06 Sep, 2025
1 min read

“ലാലിനെ അങ്ങനെ ഒന്നും പറയേണ്ടി വന്നിട്ടില്ല, അവന്‍ എപ്പോഴും കൃത്യമായിരിക്കും” ; ജോഷി സാര്‍ എപ്പോഴും പറയുന്ന കാര്യം തുറന്നുപറഞ്ഞു സുരേഷ് ഗോപി

ഒരിടവേളക്ക് ശേഷം സിനിമയില്‍ സജീവമായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ സുരേഷ് ഗോപി. കൊവിഡിന് തൊട്ട് മുമ്പ് വന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തമായ തിരികെ വന്ന സുരേഷ് ഗോപിയുടെ പിന്നാലെ വന്ന ചിത്രം കാവല്‍ ആയിരുന്നു. ഇപ്പോഴിതാ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. മലയാളത്തിന്റെ ഹിറ്റ് കോംബോയാണ് ജോഷിയും സുരേഷ് ഗോപിയും. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് സുരേഷ് ഗോപി […]

1 min read

ആന്റണി പെരുമ്പാവൂരിന്റെ കയ്യില്‍ പഴയ അംബാസഡര്‍ കാറിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് മോഹനന്‍ നായരായിരുന്നു ; മോഹന്‍ലാലിനെ പിരിഞ്ഞതിലുള്ള ദു:ഖം പങ്കുവെച്ച് കുടുംബ ഡ്രൈവര്‍

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കുടുംബത്തിന്റെ ഡ്രൈവറായിരുന്നു മോഹനന്‍നായര്‍. 28 വര്‍ഷം കുടുംബത്തിന്റെ സഹചാരിയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഓര്‍മകള്‍ തന്നെ മങ്ങിത്തുടങ്ങിയ ഈ മനുഷ്യന്‍ മോഹന്‍ലാല്‍ എന്നു കേട്ടാല്‍ മുഖം പ്രസന്നമാവും. മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന്‍ നായരുടെ ഡ്രൈവറായിട്ടാണ് പള്ളിച്ചല്‍ പാരൂര്‍ക്കുഴി മണ്ണാറക്കല്‍വിള വീട്ടില്‍ മോഹനന്‍ നായര്‍ മുടവന്‍മുഗളിലെ വീട്ടില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം ലാലിന്റെ സിനിമാ യാത്രകളുടെ സ്ഥിരം സാന്നിധ്യമായി മാറി. സൂപ്പര്‍ഹിറ്റായ കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ ബാലന്റെ പ്രാരാബ്ധങ്ങള്‍ ഒഴിയാത്ത വീട്ടിലേക്ക് സൂപ്പര്‍ താരം അശോക് […]

1 min read

മഹാവീര്യറിലെ തകർപ്പൻ പ്രകടനം കണ്ടു, പേഴ്സണൽ ആയിട്ട് ചോദിക്കുവാ.. ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു മിസ്റ്റർ ലാലു അലക്സ്..

നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കുന്ന ചില സിനിമ ഡയലോഗുകൾ ഉണ്ട്. അത്തരത്തിൽ വർഷങ്ങളായി മലയാളിയുടെ നാവിൻ തുമ്പിലുള്ള ഒരു കാര്യമാണ്…പേഴ്സണൽ ആയിട്ട് ചോദിക്കുവാ…. വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ…. എന്നത്. ഈ ഡയലോഗ് നമ്മൾ എപ്പോഴും പറയുമെങ്കിലും ഇത് പറഞ്ഞ ആളെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ…? ഇല്ലെങ്കിൽ അത് ഓർമ്മിപ്പിക്കാൻ തിരശ്ശീലയിൽ വീണ്ടും നിറഞ്ഞാടുകയാണ് ലാലു അലക്സ്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമായ അദ്ദേഹം ഇടയ്ക്ക് എങ്ങോട്ടോ പോയി. പിറവം സ്വദേശിയായ ലാലു അലക്സ് […]

1 min read

‘തന്റെ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന, അമ്മയെ ഓര്‍ത്തു കണ്ണുനിറയുന്ന മകന്‍’ ; അമ്മക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം വൈറലാവുന്നു

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി സിനിമാജീവിതം തുടരുകയാണ്. തിരനോട്ടം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ പ്രിയങ്കരനായി മാറുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടിട്ടും മോഹന്‍ലാലിന്റെ താരമൂല്യത്തിന് ഒരു രീതിയിലും കുറവ് സംഭവിച്ചിട്ടില്ല. നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍, ഇപ്പോഴിതാ സംവിധാനത്തിലും കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ സിനിമകളേയും പോലെ നമുക്ക് […]

1 min read

‘ലാലേട്ടന്‍ ടൈമിങ്ങിന്റെ രാജാവല്ലേ, അതുകൊണ്ട് ഒരിക്കലും അങ്ങനെ സംഭവിക്കില്ല’ ; ആശാ ശരത്ത് വെളിപ്പെടുത്തുന്നു

നായികയായും സഹനടിയായും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ആശാ ശരത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് സീരിയലില്‍ തിളങ്ങിയ ശേഷമാണ് ആശ ശരത്ത് സിനിമയില്‍ സജീവമായത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ നായികയായും താരം അഭിനയിക്കുകയുണ്ടായി. ദൃശ്യത്തിലെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും തകര്‍പ്പന്‍ പ്രകടനമാണ് നടി ആശാ ശരത്ത് കാഴ്ചവച്ചത്. […]

1 min read

‘ആദ്യമായി സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് പറയുന്നത് മോഹന്‍ലാലിന്റെ മുഖത്ത് ക്യാമറവെച്ചാണ് സംവിധാന ജീവിതത്തിന് തുടക്കം കുറിക്കുന്നത്’ ; സംവിധായകന്‍ കമല്‍ പറയുന്നു

മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ സംവിധായകരില്‍ ഒരാളാണ് കമല്‍. കാലത്തിന് അനുരിച്ച് തന്റെ സിനിമയിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം ഒപ്പം കമല്‍ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ് കമല്‍ ഒരുക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ താരരാജാവ് മോഹന്‍ലാലിനെക്കുറിച്ച് കമല്‍ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കൈരളി ചാനലിന് നല്‍കിയ പഴയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് കമല്‍ പറയുന്നത്. മോഹന്‍ലാലിന്റെ കൂടെ സഹസംവിധായകനായും സംവിധായകനായും വര്‍ക്ക് […]

1 min read

”ഇത് മോഹന്‍ലാലിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍കൊണ്ട് മാത്രം സാധിക്കാവുന്ന ഒരു പെര്‍ഫോമന്‍സാണ്”; അന്ന് അത് കണ്ട് ദേവരാജന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത്

കഥകളുടെ തമ്പുരാന്‍ എന്ന് സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. 1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച ജോണ്‍പോള്‍ നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ജോണ്‍പോള്‍ ആയിരുന്നു. ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനെക്കുറിച്ച് ഏറ്റവും […]

1 min read

‘കരഞ്ഞാല്‍ പ്രഡിക്റ്റബിള്‍ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കരയാമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ ആയിരുന്നു’ ; ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു

മലയാളത്തിന്റെ നടനവിസ്മയം, ദ കംപ്ലീറ്റ് ആക്ടര്‍, ആരാധകരുടെ ഏട്ടന്‍ അങ്ങനെ വിശേഷണങ്ങളേറെയുണ്ട് മോഹന്‍ലാലിന്. മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും എത്ര പറഞ്ഞാലും തീരില്ല. ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായാണ് മോഹന്‍ലാല്‍ ആദ്യമായി സ്‌ക്രീനില്‍ മുഖം കാണിച്ചത്. അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയ പല സന്ദര്‍ഭങ്ങളും പല സംവിധായകരും പറഞ്ഞിട്ടുണ്ട്. അത്വരെ ചിരിച്ച് കളിച്ച് നിന്ന ആള്‍ കഥാപാത്രമായി മാറുന്നത് കണ്ട സഹതാരങ്ങളും ഏറെയാണ്. ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് […]

1 min read

ഓളവും തീരവും തീരുമാനിക്കും ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ ചെയ്യണോ വേണ്ടയോ എന്ന് ; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സജീവ ചര്‍ച്ച

എം. ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് ‘ഓളവും തിരവും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. 1960ല്‍ എം.ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ഉഷ നന്ദിനി […]

1 min read

”എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍” ; സംവിധായകന്‍ ബ്ലെസി പറയുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ തന്മാത്ര മലയാളികളുടെ ഉള്ളു തൊട്ട ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് തന്മാത്രയിലെ രമേശന്‍ നായര്‍. കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്ന അള്‍ഷിമേഴ്‌സ് ബാധിതനായ കഥാപാത്രമായിരുന്നു അത്. അല്‍ഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെ ഒരുപാട് ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി കഥാപാത്രത്തിന് രൂപം നല്‍കിയത്. ഇപ്പോഴിതാ തന്മാത്രയില്‍ മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ബ്ലെസിയുടെ പഴയ ഒരു […]