02 Mar, 2026
1 min read

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം ഏജന്റ് തിയേറ്ററുകളിലേക്ക് ; റിലീസ് തിയതി പുറത്തുവിട്ടു

മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തൊപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്ഡേറ്റ്സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറില്‍ മമ്മൂട്ടിയായിരുന്നു തിളങ്ങി നിന്നത്. മമ്മൂട്ടി തെലുങ്കില്‍ […]

1 min read

‘ലിയോ’യായി വിജയ്…! ലോകേഷ് കനകരാജ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖാപിച്ചു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൈറ്റില്‍ റിവീല്‍ […]

1 min read

അജിത്ത് നായകനായെത്തിയ ‘തുനിവ്’ ഒടിടിയിലേക്ക് ; റിലീസ് തിയ്യതി പുറത്തുവിട്ടു

വന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതന്ന സിനിമയാണ് അജിത്ത് നായകനായെത്തിയ തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായിരുന്നു. അജിത്ത് നായകനായ ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തിയ്യതിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘തുനിവി’ന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ലിക്‌സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്ട്രീമിംഗ് തുടങ്ങുക എന്നാണ് […]

1 min read

മോളിവുഡിനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു ; കിംങ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റര്‍

‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയെ കുറിച്ച് ദുല്‍ഖര്‍ ആരാധകരുമായി സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഏറ്റവും ശാരീരിക […]

1 min read

”മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്”; മമ്മൂട്ടി

മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. മമ്മൂട്ടിയെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ കൂടിയാണ് അദ്ദേഹം. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യനെന്നും മമ്മൂട്ടിയെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനയ മോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കിയിറങ്ങുന്ന കലാകാരന്‍. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചതെന്ന് പലപ്പോഴായി മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം […]

1 min read

‘ആദ്യം മുതല്‍ സൂപ്പര്‍ താര സ്‌ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍’ ; ശ്രീകുമാര്‍ മേനോന്‍

മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. ഈ അവസരത്തില്‍ ഉണ്ണി […]

1 min read

കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ഒരു സിനിമ 100 കോടി നേടുന്നത് ഇതാദ്യം ; മലയാളസിനിമയില്‍ പുതുചരിത്രമെഴുതി മാളികപ്പുറം

തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മാളികപ്പുറം സിനിമയിലെ കല്യാണിയും പീയൂഷുമായെത്തിയ ദേവനന്ദയെയും ശ്രീപദ് യാനെയും പ്രശംസിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ദേവനന്ദ, ശ്രീപദ് യാന്‍ എന്നീ കുട്ടികളില്‍ ഈശ്വരസ്പര്‍ശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രത്തോളം അദ്ഭുതപ്പെടുത്തുന്നതാണ് അവരുടെ പ്രകടനം…’ എന്ന് ആന്റോ ആന്റണി എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അതുപോലെ തന്നെ മമ്മൂട്ടിയും മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും […]

1 min read

‘സ്വാമി മാസ്സാണല്ലേ…! മലയാള സിനിമയ്ക്ക് ചരിത്രം നല്‍കിയവനാണ് ഉണ്ണിമുകുന്ദന്‍’ ; കുറിപ്പ്

തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് മാളികപ്പുറം. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 […]

1 min read

ലോകേഷ് – വിജയ് ചിത്രത്തില്‍ ഫഹദ് ഫാസിലും ; ആവേശത്തോടെ ആരാധകര്‍

ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 67. മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദിന് തമിഴില്‍ ഗംഭീര അഭിപ്രായം നേടിക്കൊടുത്ത ചിത്രമാണ് ‘വിക്രം’. കമല്‍ഹാസന്‍ നായകനായ ഹിറ്റ് ചിത്രം സംവിധാനം ചെയ്തതാകട്ടെ ലോകേഷ് കനകരാജും. ലോകേഷ് […]

1 min read

‘ഉണ്ണിമുകുന്ദനെ പരിഹസിച്ചവര്‍ക്ക് ഇന്ന് പരിതാപകരമായ അവസ്ഥ, ഫാമിലി ഓഡിയന്‍സിന്റെ പവറിന് മുന്നില്‍ എന്ത് hate ക്യാമ്പയിന്‍’; കുറിപ്പ്

ആഗോള കളക്ഷനില്‍ നൂറു കോടി എന്ന നേട്ടം സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തിയേറ്ററില്‍ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് […]