Mohanlal
മോഹന്‍ലാല്‍ കന്നഡയിലേക്ക്….! ഒപ്പം വിജയ് ദേവെരകൊണ്ടയും
മോഹന്‍ലാലിനെ നായകനാക്കി കന്നട സംവിധായകന്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ പ്രഖ്യാപനം ഓണ്‍ലൈനില്‍ വന്‍ തരംഗമായിരുന്നു. മലയാളം-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളാണ് പുറത്തുവരുന്നത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പം തെന്നന്ത്യന്‍ യുവതാരം വിജയ് ദേവരക്കൊണ്ടയും പ്രധാനവേഷത്തിലെത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു തെന്നിന്ത്യന്‍ താരം ചിത്രത്തില്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. […]
‘ലാല്‍ ജോസ് സാര്‍ പറഞ്ഞു ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്’ ; അന്ന രേഷ്മ രാജന്‍
‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജന്‍. 2017 ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ സിനിമയിലെ ‘ലിച്ചി’ എന്ന കഥാപാത്രത്തെ ആണ് അന്ന അവതരിപ്പിച്ചത്. ഇപ്പോഴും ആളുകള്‍ക്കിടയില്‍ ലിച്ചി എന്ന പേരില്‍ ആണ് അന്ന അറിയപ്പെടുന്നത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയിലും അന്ന പ്രേക്ഷക ശ്രദ്ധേനേടി. പിന്നീട് താരം ‘ലോനപ്പന്റെ […]
‘മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ്, അഞ്ജലി മേനോന്‍ ഇവര്‍ എന്താണ് ശെരിക്കും ഉദ്ദേശിച്ചത്…? ‘ കുറിപ്പ് വൈറലാവുന്നു
കഴിഞ്ഞ ദിവസങ്ങളില്‍ ചലച്ചിത്ര നിരൂപകര്‍ സിനിമയെന്ന മാധ്യമത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന അഞ്ജലി മേനോന്റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും ലാഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സിനിമയിലെ എഡിറ്റിംഗ് എന്ന പ്രക്രിയയെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു. എന്നാല്‍ ഏതാണ്ട് സമാനമായ അഭിപ്രായങ്ങള്‍ മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസ് അടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ഇവരെ ട്രോളോട് ട്രോള്‍ […]
‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയിൽ പുതിയ വസന്തം തീർത്ത താരരാജാവാണ് മോഹൻലാൽ. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞ 40 വർഷ കാലയളവിൽ സമ്മാനിച്ചത്. ഇന്നും പൂർവാധികം ആത്മാർത്ഥതയോടെ മോഹൻലാൽ തന്റെ കലാമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ നടൻ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹൻലാൽ. നമ്മുടെ സ്വന്തം ലാലേട്ടൻ. പ്രേക്ഷകർക്ക് ഇത്രയും കൂടുതൽ ഇഷ്ടം ഒരു നടനോട് തോന്നാൻ കാരണം എന്തൊക്കെ […]
‘വിരസത തോന്നാത്ത നരസിംഹം, ലാലേട്ടന്റെ ആ ഇന്‍ട്രോ scene with bgm…..!’
മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായിരുന്നു ചിത്രം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായി. ഷാജി കൈലാസിന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു സിനിമ. നീ പോ മോനേ ദിനേശാ…എന്ന പ്രയോഗം ഇപ്പോഴും മലയാളികള്‍ ഏറ്റുപറയുന്നു. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട […]
‘ ഇടികൊണ്ട ആള്‍ സ്ലോ മോഷനില്‍ പറന്ന് പോകുന്ന ആക്ഷന്‍ സിനിമയല്ല റാം’ ; തുറന്നു പറഞ്ഞു ജീത്തു ജോസഫ്
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. തൃഷ, സംയുക്ത മേനോന്‍, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. റാം ഒരു റിയലിസ്റ്റിക് ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ ആക്ഷന്‍ സിനിമയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ വരവിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനെ കൊണ്ട് അടുത്ത കാലത്ത് ആരും ചെയ്യിപ്പിക്കാത്ത കുറച്ച് സിറ്റുവേഷന്‍സ് ഈ സിനിമയില്‍ ഉണ്ടെന്നും ജീത്തു ജോസഫ് […]
“ക്യാമറയ്ക്ക് മുൻപിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിച്ചത് മോഹൻലാൽ…”: ജഗതി ശ്രീകുമാർ
മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായാണ് മോഹൻലാൽ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിൽ താരം നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. മോഹൻലാലിന്റെ അഭിനയ മികവിനെ പ്രശംസിക്കാത്തവരായി ആരും തന്നെ ഇല്ല. മലയാള സിനിമയുടെ ഹാസ്യ രാജാവായ […]
‘ലോക നിലവാരമുള്ള പെര്‍ഫോമന്‍സാണ് വാനപ്രസ്ഥത്തിലേത്, ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചത്’; കുറിപ്പ് വൈറല്‍
കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്ത് വെല്ലുവിളിയും സ്വീകരിക്കാന്‍ സന്നദ്ധനായ അഭിനേതാവാണ് മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങളിലെ സ്വാഭാവികതയ്ക്കുവേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാന്‍ തയ്യാറായ മോഹന്‍ലാലിനെക്കുറിച്ച് എത്രയോ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി കഥകളി ഉള്‍പ്പെടെ പഠിച്ച് വാനപ്രസ്ഥം സിനിമയിലെ ആ രംഗത്തെ ആചാര്യന്മാരെപ്പോലും അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ സിനിമയാണ് വാനപ്രസ്ഥം. കഥകളിയുടെ ദൃശ്യ-ശ്രാവ്യസാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിച്ച മലയാള സിനിമ വാനപ്രസ്ഥമായിരിക്കും. ഒരു ഇന്‍ഡോ-ഫ്രന്‍ഞ്ച്-ജര്‍മ്മന്‍ നിര്‍മ്മാണ സംരംഭമായിരുന്നു ഈ ചിത്രം. ചിത്രത്തിന് സംഗീതം […]
‘തൊണ്ണൂറുകളിലെ മോഹന്‍ലാലും നിലവിലെ സൂര്യയും സിനിമ കച്ചവടം മാത്രം ആക്കാതെ കലയാക്കാന്‍ ശ്രമിച്ചവര്‍’; വൈറല്‍ കുറിപ്പ്
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ 19ാം വയസ്സില്‍ വില്ലനായി മലയാള സിനിമയിലേക്ക് രംഗപ്രേവശം ചെയ്ത മോഹന്‍ലാല്‍ പിന്നെ മലയാള സിനിമയയുടെ താരരാജാവ് ആകുന്ന കാഴ്ച്ചയാണ് മലയാളികള്‍ കണ്ടത്. വെള്ളിത്തിരയില് വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി മോഹന്‍ലാല്‍ മലയാളികളുടെ ചങ്കിടിപ്പായി മാറി. സ്‌നേഹത്തോടെ കേരളം അദ്ദേഹത്തെ ലാലേട്ടന്‍ എന്ന് വിളിച്ചു. മലയാളികള്‍ക്ക് ചേട്ടനായും കാമുകനായും ഭര്‍ത്താവായും സുഹൃത്തായും മകനായും മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ മാറി. മോഹന്‍ലാല്‍ എന്ന നടന്റെ സൂക്ഷ്മ അഭിനയത്തെ പറ്റി നടന്‍ സൂര്യ വര്‍ണിച്ചത്, […]
‘ഈ ഡെവില്‍ സ്‌മൈലൊക്കെ ലാലേട്ടന്‍ 27ാം വയസ്സില്‍ വിട്ട സീനാണ് മമ്മൂക്ക…’; വിന്റേജ് മോഹന്‍ലാല്‍ റേഞ്ചിനെക്കുറിച്ച് ആരാധകര്‍
2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ഈ പ്രായത്തിലും യുവാക്കളേക്കാളുമെല്ലാം അപ്ഡേറ്റായി കഥകള്‍ തെരഞ്ഞെടുക്കുന്ന അദ്ദേഹത്തിന്റെ സെലക്ഷനും നിരവധി കൈയ്യടികളായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ റോഷാക്ക് സ്ട്രീമിംഗ് ആരംഭിച്ചത്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി […]