രണ്ട് കഥാപാത്രങ്ങളുടെ പകർന്നാട്ടം […]
ഓസ്‌കാറിലേക്ക് അടുത്ത് കീരവാണിയുടെ ‘നാട്ടു നാട്ടു’ ; എഴുന്നേറ്റ് നിന്ന് കയ്യടി നൽകാം ആർ.ആർ.ആർ ടീമിന്!
ഗോൾഡൻ ഗ്ലോബ് വേദിയിൽ അടക്കം കയ്യടി നേടി പുരസ്കാരം നേടി ഇതിനോടകം ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ആർ.ആർ.ആർ സിനിമയിലെ നാട്ടു നാട്ടു ഗാനം 95-ാമത് ഓസ്കർ പുരസ്കാരപ്പട്ടികയിൽ. എസ്എസ് രാജമൗലി ഒരുക്കിയ ആർ.ആർ.ആർ. സിനിമയിൽ സംഗീത സംവിധായകൻ എം.എം. കീരവാണി ചെയ്ത നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിരിക്കുന്ന വാർത്ത ഇന്ത്യ മൊത്തം ആഘോഷത്തിമിർപ്പിൽ ഏറ്റെടുത്തിരിക്കുകയാണ്. ഈ സന്തോഷവാർത്ത ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ അഭിനന്ദന പെരുമഴയാണ്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് […]
അമിത പ്രതീക്ഷ ഭാരമില്ലാതെ ഞെട്ടിക്കാന്‍ മോഹന്‍ലാല്‍ വരുന്നു ; ത്രസിപ്പിച്ച് എലോണ്‍ ടീസര്‍ പുറത്തിറങ്ങി
മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 26 ന് ആണ് ചിത്രത്തിന്റെ റിലീസ്. തിയറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന്റെ ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്‌ലൈ എഫക്റ്റ് ഉദാഹരിക്കുന്നുണ്ട് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം. മുന്‍പെത്തിയ ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം ആ ടീസറില്‍ മറുപടി പറഞ്ഞത്. എന്തായാലും പുതിയ ടീസര്‍ […]
ജനപ്രിയരാവാന്‍ ഇനിയും പരിശ്രമിക്കേണ്ടവര്‍…. ; ശ്രീനാഥ് ഭാസിയെക്കുറിച്ചും ഷെയ്ന്‍ നിഗത്തെക്കുറിച്ചും കുറിപ്പ്
യുവാക്കള്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷെയിന്‍ നിഗം. യുവതാരങ്ങളില്‍ പ്രധാനിയാണ് താരമിന്ന്. ബാലതാരമായാണ് ഷെയിനിന്റെ മലയാള സിനിമയിലേക്കുള്ള എന്‍ട്രി. 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്റെ താന്തോന്നി എന്ന ചിത്രത്തിലൂടെയാണ് ഷെയിന്‍ സിനിമയില്‍ എത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലൂടെ നായകനുമായി. പിന്നീടങ്ങോട്ട് നായകനായും സഹനായകനായും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഇതുപോലെ തന്നെ നിരവധി ആരാധകരുള്ള മറ്റൊരു താരമാണ് ശ്രീനാഥ് ഭാസി. മലയാളത്തില്‍ നായകനായും സഹനടനായും നെഗറ്റീവ് റോളുകളിലും എല്ലാം തിളങ്ങിയ […]
കാന്താര 2 അപ്ഡേറ്റ് ; റിഷഭ് ഷെട്ടി മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവനാണ്..! വന്നവഴി മറക്കാത്ത നല്ല മനുഷ്യന്‍..!
പോയ 2022 വർഷത്തിൽ ഇന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച വിജയമായിരുന്നു കന്നടയിൽ നിന്നുമെത്തിയ കാന്താര നേടിയത്. കന്നട ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി കാന്താര മാറി. ആകെ വേൾഡ് വൈഡ് 400 കോടിയിൽ അധികം കളക്ഷനും നേടി. ഒരു നിഗൂഢമായ വനവും അവിടെയുള്ള ജന ജീവിതവും അവരുടെ ദൈവിക സങ്കൽപങ്ങളും ആചാരാനുഷ്ടാനങ്ങളും കലാരൂപങ്ങളും ഒക്കെ നിറഞ്ഞ ചിത്രത്തിൽ ചില ദുഷ്ട ശക്തികളുടെ വരവും പ്രതികാരവും അതിജീവിനവുമൊക്കെ പ്രതിപാദിച്ചു. പ്രേക്ഷകർക്ക് തിയറ്ററിൽ മറക്കാൻ പറ്റാത്ത […]
”ഭക്തി മാത്രം വിക്കാതെ, ഇമോഷണല്‍ ആയി കണക്ട് ആവുന്ന ആക്ഷന്‍, മാസ്സ് ചിത്രമാണ് മാളിക പുറം”; കുറിപ്പ്
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം […]
”തുനിവും വാരിസും കേരളത്തിലെ വിതരണകാര്‍ക്കുണ്ടാക്കിയത് നഷ്ടം”; കുറിപ്പ് ശ്രദ്ധ നേടുന്നു
രണ്ട് സൂപ്പര്‍താര സിനിമകള്‍ റിലീസിന് എത്തുന്നു. അത് തന്നെയാണ് ജനുവരി 11ന് സിനിമാസ്വാദകരെ തിയറ്ററിലേക്ക് എത്തിച്ച പ്രധാന ഘടകം. വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനുള്ളില്‍ 250 കോടി വാരിസ് സ്വന്തമാക്കി. പതിനൊന്ന് ദിവസത്തില്‍ 200 കോടി ക്ലബ്ബില്‍ ആണ് തുനിവ് ഇടം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വാരിസിന്റെ ഒടിടി അവകാശം നേരത്തെ തന്നെ നല്‍കിയിരുന്നു. […]