28 Dec, 2025
1 min read

ദൈവത്തിന് നന്ദി; എൻറെ മകൻറെ വിവാഹത്തിൽ പങ്കെടുക്കുന്ന സന്തോഷം: മോഹൻലാൽ

കഴിഞ്ഞദിവസം മോഹൻലാൽ ഉൾപ്പെടെയുള്ള മലയാള സിനിമയിലെ മുൻനിര താരങ്ങളൊക്കെ കോഴിക്കോട്ടേക്ക് എത്തിയിരുന്നു. കാരണം ഡിസ്നി ഇന്ത്യ പ്രസിഡൻറ് കെ മാധവന്റെ മകൻറെ വിവാഹ റിസപ്ഷൻ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു അത്. കോഴിക്കോട് വെച്ച് ആഡംബര ഹോട്ടലിൽ ആഘോഷങ്ങൾ തകൃതിയായി ചൂട് പിടിച്ചപ്പോൾ വിവാഹ ചടങ്ങുകൾ നടന്നത് ഒരാഴ്ച മുമ്പ് ജയ്പൂരിൽ വച്ചായിരുന്നു. ജയ്പൂരിലെ രാംബാങ്ക് പാലസിൽ ആയിരുന്നു വിവാഹം. ബോളിവുഡ് ഇതിഹാസങ്ങൾ ആയ അമീർഖാൻ, അക്ഷയ് കുമാർ, കരകൻ ജോഹർ, ഉലക നായകനായ കമൽഹാസൻ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ […]

1 min read

‘മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തില്‍ അമൃതം ഗമയയിലെ ഹരിദാസ് വിസ്മരിക്കപ്പെട്ടിട്ടുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് […]

1 min read

സുബി സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും

ടെലിവിഷന്‍ താരവും നടിയുമായ സുബി സുരേഷിന്റെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടത്. കരള്‍ രോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുബി ഇന്നാണ് ലോകത്തോട് വിടപറഞ്ഞത്. 41 മത്തെ വയസിലാണ് സുബിയുടെ വിടവാങ്ങല്‍. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം. തീര്‍ത്തും തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗം സഹപ്രവര്‍ത്തകര്‍ക്കടക്കം നടുക്കമായി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഇപ്പോഴിതാ, സുബിയുടെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ് മോഹന്‍ലാലും […]

1 min read

മോഹന്‍ലാല്‍ ചിത്രം “എമ്പുരാന്‍” ഓഗസ്റ്റില്‍ ആരംഭം ; ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനെന്ന് റിപ്പോര്‍ട്ട്

പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി ‘ലൂസിഫര്‍’ സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാന്റെ’ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ […]

1 min read

“ഗുസ്തി മാഷായി ലാലും പഠിക്കാൻ വരുന്ന ആളായി പൃഥ്വിയും”; ബിഗ് ബജറ്റ് ചിത്രത്തിൻറെ ചർച്ചകളെ പറ്റി മണിയൻപിള്ള രാജു

മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരമാണ് മണിയൻപിള്ള രാജു. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ആദ്യമായി നായകനായി. അതിനുശേഷം സുധീർകുമാർ എന്ന പേര് മണിയൻപിള്ള എന്ന പേരാക്കി മാറ്റി. സുധീർകുമാറിന്റെ ആദ്യചിത്രം 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു. ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച രാജു മലയാള സിനിമയിൽ പിന്നീട് സജീവമാവുകയായിരുന്നു. പ്രിയദർശൻ ചിത്രങ്ങളിൽ നായകനായും സഹ നായകനായും […]

1 min read

‘നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് കരുതി മോഹന്‍ലാലിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ല’ ; സംവിധായകന്‍ ഭദ്രന്‍

മലയാളത്തില്‍ ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. അതിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത സ്ഫടികം. ആടുതോമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ സ്ഫടികം പുത്തന്‍ സാങ്കേതികതയില്‍ വീണ്ടും തിയേറ്ററിലെത്തി പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്. ഈ അവസരത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പണ്ടത്തെയും മോഹന്‍ലാലും ഇപ്പോഴത്തെ മോഹന്‍ലാലും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെന്നും നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ലെന്ന് കരുതി മോഹന്‍ലാലിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും ഭദ്രന്‍ പറയുന്നു. അതേസമയം, വ്യത്യസ്തമായ പ്രകടനവും […]

1 min read

‘മോഹന്‍ലാലിലെ നടന്റെ സൂക്ഷ്മാഭിനയം എന്തെന്ന് പഠിക്കാന്‍ പറ്റിയ ചലച്ചിത്രവിഷ്‌ക്കാരമാണ് രാജശില്പി’ ; കുറിപ്പ് വായിക്കാം

നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം […]

1 min read

‘പാടി അഭിനയിക്കാന്‍ മോഹന്‍ലാലിന് പകരം വെക്കാന്‍ സൗത്ത് ഇന്ത്യയില്‍ മറ്റൊരാള്‍ ഇല്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയ ജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മാനിച്ചിരിക്കുന്നത്. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാള സിനിമാ ബോക്സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ പേരിലാണ്. […]

1 min read

‘ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് നമ്മള്‍ കാണുന്നത്’; സെല്‍വരാഘവന്‍

പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍, പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനവിസ്മയമാണ് നടന്‍ മോഹന്‍ലാല്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരമാറിയ നടന് മലയാളത്തിലും മറ്റ് ഭാഷയിലും ആരാധകര്‍ ഏറെയാണ്. മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരും അഭിനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ സംവിധായകന്‍ സെല്‍വരാഘവന്‍ മോഹന്‍ലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ നാച്ചുറല്‍ ആക്ടിങ്ങിനെ പറ്റിയും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിനെ കാണാനാവില്ലെന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും സെല്‍വരാഘവന്‍ […]

1 min read

മാളികപ്പുറത്തിനു ശേഷം അഭിലാഷ് പിള്ളയുടെ മോഹന്‍ലാല്‍ ചിത്രം ‘പമ്പ’ വരുന്നു

ഈ അടുത്ത് ഏറ്റവും വലിയ വിജയം നേടിയ മലയാള സിനിമയാണ് ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം. ശബരിമല ശാസ്താവിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായിഉണ്ണി മുകുന്ദന്‍ വേഷമിട്ട ഈ ഫാമിലി ആക്ഷന്‍ ഡ്രാമക്ക് വമ്പന്‍ ജനപിന്തുണയാണ് ലഭിച്ചത്. 100കോടി ക്ലബ്ബിലെത്തിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തപ്പോഴും വന്‍ സ്വീകരണമാണ് ലഭിച്ചത്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട നിവാസിയായ അഭിലാഷിന് ശബരിമലയും അയ്യപ്പനും എന്നും ഒരു ആവേശമായിരുന്നു. […]