Mohanlal
‘എമ്പുരാൻ’ തിയേറ്ററുകളിലേക്ക് എപ്പോൾ ..??? ഓപ്പണിംഗ് കളക്ഷനിൽ ഞെട്ടിക്കുമോ?
മലയാളികളാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ മോഹൻലാല്‍ നായകനാകുന്നു എന്നും സംവിധായകൻ പൃഥ്വിരാജ് ആണെന്നതുമാണ് എമ്പുരാന്റെ ആകര്‍ഷണം. എമ്പുരാൻ റിലീസിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് പുതുതയായി ചര്‍ച്ചയാകുന്നത്. മാര്‍ച്ച് 27ന് ചിത്രം ആഗോളതലത്തില്‍ തിയറ്ററുകളില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എന്നാല്‍ റിലീസിനെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു പ്രധാനമായും മോഹൻലാലെത്തിയത്. ഖുറേഷി […]
“മുഖം ആയാലും whole body ആയാലും ഒരു 10 വർഷകാലത്തിനിടയിൽ മോഹൻലാലിനു കിട്ടിയ ഏറ്റവും മികച്ച make over ആയിരുന്നു ഇത്തിക്കര പക്കി “
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ സംവിധാനം ചെയ്യുന്ന സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. പ്രത്യേക ഗെറ്റപ്പിലായിരുന്നു മോഹൻലാൽ എത്തിയത്. പറ്റെ വെട്ടിയ മുടിയും കുറ്റിത്താടിയുമൊക്കെയാണ് ഇത്തിക്കരപക്കിയുടെ ലുക്ക്. ഈ ലുക്ക് 25 സ്കെച്ചുകളില്‍ നിന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തെരഞ്ഞെടുത്തത്. ഇപ്പോഴും മോഹൻലാലിൻ്റെ കഥാപാത്രവും ആ ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഒരു കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മുഖം ആയാലും whole body ആയാലും ഒരു […]
ലാലേട്ടന്റെ Career Best പെർഫോമൻസ്കളിൽ ഒന്ന് .. !! താളവട്ടം ഇറങ്ങിയിട്ട് 38 വർഷം
മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് താളവട്ടം. റിലീസ് ചെയ്ത് 38 വര്‍ഷം പിന്നിടുമ്പോഴും പ്രേക്ഷക മനസ്സിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ സിനിമ. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച ചിത്രം തന്നെയാണ് ഇതും. 1986 ഒക്ടോബര്‍ 9നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. വന്‍താരനിരയെ അണിനിരത്തിയൊരുക്കിയ സിനിമ ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് സ്വന്തമാക്കിയത്. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രം അന്യഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം 38 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് […]
ഒടുവില്‍ മമ്മൂട്ടിയുടെ വഴിയേ മോഹൻലാലും…!! പുതിയ സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്ത് താരം
മോഹൻലാല്‍ യുവ സംവിധായകരുടെ ചിത്രങ്ങളില്‍ ഭാഗമാകുന്നില്ല എന്ന് വിമര്‍ശനങ്ങളുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെയായി താരം യുവ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാൻ താല്‍പര്യം കാണിക്കുന്നുവെന്നാണ് സൂചനകള്‍. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രം അതിന് ഉദാഹരമാണ്. മറ്റൊരു യുവ സംവിധായകന്റെ ചിത്രത്തിലും താരം നായകനാകുന്നു എന്ന പുതിയ റിപ്പോര്‍ട്ട് മമ്മൂട്ടിയുടെ വഴിയേയാണ് മോഹൻലാലുമെന്ന് ചൂണ്ടിക്കാട്ടുന്നതാണെന്നാണ് വിലയിരുത്തല്‍. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആവാസവ്യൂഹത്തിലൂടെ 2021ല്‍ നേടി ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് കൃഷാനന്ദ്. സംസ്ഥാനതലത്തില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്‍ക്കുമുള്ള അവാര്‍ഡും ആവാസവ്യൂഹം നേടിയിരുന്നു. […]
“പുലിമുരുഗനിലേ underrated fight സീൻ!! ഒരിക്കലും മറക്കാൻ കഴിയാത്ത തിയേറ്റർ എക്സ്പീരിയൻസ് “
‘കേട്ടറിവിനേക്കാൾ വലുതാണ് മുരുകൻ എന്ന സത്യം’ ടീസറിൽ ഈ ഡയലോഗ് വന്നപ്പോൾ ട്രോൾ ചെയ്തവർ പോലും തിയേറ്ററുകളിൽ ആവേശത്തോടെ കയ്യടിച്ചിട്ട് ഇന്നേക്ക് എട്ട് വർഷം തികയുന്നു. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ എട്ടാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ. നിരവധി ആരാധകരാണ് സിനിമയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ട് എട്ടാം വാർഷികം ആഘോഷിക്കുന്നത്. ഇപ്പോഴിതാ പുലിമുരുകനിലെ ഒരു ഫൈറ്റ് സീൻ പങ്കുവെച്ച് കുറിച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം […]
ജീത്തു ജോസഫും മോഹൻലാലും വീണ്ടും.. ഇത്തവണ ഹൊററോ ? ട്രെന്റിങ്ങിൽ കുതിച്ചുകയറി ദൃശ്യം 3
മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി ആർജിച്ച ജീത്തു ജോസഫ് ഈ ലേബലിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കോംബോ പ്രേക്ഷകർക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന ഒത്തുചേരലാണ്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് സിനിമാ ലോകത്ത് ചർച്ചയായത്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നാണ്. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചിത്രം കേരളക്കര കണ്ട മികച്ച ക്രൈം ത്രില്ലർ ചിത്രമായി […]
“മോഹൻലാൽ എന്തുകൊണ്ട് സമ്പൂർണ്ണ കലാകാരനാകുന്നു എന്നതിന് വലിയൊരുദാഹരണം ആണ് “യോദ്ധ “
വർഷങ്ങൾക്കു ശേഷവും തെല്ലും പുതുമ ചോരാതെ നിലനിൽക്കാനും പ്രേക്ഷകനിൽ രസം സൃഷ്ടിക്കാനും ആവുകയെന്നത് അപൂർവ്വം ചില സിനിമകൾക്ക് മാത്രം സാധിക്കുന്ന സവിശേഷതയാണ്. അത്തരം ചില സിനിമകൾ പുറത്തിറങ്ങിയ കാലത്തേക്കാൾ പിന്നീടായിരിക്കും കാണികളിലേക്ക് പടർന്നു പന്തലിക്കുക. സംഗീത് ശിവന്റെ ‘യോദ്ധ’ ഈ ഗണത്തിലുള്ള സിനിമയാണ്. നേപ്പാളിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ. തൈപ്പറമ്പില്‍ അശോകനും അരശുമ്മൂട്ടില്‍ […]
“ലാലേട്ടൻ്റെ വെല്ലുവിളി സീനുകൾ മലയാളികൾക്കെന്നും ഹരമായിരുന്നു ” ; കുറിപ്പ് വൈറൽ
തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും പ്രണയിനികളുടെ കാമുകനായും മോഹൻലാല്‍ കഥാപാത്രങ്ങള്‍ കൂട്ടിനെത്തി. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ലാലേട്ടൻ എന്ന് മലയാളികൾ ഒരേ സ്വരത്തിൽ വിളിച്ചു. ഇപ്പോഴിതാ മോഹൻലാലിനെ […]
“കാന്താര 2 ” സിനിമയില്‍ മോഹൻലാലുമുണ്ടാകുമോ? സൂചനകള്‍ പുറത്ത്
ഋഷഭ് ഷെട്ടിയുടെ കാന്താര ദേശീയ അവാര്‍ഡില്‍ മിന്നിത്തിളങ്ങിയിരുന്നു. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. അതിനാല്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കാന്താര 2ല്‍ ഒരു നിര്‍ണായകമായ കഥാപാത്രമായി മോഹൻലാലും ഉണ്ടാക്കുമെന്നാണ് അനലിസ്റ്റുകളുടെയടക്കം സൂചനകള്‍.നായകൻ ഋഷഭ് ഷെട്ടിയുടെ അച്ഛൻ കഥാപാത്രമായിട്ടായിരിക്കും മോഹൻലാല്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ […]
” മോഹൻലാലിനെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ personal ജീവിതം നോക്കിയോ വിശ്വാസങ്ങൾ നോക്കിയോ അല്ല… “
ഒരു മലയാളിക്ക് എത്തപ്പെടാൻ സാധിക്കുന്നതിൻ്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളിൽ ഒന്നായ മോഹൻലാൽ.ഇന്നും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചുള്ള ഒരു കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മോഹൻലാൽ എന്ന നടൻ മലയാളികൾ അറിഞ്ഞോ അറിയാതെയോ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിമാറിയിട്ട് കൊല്ലങ്ങൾ ഏറെയായി. കഴിഞ്ഞ നാല്പതിൽ അധികം വർഷങ്ങളായി താൻ അഭിനയിച്ച സിനി മകളിലൂടെയും, പരസ്യങ്ങളിലൂടെയും, സ്റ്റേജ് ഷോ കളിലൂടെയും, […]