Soubin Shahir
ടൊവിനോ ഫുൾടൈം സൂപ്പറല്ലേ; അന്വേഷിപ്പിൻ കണ്ടെത്തും ടീമിനെ അഭിനന്ദിച്ച് സൗബിൻ ഷാഹിർ
ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സിനിമ കണ്ട് കഴിഞ്ഞ് തിയേറ്ററിൽ നിന്നിറങ്ങുന്ന സമയത്ത് മീഡിയയോട് സംസാരിക്കവെയാണ് നടൻ അഭിപ്രായം വ്യക്തമാക്കിയത്. അന്വേഷിപ്പിൻ കണ്ടെത്തും നല്ല സിനിമയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, ചിരിച്ച് കൊണ്ട് ടൊവിനോ എപ്പോഴും സൂപ്പറല്ലേ എന്നായിരുന്നു സൗബിന്റെ മറുപടി. സൗബിനൊപ്പം അന്വേഷിപ്പിൻ കണ്ടെത്തും കാണാൻ പങ്കാളി ജാമിയ സഹീറുമുണ്ടായിരുന്നു. ടൊവിനോ […]
മമ്മൂട്ടിയുടെ ഗാനഗന്ധർവന് ശേഷം പുതിയ സിനിമയുമായി രമേഷ് പിഷാരടി; നായകൻ സൗബിൻ ഷാഹിർ
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരികയാണ് നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി. 2018ലായിരുന്നു പിഷാരടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ജയറാം ആയിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് പിഷാരടി. സോഷ്യൽ മീഡിയ വഴിയാണ് രമേശ് പിഷാരടി ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയുടെ നേതൃതൃത്വത്തിലുള്ള […]
മഞ്ജുവും സൗബിനും ഒന്നിക്കുന്ന ‘വെള്ളരി പട്ടണം’ റിലീസ് തീയതി പ്രഖ്യാപിച്ചു
മഹേഷ് വെട്ടിയാര്‍ സംവിധാനെ ചെയ്യുന്ന വെള്ളരി പട്ടണം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 24 ന് തിയേറ്ററുകളില്‍ എത്തും. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സിനിമ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ഒരുക്കുന്നത്. ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോള്‍ സഹോദരനായ കെ […]
“സൗബിൻ ഇക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല” ; അബിൻ ബിനോ
സെലിബ്രിറ്റി താരങ്ങളുടെ ഓരോ ചലനവും അനുനിമിഷം വീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ് ആരാധകർ. പ്രത്യേകിച്ച് സോഷ്യൽ മീഡിയ. അതുകൊണ്ട് തന്നെ പറയുന്ന വാക്കുകളും പ്രവർത്തിയും വളരെ സൂക്ഷിച്ച് അല്ലെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും വഴിവയ്ക്കും.ഏത് ചെറിയ പ്രവർത്തിയും ഡയലോഗുകളും വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കുകയും അവിടെ ഒരു പിഴവ് സംഭവിച്ചാൽ മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ ആരാധകർ. കാലം മാറിയത് കൊണ്ട് തന്നെ ആളുകൾക്ക് നിരക്കാത്ത ഏതൊരു സംസാരവും എത്ര വലിയ തമാശയാണെന്ന് പറഞ്ഞാലും വലിയതോതിൽ വിമർശിക്കപ്പെടും. മമ്മൂട്ടി […]
ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍, ഇന്ദിരയായി മഞ്ജു വാര്യര്‍! സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് ‘വെള്ളരി പട്ടണം’ ടീം
മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെള്ളരി പട്ടണം. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിറപ്രവര്‍ത്തകര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപത്തിലാണ് മഞ്ജുവാര്യര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചര്‍ക്കയില്‍ നൂല്‍നൂറ്റാണ് സൗബിന്‍ ഷാഹിറുള്ളത്. സ്വാതന്ത്യ ദിനമായ ആഗസ്റ്റ് 15ന് തന്നെ, സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് മഞ്ജുവും, […]
“കേരളത്തിനുള്ളിലും മലയാള സിനിമയെ ചതിക്കുന്നവരുണ്ട്” ; തിയേറ്റർ പ്രിന്റ് പ്രചരിക്കുന്നതിനെതിരെ ഇലവീഴാപൂഞ്ചിറയുടെ നിർമ്മാതാവ്
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇതരഭാഷ ബിഗ് ബജറ്റ് സിനിമകള്‍ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് കാശ് വാരുമ്പോള്‍ ഇവിടെ മലയാളത്തിൽ റിലീസ് ചെയ്ത മിക്ക സിനിമകളും പരാജയം ആവുകയും, കാണാൻ ആൾക്കാർ ഇല്ലാത്ത അവസ്ഥയും ആണെന്നുള്ള കാര്യം അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഒ.ടി.ടിയില്‍നിന്ന് പ്രേക്ഷകനെ തീയേറ്ററുകളിലേക്കു എത്തിക്കുന്ന സിനിമകള്‍ ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചത്. മലയാള സിനിമ ഇത്തരത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ഏറെ സങ്കടകരമായതും ഗൗരവമേറിയതും ആയ ഒരു സംഭവമാണ് […]
ഇടിമിന്നല്‍ വെളിച്ചത്തില്‍ വ്യത്യസ്ത പ്രകടനവുമായി സൗബിന്‍ ഷാഹിര്‍ ; സസ്‌പെന്‍സ് നിറച്ച് ‘ഇലവീഴാപൂഞ്ചിറ’ ടീസര്‍
സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ജൂലൈ 15നാണ് ചിത്രം തിയേറ്ററില്‍ റിലീസിനായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥ പറയുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ട്രയ്‌ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വളരെയധികം ആകാംക്ഷയുണര്‍തുന്നത്താണ് ചിത്രത്തിന്റെ പുതിയ ടീസറും. ഇടിമിന്നല്‍ വെളിച്ചത്തില്‍ ‘ഇലവീഴാപൂഞ്ചിറ’യിലെ ഒരു രാത്രിയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലാണ് പുതിയ ടീസറും റിലീസ് […]
‘ഒരു നടന്റെ വിജയത്തിന് പിന്നില്‍ ഒരു സംവിധായകനുണ്ടാകും, വരാനിരിക്കുന്നത് സൗബിന്റെ സമാനതകളില്ലാത്ത പ്രകടനം’; ‘ഇലവീഴാപൂഞ്ചിറ’യെ കുറിച്ച് നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു
മലയാള സിനിമയില്‍ തിരക്കഥ എഴുതി സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രശസ്ത തിരക്കഥാകൃത്താണ് ഷാഹി കബീര്‍. മലയാള സിനിമയിലെ പ്രിയ നടനായ സൗബിനെ കേന്ദ്രകഥാപാത്രമാക്കി ഷാഹി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ജോസഫ്, നായാട്ട് എന്നീ മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ശേഷം ആദ്യമായാണ് ഷാഹി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ […]
സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ഷാഹി കബീറിൻ്റെ പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ഫസ്റ്റ്ലുക്ക് പുറത്ത്.
സൗബിൻ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി നായാട്ടിനു ശേഷം ഷാഹി കബീറും ആദ്യമായി സംവിധാന രംഗത്തേക്ക് എത്തുന്നതും, കപ്പേളക്ക് ശേഷം വിഷ്ണു വേണു നിർമാണ രംഗത്തേക്ക് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇല വീഴാ പൂഞ്ചിറ. മലയാളത്തിൽ ആദ്യമായി ഡോൾബി വിഷൻ 4k എച്ച് ഡി ആറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സൗബിൻ ഷാഹിറിന് പുറമേ ജൂഡ് ആൻറണി ജോസഫ്, സുധി കോപ്പ എന്നിവരടങ്ങിയ മലയാളത്തിലെ മികച്ച താരനിര തന്നെ സിനിമയിലുണ്ട്. മികച്ച പ്രേക്ഷക […]
സീനിയേഴ്സും ജൂനിയേഴ്സും നേർക്കുനേർ… സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയേഴ്സും ജൂനിയേഴ്സും ഒരുപോലെ മത്സരിക്കുകയാണ്. ആരാകും മികച്ച നടൻ മികച്ച നടി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അച്ഛനും മക്കളും വരെ നേർക്കുനേർ മത്സരരംഗത്ത് ഉണ്ട് എന്നതും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് ആവേശം കൂട്ടുന്നു. ചലച്ചിത്ര അവാര്‍ഡ് നാളെ വൈകീട്ട് അഞ്ചു മണിക്ക് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളും മത്സരിക്കുമ്പോൾ ഇത്തവണത്തെ അവാര്‍ഡ് നിർണയവും അതുപോലെ പ്രയാസം ആയിരിക്കും. വണ്ണും, ദി പ്രീസ്റ്റുമാണ് മമ്മൂട്ടി ചിത്രങ്ങളായി […]