13 Oct, 2025
1 min read

ഷെയ്ൻ നിഗം പടം ‘ഹാൽ’ പ്രതിസന്ധിയിൽ

ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.   നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ […]

1 min read

ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ ‘ബൾട്ടി’ നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന് തീയ്യേറ്റുകളിൽ ആവേശപ്പൂരം തീർക്കുന്ന, കബഡിയും ആക്ഷനും ഒരുപോലെ സമ്മേളിക്കുന്ന ‘ബൾട്ടി’ ഷെയിനിൻ്റെ കരിയറിലെ തന്നെ മികച്ച ഹിറ്റുകളിൽ ഒന്നായി മാറാൻ പോവുകയാണെന്ന് സിനിമക്കു ലഭിക്കുന്ന അഭിപ്രായങ്ങളിൽ നിന്നും വ്യക്തമാണ്.   എന്നാൽ ‘ബൾട്ടി’യുടെ വിജയത്തിലും, അതിലൂടെ റൊമാൻ്റിക് നായക പരിവേഷത്തിൽ നിന്നും ആക്ഷൻ കിങ്ങ്, സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരാൻ കഴിയുമെന്നു തെളിയിച്ച ഷെയിനു നേരെയും ചിലർ […]

1 min read

മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കുതിച്ച് ബൾട്ടി…!!!

ഷെയിൻ നിഗം നായകനായി എത്തിയ ‘ബൾട്ടി’ മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് കുതിക്കുകയാണ്. മറ്റ് വമ്പൻ റിലീസുകൾ എത്തിയെങ്കിലും ബൾട്ടിക്ക് കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഒരു ആഴ്‌ച പിന്നീടുമ്പോൾ ചിത്രം പത്തു കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറയുന്നു. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും കബഡി ചുവടുകളിലൂടെയുള്ള […]

1 min read

ഷെയ്ൻ നിഗത്തിന്റെ “ബൾട്ടി “തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു

ഷെയ്ൻ നിഗം നായനകായെത്തുന്ന ‘ബൾട്ടി’ സിനിമയ്ക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം.കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥ പറയുന്ന സ്പോർട്സ് ആക്‌ഷൻ സിനിമയാണ്‘ബൾട്ടി’. ആക്‌ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവച്ച ചിത്രം ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമ കൂടിയാണ്.കബഡി കോർട്ടിലും പുറത്തും മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്ന പഞ്ചമി റൈഡേഴ്സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ബൾട്ടി’യുടെ സംവിധാനം […]

1 min read

ഷെയിൻ നിഗത്തിന്റെ ആക്ഷൻ ചിത്രമായ ‘ബാൾട്ടി’ നാളെ തീയറ്ററുകളിലേക്ക്

ആർഡിഎക്‌സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ തനിക്ക് ആക്ഷൻ റോളുകളും അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച യുവനായകൻ ഷെയിൻ നിഗത്തിന്റെ മറ്റൊരു ആക്ഷൻ ചിത്രമായ ‘ബാൾട്ടി’ നാളെ (26) തീയറ്ററുകളിലേക്ക്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന, കേരള- തമിഴ്‌നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനുംപോന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമയിൽ പൊതുവെ വിരളമായ സ്പോർട്ട്സ് ആക്ഷൻ ഴോണറിൽ കഥ പറയുന്ന ഒന്നാണ്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഷെയിൻ നിഗം എത്തുന്ന ചിത്രം […]

1 min read

പൊളിക്കണോ തെറിക്കണോ, പൊളിച്ചിട്ട് തെറിക്കാ’; ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 26ന് തിയേറ്ററുകളിൽ

കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ എത്തുകയാണ് സ്പോർട്സ് ആക്ഷൻ ജോണറിൽ എത്തുന്ന ‘ബൾട്ടി’. ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെച്ച ചിത്രമായിരിക്കും ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമയായി എത്തുന്ന ‘ബൾട്ടി’ എന്ന് സൂചന നൽകിയിരിക്കുകയാണ് രണ്ട് മിനിറ്റ് 31 സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയിലർ. സെപ്റ്റംബർ 26നാണ് ‘ബൾട്ടി’യുടെ വേൾഡ് വൈഡ് റിലീസ്. കബഡി കോർട്ടിലും പുറത്തും മിന്നൽ […]

1 min read

‘ബൾട്ടി’യിൽ ഞെട്ടിക്കാൻ മലയാളത്തിന്റെ പ്രിയ താരം പൂർണിമ ഇന്ദ്രജിത്ത് ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഷെയ്ൻ നി​ഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബൾട്ടിയുടെ ക്യാരക്ടർ ലുക്ക് പുറത്തു വിട്ടു. പൂർണിമ ഇന്ദ്രജിത്ത് ഗീമാ എന്ന ക്യാരക്ടറായാണ് എത്തുന്നത്. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. നവാഗതനായ ഉണ്ണി ശിവലിംഗമാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമായാണിത്. ഒപ്പം നടന്റെ ഇരുപത്തി അഞ്ചാമത് പടവും. കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത് സായ് അഭ്യങ്കർ ആണ്. […]

1 min read

‘ജാലക്കാരി’യുമായി മലയാള അരങ്ങേറ്റം ​ഗംഭീരമാക്കി സായ്..!! ബൾട്ടിയിലെ ആദ്യ ഗാനം പുറത്ത്

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ ‘വിഴി വീകുറ’ എന്നീ സിംഗിളുകളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിലെ ‘ജാലക്കാരി..’ സോഷ്യൽ മീഡിയയിലാകെ ഇനി ‘ജാലക്കാരി’ മയം ആയിരിക്കുമെന്ന് അടിവരയിടുന്ന രീതിയിലുള്ളതാണ് ഏവരേയും ആദ്യ കേൾവിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം. വിനായക് ശശികുമാറിൻറെ വരികൾക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും […]

1 min read

സായ് അഭ്യങ്കറുടെ ജാലക്കാരി ഇന്ന് എത്തും..!! ആവേശത്തിൽ ആരാധകർ

കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ് അഭ്യങ്കർ ഷെയിൻ നിഗത്തിന്റെ ഓണച്ചിത്രമായ ‘ബൾട്ടി’യിലൂടെ മലയാളത്തിലേക്ക് എത്തുന്ന വാർത്ത പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ താരത്തിൻ്റെ ജാലക്കാരി എന്ന ഗാനം ആഗസ്റ്റ് 24 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ […]

1 min read

രൗദ്ര ഭാവത്തിൽ സെൽവരാഘവൻ …!! ബൾട്ടി ക്യാരക്ടർ പോസ്റ്റർ പുറത്ത്

തമിഴ് സിനിമാ രംഗത്ത് പേരെടുക്കാൻ കഴിഞ്ഞ സംവിധായകനാണ് സെൽവരാഘവൻ. പിതാവ് കസ്തൂരി രാജയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്ന സെൽവരാഘവന് ആദ്യമായി സംവിധാനം ചെയ്ത കാതൽ കോട്ടെ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപെടാൻ കഴിഞ്ഞു.സംവിധാനത്തിന് പുറമെ അഭിനയത്തിലും സെല്‍വ രാഘവന്‍ ഇന്ന് സാന്നിധ്യമാണ്. വിജയ് നായകനായ ബീസ്റ്റ്, ബഗാസുരന്‍, സാനി കയിതം എന്നീ സിനിമകളിലെ സെല്‍വയുടെ അഭിനയം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഷെയിൻ നിഗം നായകനായെത്തുന്ന ബാൾട്ടിയിൽ സെൽവരാഘവൻ എത്തുകയാണ്. പോർത്താമരൈ ഭൈരവൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം […]