Mohanlal
‘മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുന്നു, അതൊരു ഹെവി പടമായിരിക്കും’ ; ഷാജി കൈലാസ്
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയെ നായകനാക്കി ന്യൂസ് എന്ന ചിത്രം ഒരുക്കിയാണ് സംവിധായകനായത്. ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു ഈ കോംബോയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് ചിത്രം സംവിധാനം ചെയ്യാനായി കാത്തിരിക്കുകയാണെന്നാണ് […]
പുലിമുരുകന് ശേഷം വൈശാഖ് കൂട്ടുകെട്ടിൽ പുറത്തുവരുന്ന മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ തിയേറ്ററില്‍ തന്നെ പുറത്തിറങ്ങും
2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന് വന്‍ സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്. വനത്തില്‍ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയാണ് നേടിയത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തില്‍ ചിത്രം നേടി. അതുപോലെ ചിത്രം തമിഴ്, തെലുങ്ക് […]
”സിനിമ പൊട്ടിയാലും സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നു, മലയാള സിനിമ പ്രതിസന്ധിയിലേക്ക് ” ; ജി സുരേഷ് കുമാര്‍
കോവിഡ് പ്രതിസന്ധികാലത്ത് ഇതുവരെ സിനിമാ മേഖല കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലൂടെയാണ് രണ്ട് വര്‍ഷങ്ങള്‍ കടന്നുപോയത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ മലയാള സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ മലയാള സിനിമ പോകുന്നത് കടുത്ത പ്രതിസന്ധിയിലേക്കാണെന്നാണ് ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഇതിന് കാരണം സൂപ്പര്‍ താരങ്ങള്‍ അവരുടെ പ്രതിഫലം കുത്തനെ കൂട്ടുന്നതാണെന്നും സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ”സിനിമ പൊട്ടിയാലും പ്രതിഫല തുക […]
‘ഞാന്‍ ലാലേട്ടന്റെ പെരിയഫാന്‍, അദ്ദേഹം അഭിനയിക്കുന്നത് കണ്ട് പഠിക്കണ’മെന്ന് വിജയ് സേതുപതി
തെന്നിന്ത്യന്‍ ജനങ്ങളുടെ ഇഷ്ട നടനാണ് മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. നായകനായി എത്തിയും വില്ലന്‍ വേഷങ്ങള്‍ ചെയ്തും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് അദ്ദേഹം. ചെറിയ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തു കൊണ്ടാണ് സിനിമ ജീവിതത്തില്‍ അദ്ദേഹം തുടക്കം കുറിച്ചത്. തെന്മേര്‍ക് പരുവകട്രിന്‍ ആണ് വിജയ് സേതുപതിയുടെ ആദ്യ ചിത്രം. അതില്‍ നായകനായി എത്തി പ്രേക്ഷകപ്രീതി നേടി. പിന്നീട് സുന്തരപന്ത്യന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിസ്സ, നടുവിലെ കൊഞ്ചം പാകാത്ത എന്ന ചിത്രങ്ങളില്‍ നായക […]
‘സിനിമയില്‍ വരുന്നതിന് മുന്‍പും ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്, എന്റെ ഭാര്യയും’ ! വിക്രം പറയുന്നു
തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ നടനാണ് വിക്രം. തമിഴ് സിനിമാ രംഗത്ത് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച വിക്രം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ തമിഴ് സിനിമാ രംഗത്ത് ഒരു പാട് വന്‍ വിജയം നേടിയ ചിത്രങ്ങള്‍ ഉണ്ട്. തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ആരാധകര്‍ ഉള്ള നടനാണ് വിക്രം. സേതു, ദില്‍, കാശി, ധൂള്‍. സാമി, ജെമിനി, പിതാമഗന്‍, അന്യന്‍, ഭീമ ,ഐ, മഹാന്‍ എന്നിവയാണ് വിക്രമിന്റെ മികച്ച ചിത്രങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യനാളുകളിലെ തമിഴ് ചിത്രങ്ങളെല്ലാം പരാജയപ്പെടുകയും, […]
‘ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലും, സിനിമ ദൃശ്യം ‘; തുറന്നുപറഞ്ഞു ധനുഷ്
തമിഴ് സിനിമയിലെ മികച്ച സൂപ്പര്‍സ്റ്റാര്‍ ആണ് ധനുഷ്. അഭിനയത്തിന് പുറമെ ഗാനങ്ങള്‍ എഴുതുകയും, ആലപിക്കുകയും ചെയ്യുന്ന നടനും കൂടിയാണ് അദ്ദേഹം. ത്രീ എന്ന ചിത്രത്തിലെ ‘വൈ ദിസ് കൊലവറി’ എന്ന പാട്ട് പാടി പ്രേക്ഷക പ്രീതിനേടിയ നടനാണ് ധനുഷ്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് അഭിനയ രംഗത്ത് എത്തുന്നത്. ചിത്രം വന്‍ ഹിറ്റാവുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് തിരുടാ തിരുടി എന്ന ചിത്രത്തില്‍ നായകനായി […]
രാജ്യസഭാ നോമിനേഷൻ: പി ടി ഉഷയ്ക്ക് അഭിനന്ദനവുമായി മമ്മൂട്ടി
കായിക ലോകത്ത് മലയാളികളുടെ അഭിമാനമായ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നുണ്ട്. പ്രധാനമന്ത്രിയടക്കമുള്ളവർ പി ടി ഉഷയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പി ടി ഉഷയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി ഉഷയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. രാജ്യസഭയിലേക്കുള്ള പ്രവേശനത്തിൽ പി.ടി ഉഷയ്ക്കൊപ്പം സംഗീത സംവിധായകൻ ഇളയരാജയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് നടൻ […]
രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയ്ക്കും ഇളയരാജയ്ക്കും ആശംസകളുമായി മോഹൻലാൽ
മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തതിന് പിന്നാലെ നിരവധി പ്രമുഖരാണ് ഇവർക്ക് ആശംസകളുമായി എത്തുന്നത്. ഇപ്പോൾ പി.ടി ഉഷക്കും ഇളയരാജക്കും അഭിനന്ദനങ്ങൾ അറിയിച്ച് എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരെയും മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘ട്രാക്കിലെയും ഫീല്‍ഡിലെയും ഇന്ത്യയുടെ രാജകുമാരി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ഒപ്പം മാസ്‌ട്രോ ഇളയരാജയുമെന്നും ഇരുവര്‍ക്കും ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇന്ത്യയുടെ എക്കാലത്തെയും […]
‘കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ മോഹന്‍ലാല്‍ സാര്‍ കഥാപാത്രമായി മാറുന്നു, എന്നാല്‍ തനിക്ക് അതിന് സാധിക്കില്ല’ ; നടന്‍ സൂര്യ പറയുന്നു
തമിഴ് സിനിമയിലെ പ്രമുഖ നടനാണ് സൂര്യ. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. തമിഴ് നടിയായ ജ്യാതികയെയാണ് സൂര്യ വിവാഹം ചെയ്തിരിക്കുന്നത്. നേറുക്ക് നേര്‍ എന്ന ആദ്യ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന സൂര്യ പിന്നീട് തന്റെ സാന്നിധ്യം തമിഴ് ചലച്ചിത്ര മേഖലയില്‍ ഉറപ്പിച്ചത് 2001 ല്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രത്തിലൂടെയാണ്. തമിഴ് നടനാണെങ്കില്‍ കൂടിയും മലയാളത്തിലും നടന്‍ സൂര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. 2005 പുറത്തിങ്ങിയ ഗജിനി, നേറുക്ക് നേര്‍, കാതലേ നിമ്മതി, സന്തിപ്പോമാ, പെരിയണ്ണ, […]
അമ്മ മീറ്റിംഗിലെ വിജയ് ബാബുവിന്റെ ‘മാസ്സ് എൻട്രി’ ക്കെതിരെ ക്ഷുഭിതനായി മോഹൻലാൽ
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദിനംപ്രതി ചർച്ചയായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി താരങ്ങൾ പരസ്പരം പല ആരോപണങ്ങൾ ഉന്നയിക്കുകയും അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. സംഘടനയുടെ ഉത്തരവാദിത്തപ്പെട്ടവർ തന്നെ സംഘടനയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു എനിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഈ അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിംഗിൽ പീഡന കേസിൽ കുറ്റാരോപിതനായ നടൻ വിജയ് ബാബു പങ്കെടുത്തത് വളരെ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരുന്നു. മാത്രമല്ല അദ്ദേഹം യോഗത്തിലെത്തിയ വീഡിയോ “മാസ്സ് […]