The mammookka fans song
“മമ്മൂട്ടി എന്ന നടനെ ഇകഴ്ത്താൻ വേണ്ടി മനപൂർവ്വം പ്ലാൻ ചെയ്ത് ഇറക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”
മലയാള സിനിമയുടെ ബിഗ് എമ്മുകൾ എന്നാണ് മോഹൻലാലിനേയും മമ്മൂട്ടിയേയും സിനിമാ പ്രേമികൾ വിശേഷിപ്പിക്കുന്നത്. ഇരുവരും അവരുടേതായ രീതിയൽ വ്യത്യസ്തത പുലർത്തുന്ന താരങ്ങളാണ്. ഇരുവരും പകരം വെക്കാൻ മറ്റൊരാളില്ലാത്ത കലാകാരന്മാരാണ്. മലയാള സിനിമ ഇന്ന് ലോകം മുഴുവൻ അറിയപ്പെടാനുള്ള കാരണക്കാരിൽ രണ്ടുപേർ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും. കോടിക്കണക്കിന് ആരാധകരാണ് ഇരുവർക്കും ലോകമെമ്പാടുമായി ഉള്ളത്. തങ്ങളിൽ ആരാണ് കേമൻ എന്ന തർക്കം മമ്മൂട്ടിക്കും മോഹൻലാലിനും തമ്മിൽ ഇല്ലെങ്കിലും ഫാൻസുകാർ വർഷങ്ങളായി ഇതിന്റെ പേരിൽ സോഷ്യൽമീഡിയയിലും അല്ലാതെയും വാക്ക്പോര് നടത്താറുണ്ട്. മോഹൻലാൽ […]