ഊതിക്കാച്ചിയ പൊന്നുപോലൊരു ചിത്രം; ജീവിതം തൊടുന്ന കഥയും കഥാപാത്രങ്ങളുമായി ‘പൊൻമാൻ’; റിവ്യൂ വായിക്കാം
മനുഷ്യരെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള മഞ്ഞ ലോഹം വിഷയമാക്കിയ കഥകൾ ഒട്ടേറെ വന്നിട്ടുണ്ട് മലയാള സിനിമയിൽ. സ്വർണ്ണം കണ്ട് കണ്ണ് മഞ്ഞളിച്ചവരേയും സ്വർണ്ണം കൊണ്ട് മുറിവേറ്റവരേയും ഒക്കെ കഥാപാത്രങ്ങളാക്കിയ എത്രയെത്ര സിനിമകള്‍. എന്നാൽ അവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി പൊന്ന് കൊണ്ട് വട്ടം കറങ്ങിപ്പോയ ഏതാനും കുടുംബങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് ‘പൊൻമാൻ’. ബേസിൽ ജോസഫും സജിൻ ഗോപുവും ലിജോമോളും ഒക്കെ മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം തീർച്ചയായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കുന്ന കഥയും കഥാപാത്രങ്ങളുമായുള്ളതാണ്. കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ട് പതിഞ്ഞ […]
” എമ്പുരാന്‍ ” ആവേശത്തില്‍ ആരാധകർ, ടീസറിന് വൻ സ്വീകരണം…!! ട്രെന്റിങ്ങിൽ ഒന്നാമത്
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ടീസർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം ഒരുക്കുന്നതാകും ചിത്രമെന്നാണ് ടീസർ നൽകിയ സൂചന. മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷിയുടെ രണ്ടാം വരവ് പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു ദിവസത്തിൽ അഞ്ച് ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് എമ്പുരാൻ ടീസർ സ്വന്തമാക്കിയത്. യുട്യൂബിന്റെ ട്രെന്റിംഗ് ലിസ്റ്റിൽ ഒന്നാമതുമാണ് ടീസർ. “മലയാളികൾ മറ്റ് ഇൻഡസ്ട്രിയിലെ ഓരോ സിനിമ കാത്തിരിക്കുന്ന പോലെ […]
സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാൻ ടീസർ, പുറത്തിറക്കിയത് മമ്മൂട്ടി
എമ്പുരാനോളം മലയാളത്തില്‍ ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രമില്ല. വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെ അതിന് കാരണം. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജിന്‍റെ അരങ്ങേറ്റമായിരുന്നു 2019 ല്‍ പുറത്തെത്തിയ ലൂസിഫര്‍. മാര്‍ച്ച് 27 നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്‍റെ റിലീസ്. ഇപ്പോഴിതാ എമ്പുരാന്റെ ടീസർ പുറത്തിറക്കി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസർ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ […]
കൺമണിയെ ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ; തിയേറ്ററുകള്‍ തോറും മികച്ച പ്രതികരണം നേടി ‘അൻപോട് കൺമണി’
ഓരോ കുടുംബങ്ങളും യൂത്തും ഉള്‍പ്പെടെ പ്രായഭേദമെന്യേ ഏവരും ഹൃദയപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് അർജുൻ അശോകൻ നായകനായെത്തിയ ‘അൻപോട് കൺമണി’. ഈ കാലഘട്ടത്തിലെ കുടുംബങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് ഏവരും ചിത്രത്തെ കുറിച്ച് ഒരേ സ്വരത്തിൽ പറയുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇതിനകം ലഭിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ ശേഷം ഒരു വർഷം പിന്നിട്ടിട്ടും കുട്ടികളുണ്ടായില്ലെങ്കിൽ വിവാഹം കഴിച്ചവരേക്കാള്‍ ചുറ്റുവട്ടത്തുള്ളവർക്കാണ് വെപ്രാളം എന്നാണ് ചിത്രം വരച്ചുകാണിക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ള സാഹചര്യങ്ങളാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. പലരുടേയും മുന […]
പ്രതീക്ഷ കാത്തോ ഡൊമിനിക് ആന്റ് ദ പേഴ്‍സ്? സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു മലയാള ചിത്രമായിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ചാള്‍സ് ഈനാശു ഡൊമനിക് ആണ് ചിത്രത്തില്‍ മമ്മൂട്ടി. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയില്‍ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുകയാണ്. കേസ് സോള്‍വ് ചെയ്‍തു എന്നാണ് ചിത്രം […]
“മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു ” ; ഗൗതം മേനോൻ
കഴിഞ്ഞ കുറേയേറെയായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളിൽ എത്തും. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. “തനിയാവർത്തനം, അമരം, ദളപതി, വടക്കൻ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി, ഓഗസ്റ്റ് […]
സ്റ്റെപ്പ് ഇട്ട് മമ്മൂട്ടി ..!! ‘ഡൊമിനിക്കി’ലെ ആദ്യ ഗാനം എത്തി
മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഈ രാത്രി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തിരുമാലിയും വിനായക് ശശികുമാറും ചേര്‍ന്നാണ്. ദര്‍ബുക ശിവയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ […]
ബറോസ് ഇനി ഒടിടിയില്‍ ; റിലീസ് തീയതി പ്രഖ്യാപിച്ചു
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം വന്നത്. ഇപ്പോഴിതാ ഒടിടി റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ […]
കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിലെത്തുന്ന ‘ഓഫീസർ ഓൺ ഡ്യൂട്ടി’ റിലീസ് ഡേറ്റ് പുറത്ത്, ഫെബ്രുവരി 20 ന് വേൾഡ് വൈഡ് റിലീസ്!
കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിൽ എത്തുന്ന ‘ഓഫീസർ ഓൺ ഡ്യൂട്ടി’ റിലീസ് ഡേറ്റ് പുറത്ത്. ഫെബ്രുവരി 20ന് ആണ് ചിത്രത്തിൻ്റെ റിലീസ്. അടുത്തിടെ ചിത്രത്തിന്‍റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്. കട്ടിമീശയുമായി കിടിലൻ പോലീസ് ലുക്കിലാണ് പോസ്റ്ററിൽ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇമോഷനൽ ക്രൈം ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന […]
38 വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥാപാത്രം …!! ഗള്‍ഫിലും പ്രദര്‍ശനമാരംഭിച്ച് ആവനാഴി
റീ റിലീസ് ട്രെന്‍ഡിന് മലയാളത്തില്‍ തുടര്‍ച്ച. മമ്മൂട്ടിയെ നായകനാക്കി ഐ വി ശശി സംവിധാനം ചെയ്ത്, 1986 ല്‍ പുറത്തെത്തിയ ആവനാഴി എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടി സി ഐ ബല്‍റാം എന്ന കള്‍ട്ട് കഥാപാത്രമായി എത്തിയ ചിത്രം നീണ്ട 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന ടി ദാമോദരന്‍ ആണ്. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 3 ന് ചിത്രം […]