‘നായകനെ നോക്കാതെ ഡയറക്ടറെ നോക്കി പടത്തിന് കേറുന്നത്, അത് അമല്‍ന്റെ പടത്തിന് ആയിരിക്കും ‘ ; കുറിപ്പ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമല്‍ നീരദ്. അമല്‍ നീരദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്നുവെന്നും ചിത്രീകരണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വന്‍ വിജയം നേടിയ ഭീഷ്മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്റെ […]
വെളുപ്പിലാണോ സൗന്ദര്യം?’; അവതാരകനെ തിരുത്തി തന്മയ
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ തന്മയ, നാട്ടിലും സ്‌കൂളിലും മിന്നുംതാരമാണ്. പുരസ്‌കാരവഴിയിലൂടെ സിനിമാമോഹങ്ങളെക്കുറിച്ച് പ്രതീക്ഷകളോടെ വാചാലയാകുകയാണ് ഈ കൊച്ചുമിടുക്കി. തന്മയ സോളിനെ വെല്ലുന്ന മറ്റ് പ്രകടനങ്ങളുണ്ടായിരുന്നില്ലെന്നും കുട്ടികളുടെ ചിത്രമെന്ന നിലയില്‍ എന്‍ട്രി കിട്ടിയ സിനിമകളില്‍ നിന്ന് മാത്രമായിട്ടല്ല ബാലതാരത്തെ പരിഗണിച്ചത്, എല്ലാ ചിത്രങ്ങള്‍ പരിഗണിച്ചാലും കുട്ടികളുടെ വിഭാഗത്തില്‍ തന്മയയെ വെല്ലുന്ന പ്രകടനം ഉണ്ടായിരുന്നില്ലെന്നും ജൂറി അംഗം പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബോഡി ഷെയ്മിങ് […]
ലിയോ’യുടെ പുതിയ പോസ്റ്റര്‍ കോപിയോ ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കനക്കുന്നു
തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിജയ് ലോകേഷ് കനകരാജ് ടീമിന്റെ ചിത്രമാണ് ലിയോ. റിലീസടുക്കുന്തോറും പുത്തന്‍ അപ്‌ഡേറ്റുകളുമായി വിജയ്‌യുടെ സിനിമ ലിയോ ആകാംക്ഷകളുയര്‍ത്തുകയാണ്. സമീപദിവസങ്ങളിലാണ് ലിയോയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ക്യാപ്ഷനോടെയുള്ള വിജയുടെ തീപ്പൊരി പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു അപ്‌ഡേറ്റിന് വേണ്ടി കൊതിച്ചിരുന്ന ലക്ഷോപലക്ഷം വിജയ് ആരാധകര്‍ക്ക് വേണ്ടി പോസ്റ്ററുകളുടെ ആറാട്ട് തന്നെയാണ് ലിയോ ടീം നല്‍കിയിരിക്കുന്നത്. തെലുങ്ക്, കന്നട, പോസ്റ്ററുകള്‍ക്ക് പിന്നാലെ […]
‘ദുല്‍ഖറിന്റെ കരിയര്‍ പ്ലാനിങ്ങില്‍ സംഭവിച്ച വന്‍ പിഴവാണ് കിംഗ് ഓഫ് കൊത്ത’ : കുറിപ്പ് വൈറല്‍
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് […]
ഇന്ത്യന്‍ ബോക്‌സ്ഓഫീസിനെ കീഴടക്കി ഷാരൂഖിന്റെ ‘ജവാന്‍’ : വീണത് കെജിഎഫ് 2
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് വിലപിടിപ്പുള്ള സംവിധായകനായി മാറിയിരിക്കുകയാണ് അറ്റ്‌ലി. കോളിവുഡിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്കും കടന്ന അറ്റ്‌ലി ബി ടൗണിലെ പ്രമുഖര്‍ക്കിടയില്‍ സംസാര വിഷയമായിട്ടുണ്ട്. ബോളിവുഡ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തവെയാണ് തമിഴ് സിനിമാ രംഗത്ത് നിന്നും വന്ന അറ്റ്‌ലി ഷാരൂഖിനെ വെച്ച് ജവാന്‍ എന്ന സിനിമ ചെയ്ത് വന്‍ ഹിറ്റടിച്ചിരിക്കുന്നത്. റിലീസായി രണ്ടാഴ്ച തികയും മുന്‍പേ ഇന്ത്യന്‍ ബോക്‌സോഫീസില്‍ 500 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയില്‍ […]
‘ആടുജീവിതം’ സിനിമയാക്കാന്‍ മറ്റ് രണ്ട് സംവിധാകര്‍ തന്നെ സമീപിച്ചിരുന്നു’ : ബെന്യാമിന്‍ പറയുന്നു
മലയാളികള്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ബ്ലെസി ഈ ചിത്രത്തിന് പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതാണ്. പൃഥ്വിരാജിനെ സംബന്ധിച്ചും ഏറെ വെല്ലുവിളി നിറഞ്ഞതും കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രമാണ് ചിത്രത്തിലേത്. പോസ്റ്റ് പ്രൊഡക്ഷനിലാണ് നിലവില്‍ ഈ ചിത്രം. ഇപ്പോഴിതാ […]
കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് എപ്പോള്‍ …? മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്
മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഏറ്റവും മുകളില്‍ തന്നെ കാണും മമ്മൂട്ടിയുടെ പേര്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ താരമൂല്യവും. 100 കോടി ക്ലബ്ബില്‍ കടന്ന രണ്ടേ രണ്ട് മലയാളി സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍. മലയാളത്തിലെ ഇരുത്തം വന്ന സംവിധായകര്‍ പലരും ആദ്യകാലങ്ങളില്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും ഇപ്പോള്‍ മമ്മൂട്ടിയ്ക്കൊപ്പം കാര്യമായി സിനിമകള്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മമ്മൂട്ടി കാലത്തിനൊപ്പം മാറിയതാണോ അതോ മമ്മൂട്ടിയെ […]
എമ്പുരാന്‍ പണിപ്പുരയിലേക്ക്….? സൂചന നല്‍കി പൃഥ്വിരാജ് സുകുമാരന്‍
സിനിമാ പ്രേമികള്‍ ഒരു പോലെ കാത്തിരിക്കുന്ന മാസ് സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. 200 കോടി ക്ലബില്‍ ഇടംപിടിച്ച ലൂസിഫര്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വാണിജ്യ സിനിമകളുടെ എല്ലാ ചേരുവകളും അടങ്ങിയ സിനിമ നടന്‍ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും അവിസ്മരണീയമാക്കി. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച മാസ് മസാല സിനിമകളിലൊന്നുമായി എമ്പുരാന്‍ മാറി. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ വില്ലന്‍ വേഷം, മഞ്ജു വാര്യരുടെയും ടൊവിനോയുടെയും സാന്നിധ്യം എന്നിവയും സിനിമയുടെ മാറ്റ് കൂട്ടി. 2019 […]
ഫാമിലിയായിട്ട് ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ ; മനം കവര്‍ന്ന് ഇമ്പത്തിലെ ആദ്യഗാനം
ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം നല്‍കി ‘മായികാ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഗാനം ഇതുവരെ രണ്ട്‌ലക്ഷത്തിലും കൂടുതല്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു […]
മരിച്ചവര്‍ അവര്‍ക്കുവേണ്ടി സംസാരിക്കാനാവില്ല’ ; മാര്‍ക്കാന്റണിയിലെ സില്‍ക്ക് സ്മിതയുടെ റോളിന് വിമര്‍ശനം
മാർക്ക് ആന്റണി വിശാലിന്റെ വന്‍ തിരിച്ചുവരവായി മാറിയിരിക്കുകയാണ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ വന്ന് റിലീസ് ദിനത്തില്‍ തന്നെ വന്‍ മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ഉദാഹരണം കൂടിയാണ് ഈ ചിത്രം. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന്റെ പേരില്‍ കൈയടി നേടുന്ന മറ്റൊരാള്‍ എസ് ജെ സൂര്യയാണ്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടി തിയറ്ററുകളില്‍ തുടരുകയാണ്. വളരെ രസകരമായ ഒരു ടൈംട്രാവല്‍ […]