Mohanlal
”ഷാജി കൈലാസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പരീക്ഷണം” ; എലോണ്‍ സിനിമയെക്കുറിച്ച് പ്രേക്ഷകന്‍
നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജയ കൂട്ടുകെട്ടായ മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. മാസ്‌കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. […]
”2 മണിക്കൂര്‍ നേരം ഒരാളെ വെച്ചൊരു നല്ല സ്‌ക്രിപ്റ്റ് ഉണ്ടാക്കുക എന്നത് ഒരു സംഭവം തന്നെ ആണ്” ; എലോണ്‍ സിനിമയെക്കുറിച്ച് കുറിപ്പ്
മലയാള സിനിമയില്‍ ട്രെന്‍ഡ് തന്നെ സൃഷ്ടിച്ച നിരവധി വാണിജ്യവിജയങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍. രഞ്ജിത്തിന്റെയും ടി എ ഷാഹിദിന്റെയും എ കെ സാജന്റെയുമൊക്കെ തിരക്കഥകളില്‍ ഷാജി കൈലാസ് അവതരിപ്പിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ തിയറ്ററുകളില്‍ മിക്കപ്പോഴും ആളും ആരവവും എത്തിച്ചിട്ടുണ്ട്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ […]
”ജെയിംസ് ബോണ്ട് സിനിമകള്‍ പോലെ ലാലേട്ടന്റെ ഏജന്റ് എക്‌സ് സിനിമകള്‍ വന്നാല്‍….”; കുറിപ്പ് ശ്രദ്ധ നേടുന്നു
മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍.കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരെല്ലാം സോഷ്യല്‍ മീഡികളില്‍ റിവ്യൂ പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമാ സെലക്ഷനെക്കുറിച്ചും ഒരു പ്രേക്ഷകന്റെ വ്യക്തിപരമായ അഭിപ്രായവും പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എലോണ്‍ സിനിമയുടെ […]
‘അയാള്‍ ഒറ്റക്ക് ഫീല്‍ഡില്‍ വന്നവന്‍ ആണ്… അയാള്‍ക്ക് ഒരു സിനിമ വിജയിപ്പിക്കാനും ഒറ്റക്ക് കഴിയും…’; എലോണ്‍ റിവ്യു പങ്കുവെച്ച് പ്രേക്ഷകന്‍
മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. മാസ്‌കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഈ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഒന്നുമില്ലാതെ എത്തിയ എലോണിന്റെ യുഎസ്പി. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററില്‍ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകന്‍ […]
“പഴശ്ശിരാജ പോലെയുള്ള ഒരു ചിത്രം ഒരുകാലത്തും മോഹൻലാലിന് ചെയ്യാൻ കഴിയില്ല”: ബൈജു സന്തോഷ്
മലയാളികൾക്ക് സൂപരിചിതനായ നടനാണ് ബൈജു സന്തോഷ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ താരം നായകനായും സഹ നായകനായും വില്ലൻ വേഷങ്ങളിലും എല്ലാം സിനിമയിലെ പ്രത്യക്ഷപ്പെട്ടു. വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കുകയും സ്വഭാവിക സംസാരശൈലിയോടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സാന്നിധ്യം നേടിയെടുക്കുവാൻ ബൈജു സന്തോഷിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇന്ന് സജീവസാന്നിധ്യമാണ് താരം. താരത്തിന്റെ ഡയലോഗുകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന സ്വഭാവക്കാരനാണ് താരം. അത് ആരാധകർക്ക് നടനോടുള്ള ഇഷ്ടം […]
‘മലയാള സിനിമ നിലനിര്‍ത്തുന്നത് ബുദ്ധിജീവികള്‍ അല്ല, കച്ചവട സിനിമാ താരങ്ങള്‍ തന്നെയാണ്’; കുറിപ്പ്
മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. രണ്ട് പേരും കരിയറില്‍ ഇതിനകം നേടിയെടുത്ത നേട്ടങ്ങള്‍ നിരവധി ആണ്. അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ച മോഹന്‍ലാലും മമ്മൂട്ടിയും ആദ്യ കാലത്ത് നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2022ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച താരമാണ് മമ്മൂട്ടി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ കൊണ്ട് സിനിമാസ്വാദകരെ കഴിഞ്ഞ വര്‍ഷം നിരാശരാക്കിയ താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ മലയാളത്തിലെ രണ്ട് പ്രിയ താരങ്ങളുടെയും പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് […]
‘മോഹന്‍ലാല്‍ സിനിമ ലോകം വെട്ടി പിടിച്ചത് ആരുടേയും പിന്തുണ കൊണ്ടോ ശരീര സൗന്ദര്യം കൊണ്ടോ അല്ല’ ; കുറിപ്പ്
മോഹന്‍ലാല്‍ നല്ല റൗഡി ഇമേജ് ഉള്ള ആളാണെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. അടൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ‘മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. എനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, റൗഡി റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ എന്റെ മനസ്സില്‍ ഉറച്ച ഇമേജ് അതാണ്’, എന്നായിരുന്നു അടൂര്‍ പറഞ്ഞത്. ഇതിനെതിരെ നിരവധിപേരായിരുന്നു രംഗത്തെത്തിയത്. മോഹന്‍ലാലിനെ ഗുണ്ട എന്ന് […]
‘മുള്ളന്‍കൊല്ലിയുടെ മഹാരാജാവ്..അത് ഇയാള്‍ അല്ലാതെ മറ്റാരാണ്’ ; നരന്‍ സിനിമയെക്കുറിച്ച് കുറിപ്പ്
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കി അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ സുപ്രധാന സിനിമകളിലൊന്നാണ് നരന്‍. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് നരന്‍. അടിക്കടിയുണ്ടായ പരാജയങ്ങളില്‍ നിന്നും കരകയറാനായി ശ്രമിക്കുന്നതിനിടയിലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ദേവയാനി, ഭാവന, ഇന്നസെന്റ്, സിദ്ദിഖ്, മധു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. വേലായുധനേയും മുള്ളന്‍കൊല്ലിയേയും മറക്കാന്‍ ഇന്നും മലയാളിക്ക് കഴിഞ്ഞിട്ടില്ല. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം അത്രത്തോളം ഹൃദയസ്പര്‍ശിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടന്നത്. കുറിപ്പിന്റെ […]
മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച മാസ് അപ്പീല്‍ ‘നരസിംഹം’ ; സിനിമയെക്കുറിച്ച് കുറിപ്പ്
മലയാളത്തിലെ മുന്‍നിര ബാനറുകളില്‍ ഒന്നായ ആശിര്‍വാദ് സിനിമാസിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2000ല്‍ പുറത്തെത്തിയ നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത ചിത്രമാണ്. ദേവാസുരം, ആറാം തമ്പുരാന്‍, ഉസ്താദ് എന്നിവയ്ക്ക് ശേഷം അതെ ചേരുവകള്‍ അല്പം കൂടി കടുപ്പിച്ച് മോഹന്‍ ലാല്‍ മീശ പിരിച്ച് മുണ്ടു മടക്കി കുത്തി വന്ന നരസിംഹം ബോക്‌സ് ഓഫീസില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. 21 -ാം നൂറ്റാണ്ടിലെ ആദ്യ ഇന്‍ഡസ്ട്രിഹിറ്റാണ് നരസിംഹം. മലയാള […]
അമിത പ്രതീക്ഷ ഭാരമില്ലാതെ ഞെട്ടിക്കാന്‍ മോഹന്‍ലാല്‍ വരുന്നു ; ത്രസിപ്പിച്ച് എലോണ്‍ ടീസര്‍ പുറത്തിറങ്ങി
മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോണ്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 26 ന് ആണ് ചിത്രത്തിന്റെ റിലീസ്. തിയറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന്റെ ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്‌ലൈ എഫക്റ്റ് ഉദാഹരിക്കുന്നുണ്ട് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം. മുന്‍പെത്തിയ ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം ആ ടീസറില്‍ മറുപടി പറഞ്ഞത്. എന്തായാലും പുതിയ ടീസര്‍ […]