Mohanlal
ലക്കി സിങ്ങായി മോഹന്‍ലാല്‍ തകര്‍ത്താടിയ ‘മോണ്‍സ്റ്റര്‍’ ; ഇനി ഒടിടിയില്‍ കാണാം
മലയാളത്തിന്റെ കൊമേര്‍ഷ്യല്‍ തിരക്കഥാകൃത്തായ ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്ത്, ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ തിയേറ്ററുകളില്‍ സമ്മിശ്രപ്രതികരണം ആയിരുന്നു നേടിയത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍ എന്നതാണ് ഏറ്റവും വലിയ പ്രേത്യേകത. വലിയ ഹൈപ്പ് കൊടുത്തില്ല എങ്കിലും പ്രതീക്ഷകള്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ലക്കി സിങ് എന്ന കഥാപാത്രമായി മോണ്‍സ്റ്ററില്‍ മോഹന്‍ലാല്‍ തകര്‍ത്താടി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ രണ്ടിന് ചിത്രം ഒടിടിയില്‍ […]
‘കാലം എത്ര കഴിഞ്ഞാലും തന്മാത്ര എന്ന സിനിമ ഒരു തവണ കൂടി കാണാന്‍ മടിക്കുന്ന ഒരു പ്രേക്ഷകന്‍ ആണ് ഞാന്‍, കാരണം…..’
നമ്മുടെയെല്ലാം ജീവിതം പലതരം ഓര്‍മകളുടെ ശേഖരമാണെന്ന് പറയാറുണ്ട്. അപ്പോള്‍ ഓര്‍മ്മകള്‍ ഇല്ലാത്ത ജീവിതം എങ്ങനെയാവും… പലര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ആ അവസ്ഥയെ പറ്റി പറഞ്ഞ സിനിമയായിരുന്നു തന്മാത്ര. ബ്ലെസ്സിയാണ് 2005 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത്. തന്മാത്രയിലെ ഓര്‍മ്മക്കും മറവിക്കുമിടയില്‍ സഞ്ചരിക്കുന്ന മോഹന്‍ലാലിന്റെ രമേശന്‍ നായര്‍ മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമാണ്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. മോഹന്‍ലാല്‍, മീര വസുദേവ്, അര്‍ജുന്‍ ലാല്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, […]
‘മോഹന്‍ലാലിന്റെ മികച്ച പത്തു വേഷങ്ങളില്‍ ഒന്നാണ് സദയത്തിലെ സത്യനാഥന്റേത്’; കുറിപ്പ്
മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നും മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നുമാണ് സദയം. എം ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ ആണ് സദയം എന്ന സിനിമ സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. തിലകന്‍ നെടുമുടി വേണു, മാത്യു എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 1992ലാണ് റിലീസ് ചെയ്തത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള 1993ലെ ദേശീയപുരസ്‌കാരം ലഭിച്ചത് ഈ സിനിമയിലൂടെയാണ്. സദയത്തിലെ മോഹന്‍ലാലിന്റെ അഭിനയം ഞാന്‍ എഴുതിയതിനും […]
‘മോഹന്‍ലാലിന്റെ ഏറ്റവും അണ്ടര്‍റേറ്റഡ് ആയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചന്ദ്രലേഖയിലെ അപ്പുക്കുട്ടന്‍’; വൈറല്‍ കുറിപ്പ്
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമകളിലൊന്നാണ് ചന്ദ്രലേഖ. കോമഡിക്ക് പ്രാധാന്യം നല്‍കി പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകര്‍ കണ്ട് രസിക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ നിര്‍മിച്ച് പ്രിയദര്‍ശനം സംവിധായം ചെയ്ത ചിത്രം 1997 സെപ്റ്റംബര്‍ അഞ്ചിനാണ് റിലീസാകുന്നത്. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസന്‍ – മോഹന്‍ലാല്‍ ജോടിയുടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. 1995-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വൈല്‍ യു വേര്‍ സ്ലീപ്പിംഗില്‍ നിന്ന് പ്രചോദനം […]
‘മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരിക്കലും പകരക്കാര്‍ ഉണ്ടാകില്ല, അവര്‍ അത്രയും ലെജന്‍സ് എന്ന് ഓര്‍മ്മിപ്പിച്ച് സിദ്ധാര്‍ത്ഥ്’
2002ല്‍ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു ‘നമ്മള്‍’. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന, രേണുക മേനോന്‍ തുടങ്ങിയവരായിരുന്നു സിനിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഞ്ചിനിയറിങ് കേളേജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആത്മാര്‍ഥ സൗഹൃദത്തിന്റെയും മാതൃസ്‌നേഹത്തിന്റേയും കഥ പറയുന്നതായിരുന്നു പ്രമേയം. വന്‍ ഹിറ്റായിരുന്ന സിനിമ, സിദ്ധാര്‍ത്ഥ്, ജിഷ്ണു കൂട്ടുകെട്ടിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം, മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സിദ്ധാര്‍ത്ഥും ജിഷ്ണുവും താരങ്ങളായി വളര്‍ന്നുവരും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ആ സമയത്ത് ഉയര്‍ന്നു വന്നിരുന്നു. […]
‘മറ്റെല്ലാ നടന്മാരില്‍ നിന്നും മോഹന്‍ലാല്‍ വ്യതസ്തനാകുന്നത് ചിന്തിച്ച് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന കഴിവാണ്’; കുറിപ്പ് വൈറല്‍
മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ ഇമോഷണല്‍ സീനുകളില്‍ പോരെന്ന പൊതുവേയുള്ള അഭിപ്രായത്തെക്കുറിച്ച് […]
‘മോഹന്‍ലാല്‍ എന്ന നടന് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന വീഴ്ച്ചകള്‍ സ്വയം വരുത്തി വച്ചത്’; കുറിപ്പ് ശ്രദ്ധ നേടുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാളസിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. എന്നാല്‍ ഈ വര്‍ഷം തിയേറ്ററില്‍ അദ്ദേഹത്തിന്റേതായി ഇറങ്ങിയ ചിത്രങ്ങള്‍ […]
‘കുറേ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണ്’ ; ഇഷ്ടം തുറന്ന് പറഞ്ഞ് മീരജാസ്മിന്‍
മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരം, ഒരു കാലത്ത് ചലച്ചിത്ര മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി ആയിരുന്നു. സൂത്രധാരന്‍, രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരിമാന്‍, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ തുടങ്ങി നിരവധി സിനിമകളിലാണ് മീര അഭിനയിച്ചത്. അതില്‍ ദിലീപ് നായകനായി എത്തിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീര സിനിമ രംഗത്ത് എത്തിയത്. അതേസമയം, മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മീര ജാസ്മിന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. […]
‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല’; മുരളി ഗോപി
മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ കാണാപ്പുറങ്ങളിലേക്കും വെളിച്ചം വീശുന്ന സിനിമ കൂടിയായിരുന്നു ലൂസിഫര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പല കോര്‍പ്പറേറ്റ് ഭീമന്മാരില്‍ നിന്നും ഫണ്ട് വാങ്ങാറുണ്ടെങ്കിലും മയക്കുമരുന്ന് മാഫിയകളില്‍ നിന്നുള്ള ഫണ്ടിനായി കൈ നീട്ടുമെന്നോ അവരുമായി കൂട്ടുചേരുമെന്നോ സിനിമ പറഞ്ഞുവയ്ക്കുന്നത് ഒരുപക്ഷേ വലിയൊരു അതിശയോക്തിയായി നിലനില്‍ക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ സമീപകാല സിനിമകളിലെ മാസ് എന്‍ട്രിയായിരുന്നു സിനിമ. ‘ബോബി’ എന്ന വില്ലന്‍ […]
” ‘മോനേ… കാണാം’ അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിടപറയല്‍ വാക്യം’ ! ജയനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് നടന്‍ മോഹന്‍ലാല്‍
മലയാള സിനിമയിലെ മികച്ച താരങ്ങളിലൊരാളായിരുന്നു ജയന്‍. അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓര്‍മ്മ വരുന്നത് ആക്ഷന്‍ രംഗങ്ങളാണ്. നെഞ്ച് വിരിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ ആ വരവ് ഇന്നും മലയാളികള്‍ മറക്കാതെ ഓര്‍ത്തിരിക്കുന്നുണ്ട്. അദ്ദേഹം തന്റെ കരിയറിന്റെ സുവര്‍ണ കാലഘട്ടത്തില്‍ നില്‍ക്കവെയാണ് അപ്രതീക്ഷിത വിയോഗം. 1980 ല്‍ കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ജയന്‍ മരണപ്പെടുകയായിരുന്നു. ഇപ്പോഴിതാ, ജയനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സഞ്ചാരി എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ജയനോടൊപ്പം ആദ്യമായി […]