29 Aug, 2025
1 min read

ബറോസ് സിനിമയ്‍ക്ക് ചെലവായ തുക പുറത്ത്, ഞെട്ടിച്ച് വീഡിയോ പ്രചരിക്കുന്നു

പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ബറോസ്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രത്തിന് അനൂകൂലമല്ല എന്ന് തെളിയിക്കുന്നതാണ് ആഗോള കളക്ഷൻ കണക്കുകള്‍. അതിനെ മോഹൻലാലിന്റെ ബറോസിന്റെ ബജറ്റിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ് എന്ന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് അവകാശപ്പെട്ടിരിക്കുകയാണ്. ഡോ. ഷാരോണ്‍ തോമസിന്റെ വീഡിയോയുടെ ഇതുസംബന്ധിച്ച് പ്രചരിക്കുന്നുണ്ട്. നേരത്തെ മോഹൻലാലിന്റെ ബറോസിന് 80 കോടിയാണ് ബജറ്റെന്നായിരുന്നു റിപ്പോര്‍ട്ട്. .സാങ്കേതിക തികവില്‍ […]

1 min read

‘ബോളിവുഡിലെ താരങ്ങള്‍ നിരസിക്കും, പക്ഷെ ഞങ്ങള്‍ക്ക് ആ പ്രശ്നമില്ല’ ; മോഹൻലാൽ

ബറോസിന്‍റെ തിരക്കിട്ട പ്രമോഷനില്‍ ആയിരുന്നു നടന്‍ മോഹന്‍ലാല്‍. ഇത്തരം ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരിക്കുകയാണ് മോഹന്‍ലാല്‍. താരങ്ങളാകുന്നതിന് മുമ്പ്തങ്ങൾ പരസ്പരം അറിയുന്നവരാണെന്നും തങ്ങളുടെ മക്കൾ ഒരുമിച്ചാണ് വളർന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പരസ്പരം ഒരു മത്സര ബോധം ഇല്ലെന്നും, അതുകൊണ്ടാണ് ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തത്. ‘രണ്ടു നായകൻ’ സിനിമകൾ ചെയ്യാൻ ഹിന്ദി സിനിമാതാരങ്ങൾ മടിക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് അത് ചെയ്തിരുന്നത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. പരസ്‌പരം സ്‌ക്രീൻ പങ്കിടാൻ വിസമ്മതിക്കുന്ന ബോളിവുഡ് താരങ്ങളിൽ നിന്ന് മോഹന്‍ലാലിനെയും […]

1 min read

“അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ് ” : ‘ബറോസ്’ കണ്ട ഹരീഷ് പേരടി പറയുന്നു

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമായിരുന്നു ബറോസ്. പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം ഒടുവില്‍ തിയറ്ററുകളിലെത്തിയപ്പോള്‍ അഡ്വാന്‍സ് ബുക്കിംഗിലടക്കം മികച്ച പ്രതികരണമാണ് നേടിയത്. ഇന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടന്‍ ഹരീഷ് പേരടി ബറോസിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. “അതെ, അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ്. നിധി കാക്കുന്ന […]

1 min read

പ്രതീക്ഷ കാത്തോ മോഹൻലാലിന്റെ ബറോസ്? പ്രേക്ഷകര്‍ക്ക് പറയാനുള്ളത്

ഒടുവില്‍ ബറോസ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. സംവിധായകനായി മോഹൻലാലിന്റെ പേര് ആദ്യമായി സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുന്നു. വീണ്ടും മലയാളത്തിന്റെ വിസ്‍മയിപ്പിച്ച് ത്രീഡി സിനിമാ കാഴ്‍ച. പ്രതീക്ഷകള്‍ക്കപ്പുറമാണ് ബറോസ് എന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധിപ്പേരാണ് ബറോസ് കണ്ട് സിനിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പ് എഴുതുന്നത് എന്നത് ബറോസിന്റെ വിജയത്തെ സൂചിപ്പിക്കുന്നതാണ്. ആദ്യ പകുതി മികച്ചതെന്ന് മിക്കവരും പറയുന്നത് ബറോസിന് നേട്ടമായിരിക്കുകയാണ്. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധായകനായി മോഹൻലാല്‍ അരങ്ങേറ്റം മികച്ചതാക്കിയെന്നും സിനിമ […]

1 min read

“ഇത് വൂഡു, ഒറ്റത്തലയുള്ളുവെങ്കിലും തനി രാവണനാണ് ” ; ബറോസിലെ പ്രധാന നടനെ പരിചയപ്പെടുത്തി മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. അതുകൊണ്ട് തന്നെ സിനിമ കാണാനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിലെ തന്റെ സന്തതസഹചരിയായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. വൂഡൂ എന്നാണ് ഈ അനിമേഷൻ കഥാപാത്രത്തിന്റെ പേര്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകളിലെല്ലാം വൂഡൂ സജീവ സാന്നിധ്യമായിരുന്നു. ഇന്ന് കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ആയിരുന്നു വൂഡൂവിന്റെ ക്യരക്ടർ മോഹൻലാൽ റിവീൽ ചെയ്തത്. ബറോസെന്ന സിനിമയിലെ […]

1 min read

സിംപിള്‍ ലുക്കില്‍ മോഹന്‍ലാല്‍; ശ്രദ്ധ നേടി ‘തുടരും’ പോസ്റ്റര്‍

  മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മറ്റ് […]

1 min read

മോഹൻലാൽ ഒരുക്കിവെച്ച ദൃശ്യവിസ്മയം ഒരു സംഭവം തന്നെ ; ബറോസിന്റെ വീഡിയോ പുറത്ത്

മലയാളികൾ ഏറെ നാളായി കാത്തിരിക്കുന്ന തിരിച്ചുവരവാണ് മോഹൻലാലിന്റേത്. മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നത് കാണാൻ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിരവധി പ്രതീക്ഷയുണർത്തുന്ന സിനിമകളാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്. അതിൽ ആദ്യത്തെ സിനിമയാണ് ഫാന്റസി പീരീഡ് ചിത്രമായ ‘ബറോസ്’. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്.ബറോസിന്റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടായിരിക്കും എന്നതും പ്രത്യേകതയാണ്. ബറോസിന്റെ കന്നഡ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. മനോഹരമായ ഗാനമാണ് […]

1 min read

“ആദ്യ സിനിമയില്‍ അങ്ങ് വില്ലന്‍ ആയിരുന്നില്ലേ? 1980 ല്‍ ഇറങ്ങിയ പടം?” ; ‘ബറോസ്’ ട്രെയ്‍ലർ ലോഞ്ച് വേദിയിൽ അക്ഷയ് കുമാർ

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് ശ്രദ്ധേയമായത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ സാന്നിധ്യം കൊണ്ടാണ്. മോഹന്‍ലാലുമായി സൗഹൃദം പുലര്‍ത്തുന്ന അക്ഷയ് കുമാര്‍ ആണ് ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാല്‍ എന്ന നടനോടുള്ള തന്‍റെ ബഹുമാനം വാക്കുകളില്‍ വ്യക്തമാക്കിക്കൊണ്ടാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്. മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റിലീസ് വര്‍ഷമടക്കം കൃത്യമായി പറയുന്ന അക്ഷയ് കുമാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിത്തുടങ്ങിയിട്ടുണ്ട്. “മോഹന്‍ലാല്‍ സാബിന്‍റെ വളരെ വലിയ ആരാധകനാണ് ഞാന്‍. […]

1 min read

“നിങ്ങള്‍ ഊഹിച്ചുകൂട്ടുന്നതും മെനഞ്ഞ് കൂട്ടുന്നതുമൊക്കെ ഒരുപക്ഷേ നിങ്ങള്‍ക്ക് തന്നെ ബാധ്യത ആയേക്കാം ” ; മോഹന്‍ലാല്‍ ആരാധകരോട് ‘തുടരും’ സംവിധായകന്‍

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ എത്തുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാമെന്നും എന്ത് പ്രതീക്ഷിക്കരുതെന്നും പറയുകയാണ് സംവിധായകന്‍. രജപുത്ര വിഷ്വല്‍ മീഡിയ തന്നെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിലൂടെയാണ് സംവിധായകന്‍റെ പ്രതികരണം. “മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഞാന്‍ ചെയ്യുന്ന […]

1 min read

വാലിബന്റെ പരാജയം, നിരാശ മാറാനെടുത്തത് മൂന്നാഴ്ച; തുറന്നുപറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

മൂന്നു ദശാബ്ദങ്ങൾ നീണ്ട ആ വലിയ കരിയറിലെ ഒരു അസാധാരണ വർഷമാണ് കടന്നു പോകുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ എന്നു വിശേഷിപ്പിക്കാവുന്ന മോഹൻലാൽ എന്ന അഭിനേതാവിന് ഈ വർഷം അവകാശപ്പെടാൻ ഒരേ ഒരു ചിത്രം മാത്രം- മലൈക്കോട്ടൈ വാലിബൻ, അതും ബോക്സ്ഓഫീസിൽ ‘ലാൽ മാജിക്’ കാട്ടാതെ ഒതുങ്ങി. ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിനായി വൻ പ്രതീക്ഷയോടെ ആയിരുന്നു […]