Mohanlal
‘ആര്‍ക്കോ പറ്റിയ അബദ്ധം’; ‘ഹരികൃഷ്ണന്‍സില്‍’ രണ്ട് ക്ലൈമാക്സ് വന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്നു
1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു അത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹന്‍ലാലും നിറഞ്ഞാടിയ ചിത്രം, മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. ഹരിയും കൃഷ്ണനും സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്‌സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം […]
മലയാളികൾക്ക് അഭിമാനം:, “ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ”
ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. മോഹന്‍ലാലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ബേസില്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.മലയാളികളുടെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്. താരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എല്ലാ ചിത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞിരാമായണം, […]
പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ
ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു […]
‘മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പത്ത് പ്രകടനങ്ങളിലൊന്ന്’ ; പാദമദ്രയെ കുറിച്ച് ആരാധകന്റെ കുറിപ്പ്
ആര്‍ സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് പാദമുദ്ര. ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് 34 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. സ്ത്രീലമ്പടനായ മാതു പണ്ടാരത്തിന്റെയും അയാള്‍ക്ക് അവിഹിത ബന്ധത്തില്‍ ഉണ്ടാകുന്ന,പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന കുട്ടപ്പന്‍ എന്ന മകന്റെയും ആത്മസംഘര്‍ങ്ങളുടെ കഥയാണ് ആര്‍.സുകുമാരന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘പാദമുദ്ര’. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമകളില്‍, പെര്‍ഫോമന്‍സുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമാണ് പാദമുദ്ര. അതുപോലെ, യാതൊരു മുന്‍ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റില്‍ […]
“ഒരു ഉറുമ്പ് വീണാൽ പോലും മോഹൻലാൽ അത് എടുത്ത് കളയും,അദ്ദേഹത്തിന്റെ സഹജീവി സ്നേഹം എവിടെയും ചർച്ചയായിട്ടില്ല”
നടൻ മോഹൻലാലിന് നിലവിലുള്ള ആരാധക വൃന്ദത്തെക്കുറിച്ച് പ്രത്യേകമായി ആരോടും പറയേണ്ട ആവശ്യമില്ല. അത്രത്തോളം സ്വീകാര്യതയാണ് മോഹൻലാലിന് ഉള്ളത്. മോഹൻലാലിനെയും കുടുംബത്തെയും ഉൾപ്പെടുത്തിയുള്ള പുതിയൊരു ചിത്രം പരിചയപ്പെടുത്തുകയാണ് സുരേഷ് ബാബു എന്ന ചിത്രകാരൻ. അദ്ദേഹത്തിന്റെ ഒരു വീഡിയോയിലാണ് ഈ ഒരു മനോഹരമായ കല കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ വീട്ടിലെ വളർത്തു മൃഗങ്ങളെ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. മോഹൻലാലിന്റെ ആവശ്യപ്രകാരം തന്നെയാണ് ചിത്രം വരച്ചു നൽകിയത് എന്നും ഇതിനു മുൻപ് അദ്ദേഹത്തിന് നിരവധി ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം […]
ഒടിടിയെ ഞെട്ടിക്കാൻ ലക്കി സിംഗ് ; മോൺസ്റ്റർ ഹോട്സ്റ്റാറിൽ റിലീസ് ചെയ്തു
പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ഒടിടി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഹോട്ട്സ്റ്റാറിലൂടെയും ലൗ ടുഡേ നെറ്റ്ഫ്‌ലിക്‌സിലൂടെയുമാണ് ചിത്രത്തിന്റെ റിലീസ്. തിയേറ്ററിലെത്തി ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ചിത്രം തിയേറ്ററിലെത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ഹിറ്റായ ‘പുലി മുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹന്‍ലാല്‍ ടീമിന്റെ ചിത്രമാണ് മോണ്‍സ്റ്റര്‍. നിരവധി സസ്‌പെന്‍സും […]
ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ കുഴപ്പം എന്താണ്?; ഭദ്രന്‍ വെളിപ്പെടുത്തുന്നു
മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ഭദ്രന്‍. അതില്‍ മോഹന്‍ലാല്‍- ഭരതന്‍ കൂട്ടുകെട്ടില്‍, 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുന്നു. ഇപ്പോഴിതാ, ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ കുഴപ്പമെന്താണെന്ന് തുറന്നു പറയുകയാണ് ഭദ്രന്‍. നല്ല കഥകള്‍ ഉണ്ടാകാത്തതാണ് ഇന്നത്തെ മോഹന്‍ലാല്‍ സിനിമകളുടെ പ്രശ്‌നമെന്നാണ് ഭദ്രന്‍ പറയുന്നത്. മോഹന്‍ലാല്‍ നൈസര്‍ഗിക പ്രതിഭയുള്ള നടനാണെന്നും, ആ പ്രതിഭ എവിടെയും പോയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, മോഹന്‍ലാല്‍ നല്ല സിനിമകളിലൂടെ […]
‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്
തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. അദ്ദേഹം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ചിത്രമായിരുന്നു അത്. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ നടത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമയിലെ പ്രമേയം എന്നത്.. പാലാ പട്ടണത്തിലെ പ്രമാണിമാരായ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോയുടെ കഥയാണ്. കുടമറ്റം ഇടവകയിലെ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോ പിന്നീട് […]
‘അപ്പോള്‍ എങ്ങനാ.. ഉറപ്പിക്കാവോ?’ , ‘സ്ഫടികം’ റീ- റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍! ആകാംഷയോടെ ആരാധകര്‍
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ അപ്‌ഡേഷന്‍ വന്നിരിക്കുകയാണ്. ചിത്രം റിലീസ് ആയി 28 വര്‍ഷങ്ങള്‍ക്ക് ശേഷം […]
‘ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്’ ; ജോണി കുണ്ടറ
മലയാളത്തില്‍ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ജോണി കുണ്ടറ. മാത്രമല്ല വിവിധ ഭാഷകളിലായി അദ്ദേഹം അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന സിനിമയാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച പുതിയ ചിത്രം. ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ജോണി. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാല്‍ തന്നെ സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് […]