29 Nov, 2025
1 min read

”സുജാതയുടെ ദേശീയ അവാർഡ് അട്ടിമറിച്ചു, നൽകിയത് ശ്രേയ ഘോഷാലിന്”; ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാളികൾ അവാർഡ് നേടുന്നത് വലിയ സംഭവമെന്ന് സിബി മലയിൽ

വർഷങ്ങൾക്ക് മുൻപ് സുജാതയ്ക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ അവാർഡ് ജൂറി ഇടപെടൽ മൂലം ശ്രേയ ഘോഷാലിന് നൽകിയെന്ന് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ‘പരദേശി’ സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിനായിരുന്നു ഗായിക സുജാതയ്ക്ക് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചത്. എന്നാൽ ബാഹ്യഇടപെടലിലൂടെ വിധിനിർണയം അട്ടിമറിച്ചെന്ന് സിബി മലയിൽ വെളിപ്പെടുത്തി. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഛായാ​ഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് […]

1 min read

”മുടി മുറിക്കാൻ പറഞ്ഞപ്പോൾ കരഞ്ഞു, ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കില്ലെന്നും പറഞ്ഞു”; നവ്യ നായരെക്കുറിച്ച് സിബി മലയിൽ

2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ദിലീപിന്റെ നായികായായെത്തിയ ആ വിദേശമലയാളി പെൺകുട്ടിയെ പ്രേക്ഷകർ നെഞ്ചോട് ചേർത്തു. തുടർന്ന് ധാരാളം സിനിമകളിൽ നായികാ പദവി അലങ്കരിച്ച നവ്യ വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന ശേഷം ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ നവ്യ ആദ്യമായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. കൗമുദി മൂവിസിലാണ് ഇദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്. സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്ന സിദ്ധാർത്ഥൻ […]

1 min read

‘ഏത് കഥാപാത്രവും വഴങ്ങുന്ന ഒരു ആകാരമാണ് മോഹന്‍ലാലിനുള്ളത്’ ; സിബി മലയില്‍

മലയാള സിനിമയിലെ പ്രിയങ്കരനായ സംവിധായകനാണ് സിബി മലയില്‍. കിരീടം, ചെങ്കോല്‍, ദശരഥം, തനിയാവര്‍ത്തനം, കമലദളം, ആകാശദൂത് തുടങ്ങി മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന സിനിമകള്‍ സമ്മാനിച്ചതും സിബിമലയിലാണ്. ഇപ്പോഴിതാ, അദ്ദേഹം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. സിനിമയില്‍ ഒരു കഥാപാത്രത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്റെ മനസ്സിലേക്ക് ആദ്യം വരുന്ന മുഖം മോഹന്‍ലാലിന്റേതാണെന്ന് സംവിധായകന്‍ സിബി മലയില്‍ പറയുന്നു. ഏത് കഥാപാത്രത്തിനും വഴങ്ങുന്ന അഭിനയവും ആകാരവുമാണ് മോഹന്‍ലാലിന്റേതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് […]

1 min read

‘മോഹന്‍ലാലിന്റെ മികച്ച പത്തു വേഷങ്ങളില്‍ ഒന്നാണ് സദയത്തിലെ സത്യനാഥന്റേത്’; കുറിപ്പ്

മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. സദയത്തിലെ മോഹന്‍ലാലിന്റെ അഭിനയം ഞാന്‍ എഴുതിയതിനും […]

1 min read

”അഭിനയ വിസ്മയത്തിന്റെ 33 വര്‍ഷങ്ങള്‍” ; ലോഹിതദാസ് – സിബിമലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം

മലയാളി സിനിമാപ്രേമിക്ക് മറക്കാനാവാത്ത നിരവധി സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിബി മലയില്‍ – ലോഹിതദാസ്. തനിയാവര്‍ത്തനം മുതല്‍ സാഗരം സാക്ഷി വരെ, എല്ലാം ഒന്നിനൊന്ന് വ്യത്യാസങ്ങളായ ചിത്രങ്ങളായിരുന്നു. എന്നാല്‍ അതില്‍ പ്രേക്ഷകരുടെ ഇഷ്ടം കൂടുതല്‍ നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ 1989ല്‍ പുറത്തിറങ്ങിയ ദശരഥം. വാടക ഗര്‍ഭധാരണം എന്ന ഗൗരവമുള്ള വിഷയത്തെക്കുറിച്ച് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ സംസാരിച്ച ചിത്രം. ചിത്രത്തിലെ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തിനും വാടക ഗര്‍ഭധാരണത്തിലൂടെ അദ്ദേഹത്തിന് ലഭിക്കുന്ന മകനും പിന്നീട് എന്തു സംഭവിക്കുമെന്ന് സോഷ്യല്‍ […]

1 min read

‘ഇരുപത്തിയൊന്‍പതാം വയസ്സില്‍ വേറെ ഒരു യുവ നടനും ചെയ്യാത്തത് മോഹന്‍ലാല്‍ ചെയ്തു’; സിബി മലയില്‍ പറയുന്നു

മലയാള സിനിമയുടെ താരരാജാവ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും ഒരുപാട് സ്‌നേഹിക്കുന്നു. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ലാല്‍ മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത ഒരു […]

1 min read

” മമ്മൂട്ടിയെ സമീപിക്കാൻ വളരെ എളുപ്പമാണ്, അദ്ദേഹം തുറന്ന മനസ്സുള്ള ഒരു വ്യക്തി ആണ് ” – സിബി മലയിൽ

മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് സിബി മലയിൽ. അടുത്ത കാലത്ത് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം മനസ്സ് തുറക്കുകയാണ്. സിബി മലയിൽ ഏറ്റവും പുതുതായി സംവിധാനം ചെയ്ത കൊത്ത് എന്ന ചിത്രം വലിയ വിജയത്തോടെയാണ് പുറത്തു വന്നിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ നൽകുന്ന അഭിമുഖങ്ങളിലാണ് ഇദ്ദേഹം മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചിരുന്നത്. മമ്മൂട്ടിയുമായി ചെയ്യാൻ സാധിക്കുന്ന ഒരു സബ്ജക്റ്റ് തന്റെ കയ്യിൽ ഉണ്ടന്നും അദ്ദേഹത്തോട് […]

1 min read

‘മമ്മൂട്ടിക്ക് ചലഞ്ചിംഗ് ആയ റോള്‍, തനിയാവര്‍ത്തനത്തെക്കാള്‍ മികച്ച ക്യാരക്ടറാണ് മനസിലുള്ളത്’ ; സിബി മലയില്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് സിനിമകള്‍ നല്‍കിയ സംവിധായകന്‍ ആണ് സിബി മലയില്‍. മോഹന്‍ലാല്‍ മുതല്‍ ആസിഫ് അലി വരെ പല താരങ്ങളുടേയും കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് സിബി മലയില്‍. കുറച്ച് വര്‍ഷങ്ങളായി സിബി മലയില്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൊത്ത് എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അദ്ദേഹം. മികച്ച പ്രതികരണം നേടി സിനിമ തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ സിബി മലയില്‍ മമ്മൂട്ടിക്ക് വേണ്ടി ഒരു ക്യാരക്ടര്‍ മനസിലുണ്ടെന്നും സ്‌ക്രീനിലേക്ക് […]

1 min read

‘മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് എംടിയുടെ സ്‌ക്രിപ്റ്റില്‍ ജൂലിയസ് സീസര്‍…’ ; സിബി മലയില്‍ വെളിപ്പെടുത്തുന്നു

മലയാളത്തിന്റെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. ദശരഥം, കിരീടം പോലെ മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ക്ലാസിക്കുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയുംവെച്ച് […]

1 min read

‘പൃഥ്വിരാജിന് മികച്ച നടനുളള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഞാനാണ്’ ; സിബി മലയില്‍

മലയാളികളുടെ ഹൃദയം കവര്‍ന്ന ഒരു പിടി സിനിമകളിലൂടെ സിനിമ മേഖലയിലെ പ്രഗല്‍ഭ സംവിധായകനായി മാറിയ വ്യക്തിയാണ് സിബി മലയില്‍. വൈകാരികമായി പ്രേക്ഷകരെ സ്പര്‍ശിച്ച സിനിമകളെടുത്താല്‍ അതില്‍ സിബി മലയില്‍ ചിത്രങ്ങളുടെ വലിയൊരു നിര തന്നെ ഉണ്ടാവും. ആകാശദൂത്, സമ്മര്‍ ഇന്‍ ബത്ലഹേം. കിരീടം, കമലദളം, ദശരഥം, സദയം, ദേവദൂതന്‍ തുടങ്ങി അനേകം ചിത്രങ്ങളാണ് ഉള്ളത്. ഒരിടവേളയ്ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത പുതിയ സിനിമയാണ് കൊത്ത്. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരാണ് […]