14 Aug, 2025
1 min read

കബഡി കോർട്ടിലെ മിന്നൽപിണർ! ‘ബൾട്ടി’യിൽ കുമാറായി ഞെട്ടിക്കാൻ ശന്തനു ഭാഗ്യരാജ്; ക്യാരക്ടർ ഗ്ലിംപ്സ് പുറത്ത്

കബഡി കോർട്ടിൽ മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്നവൻ, അസാധ്യ മെയ്‍വഴക്കവുമായി കാണികളുടെ കണ്ണിലുണ്ണിയായവൻ, ഉദയന്‍റെ എല്ലാമെല്ലാമായ കുമാർ… ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിൽ എത്താനൊരുങ്ങുകയാണ് തമിഴ് താരം ശന്തനു ഭാഗ്യരാജ്. ‘ബൾട്ടി’യിലെ ശന്തനുവിന്‍റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായി എത്തുന്ന ഷെയിനിനോടൊപ്പം നിൽക്കുന്ന വേഷം തന്നെയാണ് ശന്തനുവിന്‍റേത് എന്നാണ് സൂചന. ബാലതാരമായി സിനിമാലോകത്ത് എത്തിയ ശന്തനു നായക വേഷത്തിലും സഹനടനായുമൊക്കെ ഒട്ടേറെ തമിഴ് സിനിമകളിൽ […]