08 Jul, 2025
1 min read

“ലാല്‍കൃഷ്ണ വിരാടിയാര്‍” വീണ്ടും വരുന്നു; പ്രഖ്യാപിച്ച് ഷാജി കൈലാസ്

സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുന്നുവെന്ന സൂചന നല്‍കി ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. അതേസമയം, വലിയ പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. https://www.instagram.com/p/CoZ3OJeP_yG/?utm_source=ig_web_copy_link ”ഞങ്ങള്‍ മുന്നോട്ട്” എന്ന് കുറിച്ചു കൊണ്ട് ഷാജി കൈലാസ് തന്നെയാണ് സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തുവിട്ടത്. അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് ചിത്രത്തിന്റെ […]

1 min read

മേജര്‍ രവി ചിത്രത്തില്‍ സുരേഷ് ഗോപിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ ഉണ്ണിമുകുന്ദനും, സുരേഷ് ഗോപിയും മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയകളിലും സിനിമാ ഗ്രൂപ്പുകളിലും ചര്‍ച്ചയാകുന്ന ഏറ്റവും പുതിയ വാര്‍ത്തകളാണിത്. മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡറിന് ശേഷം മേജര്‍ രവി ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഉണ്ണി മുകുന്ദനും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിഗ് ബജറ്റില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരിക്കും സിനിമ ഒരുങ്ങുക എന്നും വാര്‍ത്തകളില്‍ ഉണ്ട്. ആറു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മേജര്‍ രവി […]

1 min read

‘ഒരു സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളുടെയും പേര് മറക്കാതെ മനസ്സില്‍ പതിഞ്ഞ് കിടപ്പുണ്ടങ്കില്‍ അത് ‘ലേലം’ ആയിരിക്കും’ ; കുറിപ്പ്

“നേരാ തിരുമേനി, ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല”, ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഡയലോഗുകളിലൊന്നാണിത്. ആനക്കാട്ടില്‍ ഈപ്പച്ചന്റേയും മകന്‍ ചാക്കോച്ചിയുടേയും മാസ് ഡയലോഗുകള്‍ ഇന്നും മിമിക്രി വേദികളില്‍ മുഴങ്ങാറുണ്ട്. 1997 ലായിരുന്നു ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ലേലം തിയേറ്ററുകളിലേക്ക് എത്തിയത്. സോമന്‍, നന്ദിനി, സിദ്ദിഖ്, മണിയന്‍പിള്ള രാജു, മോഹന്‍ ജോസ് , കൊല്ലം തുളസി, കവിയൂര്‍ രേണുക, ഷമ്മി തിലകന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ബോക്സോഫീസില്‍ നിന്നും വന്‍വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് […]

1 min read

ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും ആക്ഷന്‍ ഡയറക്ടര്‍ അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന മാസ് ചിത്രം വരുന്നു!

ചലച്ചിത്രസംവിധായകന്‍, ഛായാഗ്രഹകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അമല്‍ നീരദ്. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് അമല്‍ നീരദ്. ‘ബിഗ് ബി’യിലൂടെ സംവിധാന രംഗത്തേക്കെത്തിയ അദ്ദേഹം മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്‍ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ബിഗ്ബി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിന്റെ കഥ എഴുതിയതും അമല്‍ തന്നെയാണ്. ഇപ്പോഴിതാ, പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു […]

1 min read

പോലീസ് ഓഫീസറായി സുരേഷ് ഗോപി സിനിമയില്‍ കോരിത്തരിപ്പിക്കുന്നത് പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ അബ്ദുല്‍ ബാസിത് ജനങ്ങനെ കൈയ്യിലെടുക്കുന്നു! വൈറല്‍ വീഡിയോ

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ആയ അബ്ദുള്‍ ബാസിദ്. ‘നാലാം മുറ’ എന്ന സിനിമയുടെ പ്രതികരണം എടുക്കാനെത്തിയപ്പോഴുള്ള യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. സുരേഷ് ഗോപിയുടെ അതേ ശബ്ദമാണ് അബ്ദുള്‍ ബാസിദിനും ഉള്ളത്. അതുകൊണ്ട് തന്നെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. ‘നാലാം മുറ’ എന്ന ചിത്രത്തെ കുറിച്ചുള്ള അദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും സുരേഷ് ഗോപിയുടെ അതേ ശബ്ദം തന്നെയാണ്. ഒന്ന് കണ്ണടച്ച് […]

1 min read

‘സുരേഷ് ഗോപിയുടെ ആ ചിത്രം കാരണം മമ്മൂട്ടിയുടെ സിനിമ പരാജയപ്പെട്ടു’; നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ പറയുന്നു

ചലച്ചിത്ര- സീരിയല്‍ അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേശ് പണിക്കര്‍. അദ്ദേഹം ഏകദേശം ഇരുപത്തിയഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ 1989ല്‍ തിയേറ്ററില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരാണ്. പിന്നീട് രോഹിത് ഫിലംസ് എന്ന സ്വന്തം ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിസ്മയ ഫിലംസിന്റെ ബാനറില്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചിരിക്കുടുക്ക, കളിവീട്, രജപുത്രന്‍, ചെപ്പ് കിലുക്കണ ചങ്ങാതി എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ദിനേശ് പണിക്കര്‍ ടെലിവിഷന്‍ സീരിയല്‍ […]

1 min read

തമിഴില്‍ വീണ്ടും സുരേഷ് ഗോപി! വിജയ് ആന്റണിയുടെ ‘തമിഴരശന്‍’ തിയേറ്ററുകളിലേക്ക്

പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ തമിഴ് ചിത്രമാണ് തമിഴരശന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രം ഡിസംബര്‍ 30ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തന്റെ മടങ്ങി വരവ് അറിയിച്ച സിനിമയായിരുന്നു’തമിഴരശന്‍’. ഈ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി സുരേഷ് ഗോപി അറിയിച്ചത്. വിജയ് ആന്റണി നായകനായി എത്തുന്ന ചിത്രത്തില്‍, മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി […]

1 min read

കടുകുമണ്ണ ഊരിലെ അമ്മയ്ക്ക് സഹായവുമായി നടന്‍ സുരേഷ് ഗോപി

കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയിലാണ് ഗര്‍ഭിണിയെ തുണിയില്‍കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം നടന്നത്. പൂര്‍ണ ഗര്‍ഭിണിയായ സുമതി എന്ന യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി, കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം തുണിയില്‍കെട്ടി ചുമന്നത്. കടുകുമണ്ണ ഊരില്‍നിന്ന് അര്‍ധരാത്രിയാണ് നാട്ടുകാര്‍ സുമതിയെ ആംബുലന്‍സില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ യുവതി പ്രസവിക്കുകയും ചെയ്തു. ഇപ്പോഴിതാ, ആ അമ്മയുടേയും കുഞ്ഞിന്റേയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും, സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. പൊന്നോമനയായ കുഞ്ഞിന് തൊട്ടിലും പണവും […]

1 min read

‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്‌

തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. അദ്ദേഹം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ചിത്രമായിരുന്നു അത്. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ നടത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമയിലെ പ്രമേയം എന്നത്.. പാലാ പട്ടണത്തിലെ പ്രമാണിമാരായ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോയുടെ കഥയാണ്. കുടമറ്റം ഇടവകയിലെ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോ പിന്നീട് […]

1 min read

സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ’യുടെ സെറ്റില്‍ ടൊവിനോ തോമസും മക്കളും ഡിജോ ജോസും ; ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് ‘ജെഎസ്‌കെ’. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടിയെത്തിയത് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി […]