Mohanlal
കരണ്‍ ജോഹറുമായി കൂടിക്കാഴ്ച്ച നടത്തി മോഹന്‍ലാല്‍ ; ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹന്‍ലാല്‍ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രോജക്റ്റുകളില്‍ മലൈക്കോട്ടൈ വാലിബനോളം ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ഒരു ചിത്രം ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജനുവരി 18 ന് രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ടൈറ്റില്‍ അല്ലാതെ മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രജനീകാന്ത് ചിത്രത്തിന്റെ […]
ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു ; നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ്
ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതുകൊണ്ട് തന്നെ ടിനുപാപ്പച്ചന്റെ വിശേഷങ്ങള്‍ […]
‘ഇന്ന് അഭിനയത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കളിയാക്കലുകള്‍ നേരിടുന്ന ഒരു വ്യക്തി ആണ് ലാലേട്ടന്‍’; കുറിപ്പ്
മലയാളത്തിന്റെ സ്വന്തം താരരാജാവാണ് മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹന്‍ലാല്‍ ജൈത്രയാത്ര തുടരുകയാണ്. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ്. മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷാജി കൈലാസ് […]
സ്‌റ്റൈല്‍ മന്നനും കംപ്ലീറ്റ് ആക്ടറും കണ്ടുമുട്ടിയപ്പോള്‍….! ചിത്രങ്ങള്‍ വൈറല്‍
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ആരംഭിച്ചതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതിനിടയില്‍ […]
‘അത് മോഹന്‍ലാല്‍ ആയിരുന്നെങ്കിലോ, അയാള്‍ വര്‍ണ്ണവെറിയനും ജാതീയതയുടെ മൊത്തക്കച്ചവടക്കാരനും ആയേനേ’; കുറിപ്പ് വൈറല്‍
ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ശര്‍ക്കര എന്ന് വെച്ചാല്‍ കരുപ്പെട്ടിയാണ്. എന്നെ ചക്കര എന്ന് വിളിക്കണ്ട, പഞ്ചസാര എന്ന് വിളിച്ചാല്‍ മതിയെന്ന് തമാശ രൂപേണ പറയുകയും ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശര്‍ക്കര, പഞ്ചസാര ഇതില്‍ സാധാരണക്കാര്‍ കാണുന്നത് മധുരം ആണ്. […]
‘നരസിംഹം, ആറാം തമ്പുരാന്‍, രാവണപ്രഭു പോലെയുള്ള ഒരു പടം മലയാള സിനിമയില്‍ ഒരു യൂത്തനും ചെയ്തിട്ടില്ല’; മോഹന്‍ലാലിനെക്കുറിച്ച് കുറിപ്പ്
നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ മോഹന്‍ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം […]
‘മലൈക്കോട്ടൈ വാലിബനില്‍ ഹൈ ഒക്ടേന്‍ ആയിട്ടുള്ള സീനുകള്‍ മോഹന്‍ലാല്‍ ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടു’; സൊണാലി കുല്‍കര്‍ണി
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]
മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്
ഏറ്റവും ജനപ്രീതിയുള്ള മലയാളത്തിലെ നടന്മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടത് . ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. മൂന്നാമത് പൃഥ്വിരാജും നാലാമത് ഫഹദ് ഫാസിലും അഞ്ചാമത് ടൊവീനോ തോമസും പട്ടികയില്‍ ഇടംനേടി. മലയാളത്തിലെ ജനപ്രിയ നായക നടന്മാര്‍ (2022) 1. മോഹന്‍ലാല്‍ 2. മമ്മൂട്ടി 3. പൃഥ്വിരാജ് സുകുമാരന്‍ 4. ഫഹദ് ഫാസില്‍ 5. ടൊവിനോ തോമസ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് നാല് റിലീസുകളാണ് ഉണ്ടായിരുന്നത്. […]
‘ജിം കെനി’യായി മോഹന്‍ലാല്‍ ; പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ഭദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കിയെല്ലാം ഭദ്രന്‍ പ്രേക്ഷകര്‍ക്ക് വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള സ്ഫടികം എന്ന സിനിമയാണ് സംവിധായകന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ ആടുതോമയായി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. റിലീസ് ചെയ്ത് 28 വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ റീമാസ്റ്ററിംഗിലൂടെ റീ റിലീസിന് ഒരുങ്ങുകയാണ് സ്ഫടികം. ഫെബ്രുവരി 9 ന് ആണ് ചിത്രം […]
‘സിനിമയെ ഈസിയായി വിമര്‍ശിക്കാം, പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകില്‍ നില്‍ക്കുന്ന കുടുംബങ്ങളെയാണ്’;ഷാജി കൈലാസ്
മലയാള സിനിമയില്‍ മികച്ച ഹിറ്റുകള്‍ സമ്മാനിക്കുന്ന കൂട്ടുകെട്ടുകളായിരുന്നു മോഹന്‍ലാല്‍- ഷാജി കൈലാസ്. ഇരുവരുടേയും കൂട്ടുകെട്ടില്‍ പിറന്ന ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ത്തുവയ്ക്കുന്നവയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ എത്തിയ പുതിയ ചിത്രമായിരുന്നു എലോണ്‍. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കോമ്പോ വീണ്ടും എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ആദ്യം മുതലെ ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ, അതിനൊക്കെ മറുപടി പറഞ്ഞ് രംഗത്തെത്തിയാരിക്കുകയാണ് സംവിധായകന്‍ ഷാജി […]