03 Jul, 2025
1 min read

രജനി ആട്ടത്തിന് കാത്തിരിപ്പേറ്റി കൂലിയിലെ ‘ചികിട്ടു’ സോങ്

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കൂലിയിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു. ‘ചികിട്ടു’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കിയ ഗാനത്തിൽ അദ്ദേഹം തന്നെയാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിരുദ്ധിന്റെ മാസ് ഗെറ്റപ്പിനൊപ്പം നടൻ ടി രാജേന്ദറും കൊറിയോഗ്രാഫർ സാന്റി മാസ്റ്ററും എത്തുന്നുണ്ട്. ടി രാജേന്ദർ, അറിവ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അറിവ് ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. കൂലിയുടെ […]

1 min read

ആവേശത്തിര തീര്‍ക്കാൻ രജനികാന്തിന്റെ കൂലി…!!! അപ്ഡേറ്റ് പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. തമിഴകത്തിന്റെ രജനികാന്ത് നായകനായി വരാനിരിക്കുന്ന ചിത്രവുമാണ് കൂലി. കൂലിയുടെ പുതിയ ഒരു അപ്‍ഡേറ്റ് ഇതാ പുറത്തുവിട്ടിരിക്കുകയാണ്. കൂലിയിലെ ആദ്യ ഗാനം ജൂണ്‍ 25ന് പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു. സംവിധായകൻ ലോകേഷ് […]

1 min read

ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി …!! ‘ഇന്ത്യന്‍ 2’ നെ നാല് ദിവസത്തില്‍ മറികടന്ന് ‘വേട്ടയ്യന്‍’

താരമൂല്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഒന്നാം നിര പേരുകാരനാണ് രജനികാന്ത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള അദ്ദേഹത്തിന്‍റെ താരപരിവേഷത്തിന് ഇപ്പോഴും കോട്ടമൊന്നും തട്ടിയിട്ടില്ല. അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്‍ ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 10 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച ഓപണിംഗ് ലഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനം കൊണ്ട് 100 കോടി […]

1 min read

വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ എത്ര നേടി

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മഞ‍്‍ജു വാര്യര്‍ നായികയായി എത്തിയിരിക്കുന്നതും ചിത്രത്തിന്റെ ആകര്‍ഷണമാണ്. ഫഹദും നിര്‍ണായകമായ കഥാപാത്രമായി എത്തിയ ചിത്രം റിലീസിന് ആകെ നേടിയത് 67 കോടി രൂപയോളമാണെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് റിലീസ് കളക്ഷനില്‍ രജനികാന്ത് ചിത്രം 2024ല്‍ രണ്ടാമതാണ്. ഒന്നാം സ്ഥാനത്ത് ദ ഗോട്ടാണ്. റിലീസിന് വിജയ്‍യുടെ ദ ഗോട്ടിന്റെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 126 കോടി രൂപ എന്നാണ്. എന്തായാലും രജനികാന്തിന്റെ വേട്ടയ്യനും ആഗോള കളക്ഷനില്‍ റിലീസിന് […]

1 min read

തകര്‍ത്താടി ഫഹദ്, രജനികാന്ത് മാസ്സോ, അതോ?? വേട്ടയ്യൻ ആദ്യ പ്രതികരണങ്ങൾ

ആരാധകർ കാത്തിരുന്ന രജനീകാന്ത് ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തി. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയറ്റര്‍ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനില്‍ കാണാനാകുന്നത്. ഫഹദും തകര്‍ത്താടിയെന്ന് വേട്ടയ്യൻ സിനിമ തിയറ്ററില്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി പേരാണ് വേട്ടയ്യൻ സിനിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം എഴുതിയിരിക്കുന്നത്. ആദ്യ […]

1 min read

തമിഴകം പിടിക്കാൻ മഞ്ജു വാര്യർ..!! രജനികാന്തിൻ്റെ നായികയായി ‘ വേട്ടയ്യനിൽ’ ആടിത്തകർക്കും

മലയാളികൾക്ക് പ്രിയങ്കരിയായ മഞ്ജു വാര്യർ ഇന്ന് പലർക്കും പ്രചോദനമാണ്. വർഷങ്ങളു‌ടെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന ഇന്ത്യയിലെ മറ്റൊരു നടിക്കും ഇത്രമാത്രം സ്വീകാര്യത ലഭിച്ചിട്ടില്ല. ബോളിവുഡിൽ തരംഗം സൃഷ്ടിച്ച മാധുരി ദീക്ഷിത്, കരിഷ്മ കപൂർ തുടങ്ങിയവരെല്ലാം ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വന്നവരാണ്. എന്നാൽ ഇവർക്കാർക്കും മോളിവുഡിലെ മഞ്ജു വാര്യരുടെ തിരിച്ച് വരവിനെ പോലെ ജനശ്രദ്ധ നേടാൻ കഴിഞ്ഞില്ല. തിരിച്ച് വരവിൽ മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറായി മഞ്ജുവിനെ ആരാധകർ വാഴ്ത്തുന്നു. ഇപ്പോൾ തമിഴ് […]

1 min read

രജനികാന്തിനൊപ്പം കട്ടയ്ക്ക് കസറാന്‍ സൗബിൻ…!! കൂലി വൻ അപ്ഡേറ്റ് പുറത്ത്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന കൂലി എന്ന ചിത്രത്തിൽ മലയാളത്തിന്റെ യുവതാരവും. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നത്. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇക്കാര്യം അറിയിച്ചുകൊണ്ട് ക്യാരക്ടർ ലുക്ക് നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തിറക്കിയിട്ടുണ്ട്. സിഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെ പോസ്റ്ററിൽ കാണാം. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും സൗബിന്‍ അവതരിപ്പിക്കുക എന്നാണ് അനൗദ്യോഗിക വിവരം. എന്തായാലും ശക്തമായൊരു കഥാപാത്രം ആകും ദയാല്‍ എന്നത് […]

1 min read

രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ; ‘വേട്ടയ്യൻ’ പുതിയ അപ്ഡേറ്റ് പുറത്ത്

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. പ്രശസ്ത സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നടൻ ഫഹദ് ഫാസിൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് പൂർത്തിയാക്കിയ ഫഹദിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, 33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് […]

1 min read

‘വൗ ! എന്തൊരു ഇതിഹാസ സിനിമ ; ‘കല്‍ക്കി’യെ പുകഴ്ത്തി രജനികാന്ത്

ഇന്ത്യൻ സിനിമാ ലോകത്ത് എങ്ങും കൽക്കി 2898 എഡി ആണ് സംസാര വിഷയം. ഇതുവരെ കാണാത്ത ദൃശ്യാവിഷ്കാരവുമായി എത്തിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങുന്നതിനൊപ്പം ബോക്സ് ഓഫീലും വൻ കുതിപ്പാണ് നടത്തുന്നത്. ഈ അവസരത്തിൽ കൽക്കിയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ രജനികാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. “കൽക്കി കണ്ടു. വൗ! എന്തൊരു ഇതിഹാസ സിനിമയാണത്. നാഗ് അശ്വിൻ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. എൻ്റെ പ്രിയ സുഹൃത്തുക്കളായ ബച്ചൻ, […]

1 min read

ജയിലർ 2 വരുന്നു….!! പ്രീ പ്രൊഡക്ഷന്‍ ജൂണിലെന്ന് റിപ്പോര്‍ട്ട്

2023 ല്‍ രജനികാന്തിന് വന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിച്ചത്. പേട്ടയ്ക്ക് ശേഷം പുതുതലമുറ പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ രജനികാന്തിന്‍റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായകനായി എത്തിയ വിനായകനും വലിയ കൈയടി ലഭിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആ സമയം മുതല്‍ എത്തുന്നുണ്ട്. […]