07 Jul, 2025
1 min read

“മോഹൻലാൽ ഇതേപോലെ ഒരു 10 കൊല്ലം കൂടി ഇൻഡസ്ട്രയുടെ ഒരു മെയിൻ തൂണ് ആയി നിക്കട്ടെ ..” ; കുറിപ്പ് വൈറൽ

ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ സ്ഥിരമായി താടി ലുക്കില്‍ എത്തിത്തുടങ്ങിയത്. ഒടിയനില്‍ ലാലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ബോട്ടോക്‌സ് ചികിത്സയ്ക്ക് വിധേയമായെന്നും അതിന് ശേഷം സ്വാഭാവിക സൗന്ദര്യം താരത്തിന് നഷ്ടമായെന്നും അതിനാലാണ് താടി വളര്‍ത്തിയതെന്നുമൊക്കെ സോഷ്യൽ മീ‍ഡിയയിൽ പ്രചരിച്ചു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അന്ന് അദ്ദേഹം അത് ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് മോഹൻലാൽ ഏത് കോലത്തിലായിരിക്കുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം തുടരും ചിത്രത്തിലെ ലുക്ക് […]

1 min read

ഒരു ഈച്ചയും നൂറായിരം പൊല്ലാപ്പുകളുമായി ഹൈബ്രിഡ് ത്രീഡി ചിത്രം ‘ലൗലി’ മെയ് 16ന് തിയേറ്ററുകളിൽ

ഒരു ഈച്ചയുടേയും ബോണി എന്ന യുവാവിൻ്റേയും ഇവരുടെ അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റേയും കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ മെയ് 16ന് തിയേറ്ററുകളിൽ. ഏറെ കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങളുമായെത്തിയ ട്രെയിലർ അടുത്തിടെ വൈറലായിരുന്നു. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ കളർഫുള്‍ ത്രീഡി ചിത്രം എത്തുന്നത്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം […]

1 min read

” വേടന്റെ കഞ്ചാവിനൊപ്പമില്ല.. പക്ഷെ അവന്റെ നെഞ്ചുരുക്കുന്ന പാട്ടുകൾക്കും, നിലപാടുകൾക്കും ഒപ്പമാണ് “

വോയിസ് ഓഫ് വോയിസ്ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ എന്ന ഹിരൺദാസ് മുരളി. വോയിസ് ഓഫ് വോയിസ്ലെസ്സിലൂടെ അടിച്ചമർത്തലിൽ ശബ്ദം നഷ്ടമാർവർക്ക് പറയാനുള്ളതെല്ലാം വേടൻ പറഞ്ഞു ജാതിയെക്കുറിച്ചും ജാതി വിവേചനത്തെക്കുറിച്ചുമെല്ലം തന്റെ വരികളിലൂടെയും അഭിമുഖങ്ങളിലൂടെയും സംസാരിക്കാറുള്ള വേടൻ ഫ്ലാറ്റിൽ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും പ്രതി ചേർക്കപ്പെട്ട് വിമർശനങ്ങൾ നേരിടുകയാണ്. ലഹരി ഉപയോഗത്തില്‍ വലയിലായതോടെ റാപ്പിലൂടെ വേടന്‍ പാടിയതിന്‍റെ നേരും പതിരും തിരയുകയാണ് ആരാധകര്‍. അത്തരത്തിൽ ഉസ്മാൻ […]

1 min read

കങ്കുവയെക്കാൾ കുറവോ? റെട്രോ ആദ്യ ദിനത്തിൽ നേടിയ കളക്ഷൻ പുറത്ത്

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച പുതിയ ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഇപ്പോൾ സിനിമയുടെ ആദ്യദിന കളക്ഷൻ സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഓരോ അപ്‌ഡേറ്റിലും തരംഗം തീർത്ത സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ ഓപ്പണിംഗില്‍ 19.25 കോടി രൂപയാണ് നേടിയിരിക്കുന്നത്. സൂര്യയുടെ മുൻചിത്രമായ കങ്കുവയെക്കാൾ റെട്രോയ്ക്ക് കളക്ഷൻ കുറവാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കങ്കുവ ആദ്യദിനത്തിൽ 22 കോടിയാണ് നേടിയത്. മെയ് […]

1 min read

പെപ്പെ ദുൽഖറിൻ്റെ വില്ലനോ ..?? പോസ്റ്റ്റുമായി ‘ഐ ആം ഗെയിം’ ടീം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചലച്ചിത്രം ഐ ആം ഗെയിമിലെ പുതിയ താരത്തെ പ്രഖ്യാപിച്ചു. ആന്റണി വർഗീസ് ആണ് ആ താരം. ആൻ്റണിയെ സ്വാഗതം ചെയ്തുകൊണ്ട് ദുൽഖർ തന്നൊണ് പോസ്റ്റർ പുറത്തുവിട്ടത്. ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നഹാസ് ഹിദായത്ത് ആണ് സംവിധാനം. മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നാണ് സൂചന. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന സിനിമയായിരിക്കും ഇത്. കൊത്തയ്ക്ക് […]

1 min read

“രാവണ പ്രഭുവിലെ തകില് പുകില് സോങ്ങിന്റെ അതേ ആറ്റിറ്റ്യൂഡിൽ ലാലേട്ടൻ ഇന്നും ഈസിയായി ചുവടുകൾ വക്കുന്നു “

അഭിനയിക്കുന്ന കഥാപാത്രത്തിന് മോഹൻലാൽ നൽകുന്ന പൂർണത സിനിമാ ലോകത്ത് ഒട്ടനവധി തവണ ചർച്ചയായതാണ്. വാനപ്രസ്ഥത്തിലെ കഥകളി രം​ഗം, കമലദളത്തിലെ നൃത്തം തുടങ്ങി ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. ആക്ഷനും കട്ടിനുമിടയിലെ കുറച്ച് നേരത്തെ മാന്ത്രികതയായാണ് ലാലിന്റെ അഭിനയത്തെ ഫിലിം മേക്കേർസ് വിശേഷിപ്പിക്കാറ്. മോഹൻലാലിൻ്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ പലരും പറയുന്ന ഒന്നാണ് ഡാൻസ്. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിൻ്റെ ഒരു ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം […]

1 min read

അവര്‍ക്ക് പറയാനുള്ളത് എന്താകും ? റിലീസിന് മുൻപ് തീപ്പൊരി ഇടാൻ ടീം എമ്പുരാന്‍

സമീപകാലത്ത് എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തുന്ന മറ്റൊരു മലയാള സിനിമ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. ലൂസിഫർ എന്ന ആദ്യഭാഗത്തിന്റെ സ്വപ്ന തുല്യമായ വിജയം ആയിരുന്നു അതിന് കാരണം. ഖുറേഷി എബ്രഹാം എന്ന കഥാപാത്രമായി മോഹൻലാൽ സ്ക്രീനിൽ നിറഞ്ഞാടാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് പുത്തൻ അപ്ഡേറ്റ് പങ്കിട്ടിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്. എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ അപ്ഡേറ്റ് റിലീസ് ചെയ്യുന്നു എന്നതാണ് വിവരം. 36 കഥാപാത്രങ്ങളെ പതിനെട്ട് ദിവസം കൊണ്ട് പ്രേക്ഷകർക്ക് പരിചയപ്പെടുത്തും. ഈ കഥാപാത്രങ്ങൾ ചെയ്ത […]

1 min read

പുതിയ ലുക്കില്‍ മോഹന്‍ലാല്‍..!! ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകര്‍

താടി ട്രിം ചെയ്ത് പുതിയ മേക്കോവറില്‍ മോഹന്‍ലാല്‍. ബഹ്റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കൊപ്പം മോഹന്‍ലാലും എത്തിയത്. ഏറെക്കാലമായുള്ള താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റിയാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കകം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തുടങ്ങി. മോഹന്‍ലാലിന് അടുത്തതായി ചിത്രീകരിക്കേണ്ട സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഈ ഗെറ്റപ്പിലാവും […]

1 min read

സയ്യിദ് മസൂദിനും, രംഗയ്ക്കും ഒപ്പം ..!! സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ട് മോഹന്‍ലാല്‍ പങ്കുവച്ച ചിത്രം

മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. നടന്മാരായ പൃഥ്വിരാജ് ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. സയ്യിദ് മസൂദിനും, രംഗയ്ക്കും ഒപ്പം എന്നാണ് ക്യാപ്ഷന്‍. എമ്പുരാനിലെ പൃഥ്വിരാജിന്‍റെ കഥാപാത്രത്തെയും ആവേശത്തിലെ ഫഹദിന്‍റെയും റോളുകളെ ഓര്‍മ്മിപ്പിക്കുകയാണ് മോഹന്‍ലാല്‍. ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തിലേറെ ലൈക്കാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ കോംബോയെ കണ്ട സന്തോഷത്തില്‍ ആയിരക്കണക്കിന് കമന്‍റുകളും വരുന്നുണ്ട്. അപ്പോള്‍ നടക്കുള്ളത് സ്റ്റീഫന്‍ നെടുമ്പള്ളിയോ, എബ്രഹാം ഖുറേഷിയോ എന്ന ചോദ്യവും ചിലര്‍ കമന്‍റില്‍ ഇടുന്നുണ്ട്. […]

1 min read

ഒന്നാം സ്ഥാനം നഷ്ടമായി മമ്മൂട്ടി ..!! ജനുവരിയിൽ ആദ്യദിനം കസറിയ പടങ്ങള്‍

കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടമായിരുന്നു. ഇറങ്ങിയ ഭൂരിഭാഗം പടങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംനേടുകയും ചെയ്തിരുന്നു. പുതുവർഷവും വിജയ ചിത്രങ്ങളോടെയാണ് ജനുവരി മാസം അവസാനിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കളക്ഷനുകളിൽ വലിയൊരു തേരോട്ടം ഇല്ലെങ്കിലും ഫീൽ ഗുഡ് സിനിമകൾ സമ്മാനിക്കാൻ ഈ മാസത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാനാകും. ആസിഫ് അലി, ടൊവിനോ തോമസ്, മമ്മൂട്ടി, ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ തുടങ്ങിയവരുടെ സിനികളാണ് ജനുവരിയിൽ തിയറ്ററുകളിൽ എത്തിയത്. ഇവയ്ക്ക് സാമാന്യം ഭേദപ്പെട്ട കളക്ഷനും ലഭിച്ചിട്ടുണ്ട്. […]