Mohanlal
ഫേസ് ഓഫ് ദ വീക്ക് ആയി മോഹൻലാൽ! ; നാഷണൽ ഫിലിം ആർക്കയ്വ്വ് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുപ്പിന് കയ്യടി
മലയാളികൾക്ക് എല്ലാകാലവും ഓർക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ താര രാജാവ് എന്ന അംഗീകാരം അന്നും, ഇന്നും അദ്ദേഹത്തിന് സ്വന്തമാണ്. പുതിയ ചിത്രങ്ങളേക്കാളെല്ലാം അദ്ദേഹത്തിൻ്റെ പഴയകാല സിനിമകളെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ് മലയാളികൾ. അത്തരത്തിൽ മോഹൻലാൽ എന്ന നടനെ അടയാളപ്പെടുത്തിയ സിനിമകളിൽ ഒന്നാണ് ‘നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.’ സിനിമയെ സംബന്ധിച്ച മറ്റൊരു വിശേഷമാണിപ്പോൾ പുറത്തു വരുന്നത്. ‘നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യയുടെ’ ഫേസ് ഓഫ് ദി […]
“മഹേഷിന്റെ പ്രതികാരത്തിലെ ആ സീൻ ലാലേട്ടനെ താഴ്ത്തിക്കെട്ടുന്നത്” : മോഹൻലാൽ ആരാധകന്റെ കുറിപ്പ്
നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, താരരാജാവ് തുടങ്ങി മോഹന്‍ലാലിന് വിശേഷങ്ങള്‍ ഏറെയാണ്. 43 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനകം തന്നെ 360ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ആരാധകര്‍ പലപ്പോഴും ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തെക്കുറിച്ചെല്ലാം കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു കുറിപ്പാണ് വൈറലാവുന്നത്. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ആഷിഖ് നിര്‍മ്മിച്ച പടമാണ് മഹേഷിന്റെ പ്രതികാരത്തില്‍ കുട്ടി ലാലേട്ടന്‍ ഫാന്‍ ആണോ എന്ന് സൗബിന്‍ ചോദിക്കുന്ന സീനില്‍ ഞാന്‍ ലാലേട്ടന്‍ ഫാന്‍ ആണെന്നും മമ്മൂക്ക […]
“മോഹൻലാലിന്റെ അനായാസത എല്ലാവർക്കും ഒരു പാഠമാണ്” : സംവിധായകൻ ഷാജി കൈലാസ്
മോഹന്‍ലാലും ഷാജി കൈലാസും ഒരിടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ചിത്രത്തിന്റേതായി വരുന്ന ഓരോ വാര്‍ത്തകളും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി കേവലം 18 ദിവസങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുവാന്‍ തന്നോടൊപ്പം പ്രയത്‌നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി […]
മോഹൻലാലിന്റെ ജന്മദിനം പ്രമാണിച്ച് 50 മണിക്കൂർ തുടർച്ചയായി നിത്യനടന വിസ്മയത്തിന്റെ ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കാൻ ഏഷ്യാനെറ്റ് മൂവീസ്!
നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമാ ബോക്‌സ് ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് മലയാളികള്‍ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാളത്തിലെ ആദ്യത്തേയും രണ്ടാമത്തേയും 100 കോടി ചിത്രങ്ങളും അദ്ദേഹത്തിന്റെ പേരില് തന്നെയാണ് ഉള്ളത്. ലൂസിഫര്‍ 200 കോടി കളക്ട് ചെയ്തിരുന്നു. 1978ല്‍ തിരനോട്ടം എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. എന്നാല്‍ ആ ചിത്രം […]
“പരിമിതികളില്ലാത്ത നടന്‍ എന്ന വിശേഷണം ഒരഭിനേതാവിനു നല്‍കാമെങ്കില്‍ ഇന്ത്യയിലതിനു മോഹന്‍ലാലിനോളം അര്‍ഹത മറ്റാര്‍ക്കുമില്ല” : കുറിപ്പ് ശ്രെദ്ധനേടുന്നു
മലയാളത്തിന്റെ നിത്യ വിസ്മയമാണ് നടന്‍ മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് താരം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് മുന്‍പ് തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ രാജാവെന്നാണ് എല്ലാവരും തന്നെ വിശേഷിപ്പിക്കുന്നത്. വില്ലനായി കടന്നുവന്ന മലാളികളുടെ മനസില്‍ കൂടുകൂട്ടിയ […]
മോഹൻലാലിനൊപ്പം ഒരു മാസ്സ് തീപ്പൊരി സിനിമ ചെയ്യാൻ ഡിജോ ജോസ് ആന്റണി!
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ‘ജനഗണമന’ റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളില്‍ 35 കോടിയിലധികം നേടിയിരുന്നു. അമ്പത് കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലായിരുന്നു നിര്‍മാണം. ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും നായകനായെത്തുന്നുവെന്ന വാര്‍ത്തയും ഉണ്ടായിരുന്നു. […]
പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധം ? ; മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നു
വിശ്വാസത്തിന്റെ പേര് പറഞ്ഞാല്‍ ആരെ വേണമെങ്കിലും വീഴ്ത്താന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. മോന്‍സണ്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്‍ പല താരങ്ങളേയും വീഴ്ത്തിയിരുന്നു. അതിപുരാതന കാലം മുതലുളള ലോകത്തെ പല അമൂല്യ ശേഖരങ്ങളും തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. ക്രിസ്തുവിനെ ഒറ്റുകൊടുത്ത വെളളിക്കാശിലെ രണ്ടെണ്ണം, ക്രിസ്തുവിന്റെ തിരുവസ്ത്രത്തിന്റെ ഒരുഭാഗം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശവടി, രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ എന്നിങ്ങനെ അവകാശപ്പെടുന്ന ശേഖരങ്ങള്‍ കാണാനായി നിരവധി പേരായിരുന്നു വന്നത്. പുരാവസ്തുതട്ടിപ്പ് നടത്തിയ […]
‘മോഹൻലാലും ജാക്കി ചാനും ആദ്യമായി ഒന്നിക്കുന്ന സിനിമ!?’ ; പ്രഖ്യാപനങ്ങൾ വന്നിട്ട് മുടങ്ങിയ മോഹൻലാൽ സിനിമകൾ ഇതാ
മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് മോഹന്‍ലാല്‍ എന്ന നടന്‍. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ താരരാജാവായ മോഹന്‍ലാല്‍ അഭിനയത്തോടൊപ്പം തന്നെ നിര്‍മാതാവ്, ഗായകന്‍ തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ഇപ്പോഴിതാ നടന്നിരുന്നെങ്കില്‍ ചരിത്ര വിജയമാകുമായിരുന്ന വലിയ പ്രതീക്ഷയോടെ പ്രഖ്യാപനങ്ങള്‍ വന്നിട്ട് മുടങ്ങിപ്പോയ ചില മോഹന്‍ലാല്‍ സിനിമകള്‍ പരിചയപ്പെടാം. ഇതില്‍ ആദ്യം പറയേണ്ട സിനിമയാണ് 2002ല്‍ പ്രഖ്യാപിച്ച ഗരുഢ എന്ന സിനിമ. മോഹന്‍ലാലിനെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യാനിരുന്ന […]
“പത്ത് പേജുള്ള ഡയലോഗുകൾ പോലും തെറ്റിക്കാതെ, കാണാതെ പറയാൻ കഴിവുള്ള നടന്മാരാണ് ലാലേട്ടനും, മമ്മൂക്കയും” : അൻസിബ
മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയമായ താരമാണ് അൻസിബ ഹസ്സൻ. മോഹൻലാൽ ചിത്രം ദൃശ്യത്തിൽ മോഹൻലാലിൻ്റെ മകളുടെ വേഷത്തിലാണ് താരം എത്തിയത്. സിനിമ പോലെ തന്നെ അൻസിബയുടെ കഥാപാത്രവും ദൃശ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹൻലാലിനെക്കുറിച്ചും, മമ്മൂട്ടിയെക്കുറിച്ചും അൻസിബ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സൂപ്പർ സ്റ്റാറുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ തനിയ്ക്ക് ആവേശവും, ഭയവും ഉണ്ടായിരുന്നു എന്നാണ് അൻസിബ പറയുന്നത്. ഒരു മുഖ്യധാര ദിന പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ വ്യകത്മാക്കിയത്. താൻ ആദ്യമായി […]
‘ഒരാള്‍ ഒരു അപ്‌ഡേഷനുമില്ലാതെ മുന്നോട്ട് പോകുന്നു, വേറൊരാള്‍ ബാക്ക് ടൂ ബാക്ക് പുതുമുഖ സംവിധായകാര്‍ക്ക് അവസരം കൊടുത്ത്മുന്നോട്ട് പോകുന്നു’ ; പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധനേടുന്നു
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായി ഇന്നും മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരാള്‍ സൂക്ഷ്മാഭിനയംകൊണ്ട് ഞെട്ടിച്ച ആളാണെങ്കില്‍ ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ആളാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏത് വേഷവും അവര്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെയാണ് ഇരുവരും അവിസ്മരണീയമാക്കുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ നരസിംഹം പോലെയുള്ള ചിത്രങ്ങള്‍ നല്‍കിയ വിജയം മോഹന്‍ലാലിനെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പറയാം. എന്നാല്‍ മമ്മൂട്ടി അന്നും ഇന്നും കലാമൂല്യമുള്ള സിനിമകളും വാണിജ്യ സിനിമകളും ഒരുപോലെ കൊണ്ട്‌പോകാനാണ് […]