Suresh gopi
‘സുരേഷ് ഗോപിയുടെ ആ ചിത്രം കാരണം മമ്മൂട്ടിയുടെ സിനിമ പരാജയപ്പെട്ടു’; നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ പറയുന്നു
ചലച്ചിത്ര- സീരിയല്‍ അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേശ് പണിക്കര്‍. അദ്ദേഹം ഏകദേശം ഇരുപത്തിയഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ 1989ല്‍ തിയേറ്ററില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരാണ്. പിന്നീട് രോഹിത് ഫിലംസ് എന്ന സ്വന്തം ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിസ്മയ ഫിലംസിന്റെ ബാനറില്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചിരിക്കുടുക്ക, കളിവീട്, രജപുത്രന്‍, ചെപ്പ് കിലുക്കണ ചങ്ങാതി എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ദിനേശ് പണിക്കര്‍ ടെലിവിഷന്‍ സീരിയല്‍ […]
തമിഴില്‍ വീണ്ടും സുരേഷ് ഗോപി! വിജയ് ആന്റണിയുടെ ‘തമിഴരശന്‍’ തിയേറ്ററുകളിലേക്ക്
പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ തമിഴ് ചിത്രമാണ് തമിഴരശന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം ഡിസംബര്‍ 30ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തന്റെ മടങ്ങി വരവ് അറിയിച്ച സിനിമയായിരുന്നു’തമിഴരശന്‍’. ഈ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി സുരേഷ് ഗോപി അറിയിച്ചത്. വിജയ് ആന്റണി നായകനായി എത്തുന്ന ചിത്രത്തില്‍, മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി […]
കടുകുമണ്ണ ഊരിലെ അമ്മയ്ക്ക് സഹായവുമായി നടന്‍ സുരേഷ് ഗോപി
കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിലാണ് ഗര്‍ഭിണിയെ തുണിയില്‍കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം നടന്നത്. പൂര്‍ണ ഗര്‍ഭിണിയായ സുമതി എന്ന യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി, കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം തുണിയില്‍കെട്ടി ചുമന്നത്. കടുകുമണ്ണ ഊരില്‍നിന്ന് അര്‍ധരാത്രിയാണ് നാട്ടുകാര്‍ സുമതിയെ ആംബുലന്‍സില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ യുവതി പ്രസവിക്കുകയും ചെയ്തു. ഇപ്പോഴിതാ, ആ അമ്മയുടേയും കുഞ്ഞിന്റേയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും, സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. പൊന്നോമനയായ കുഞ്ഞിന് തൊട്ടിലും പണവും […]
‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്
തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. അദ്ദേഹം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ചിത്രമായിരുന്നു അത്. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ നടത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമയിലെ പ്രമേയം എന്നത്.. പാലാ പട്ടണത്തിലെ പ്രമാണിമാരായ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോയുടെ കഥയാണ്. കുടമറ്റം ഇടവകയിലെ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോ പിന്നീട് […]
സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ’യുടെ സെറ്റില്‍ ടൊവിനോ തോമസും മക്കളും ഡിജോ ജോസും ; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് ‘ജെഎസ്‌കെ’. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടിയെത്തിയത് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി […]
”ലേലം കഴിഞ്ഞ് ജോഷി-രഞ്ജി പണിക്കര്‍-സുരേഷ് ഗോപി വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയായിരുന്നു ‘പത്രം’ സിനിമയുടെ ഹൈപ്പ് ”; കുറിപ്പ്
ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച് ഹിറ്റാക്കിയ ചിത്രമായിരുന്നു പത്രം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1999ലാണ് ‘പത്രം’പുറത്തിറങ്ങിയത്. ശക്തമായ സംഭാഷണങ്ങള്‍കൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ എന്‍.എഫ്.വര്‍ഗീസ്, മുരളി, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ്.പി.വെങ്കിടേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിജു […]
‘ഭക്ഷണമാണ് നമ്മുടെ രാജാവ്! ഭക്ഷണം കഴിക്കുമ്പോള്‍ രാജാവ് വന്നാലും അതിന്റെ മുന്നില്‍ നിന്നും എഴുന്നേല്‍ക്കരുത്’; സുരേഷ് ഗോപി
മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ആയ സുരേഷ് ഗോപി മലയാളികള്‍ക്ക് എന്നും പ്രിയങ്കരനാണ്. മികച്ച നടനെക്കാള്‍ ഉപരി അദ്ദേഹം ഒരു നല്ല മനസ്സിന്റെ ഉടമയാണ്. എല്ലാവരേയും ആകര്‍ഷിച്ചതും അദ്ദേഹത്തിന്റെ ആ സ്വഭാവം തന്നെയാണ്. എത്ര ഉന്നതിയിലെത്തിയാലും എന്നും സുരേഷ് ഗോപി ഒരുപോലെയായിരുന്നു. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭക്ഷണത്തോട് തനിക്കെന്നും ആദരവാണെന്ന് പറയുകയാണ് സുരേഷ് ഗോപി. ഭക്ഷണം മുമ്പില്‍ വെച്ചാല്‍ പിന്നെ അതാണ് രാജാവെന്നും […]
‘ഈ മണ്ണില്‍ ജനിച്ച മുസ്ലിങ്ങളെല്ലാം ഭാരതത്തോട് സ്നേഹമുള്ളവരാണ്’; സുരേഷ് ഗോപി
സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ചിത്രം ഒടിടി സ്ട്രീമിംഗ് 11നായിരുന്നു തുടങ്ങിയത്. വിഷ്ണു നാരായണന്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുപ്പുമൊക്കെ ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി […]
‘ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവദൂതനെപ്പോലെ എത്തിയ വ്യക്തിയാണ് സുരേഷ് ഗോപി’; സ്ഫടികം ജോര്‍ജ്
ഒരു കാലത്ത് മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയിരുന്ന നടനാണ് സ്ഫടികം ജോര്‍ജ്. 1990 കളിലാണ് ജോര്‍ജ് വെള്ളിത്തിരയിലെത്തുന്നത്. എന്നാല്‍ ജോര്‍ജിന്റെ ആദ്യ സിനിമകളിലെ വേഷങ്ങളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട്, 1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ബ്ലോക്കബ്സ്റ്റര്‍ ചിത്രം സ്ഫടികത്തിലാണ് ജോര്‍ജ്ജ് പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നത്. സ്ഫടികം എന്ന സിനിമയിലെ അഭിനയമാണ് ജോര്‍ജിന്റെ ജീവിതം മാറ്റിയെഴുതിയത്. സ്ഫടികം എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തെ തേടിയെത്തിയത് നിരവധി ഓഫറുകളാണ്. അതില്‍ പോലീസ് വേഷങ്ങളിലേക്കും, വില്ലന്‍ […]
‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’; കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും ഓടിയെത്തിയ കുട്ടി ആരാധകനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി
മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്‍, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. സിനിമയ്ക്കു അകത്തും പുറത്തുമുള്ള എല്ലാവരെയും കണ്ടറിഞ്ഞു സഹായിക്കുന്ന […]