10 Nov, 2025
1 min read

‘ഇത് മഹാനടന്‍ മാത്രമല്ല, മഹാ മനുഷ്യത്വവുമാണ്…ഒരെയൊരു മോഹന്‍ലാല്‍’ ; ഹരീഷ് പേരടി

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിനെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തെ കുറിച്ച് പുതിയ ഒരു അപ്ഡേഷന്‍ ആണ് പുറത്തു വരുന്നത്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാനില്‍ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം. പൂര്‍ണമായും […]

1 min read

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പം ഈ സൂപ്പര്‍ താരങ്ങളും

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ടൈറ്റില്‍ ലുക്കും ലൊക്കേഷന്‍ എവിടെ എന്നതുമല്ലാതെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ, ചിത്രത്തെ സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. രണ്ട് […]

1 min read

മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ പ്രഖ്യാപിച്ചു!

മലയാള സിനിമയുടെ ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത അവിസ്മരണീയ കഥാപാത്രങ്ങളെ കണ്ടെത്താന്‍ വോട്ട് ചെയ്തത് ലക്ഷക്കണക്കിന് പേര്‍. മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യ ആഗോള മെഗാ ഡിജിറ്റല്‍ ഇവന്റില്‍ ആണ് പ്രിഖ്യാപനം. കലൂര്‍ ഐ.എം.എ ഹാളില്‍ മലയാള സിനിമയുടെ അഭിമാനമായ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവന്റിന് കൊടിയിറങ്ങിയത്. കൂടുതല്‍ വോട്ട് നേടിയ 10 കഥാപാത്രങ്ങളെയാണ് കൊച്ചിയില്‍ വെച്ച് ഇന്നലെ നടന്ന […]

1 min read

“അമ്മയെ ഓർത്തു ഞാൻ അസ്വസ്ഥനാകുന്നു” പൊഖ്റാനിൽ നിന്നും കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മോഹൻലാൽ

“പലരും പറഞ്ഞു ലാൽ രക്ഷപ്പെട്ടു എന്ന്, പക്ഷേ താൽകാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ലല്ലോ”  ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ ഉണ്ടായ തീപ്പിടുത്തം വിഷപ്പുകയിൽ മുക്കിയ കൊച്ചിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് കൊണ്ട് പൊഖ്റാനിൽ നിന്നും മോഹൻലാൽ എഴുതിയ കുറിപ്പാണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്.”ഞാനീ കുറിപ്പ് എഴുതുന്നത് രാജസ്ഥാനിലെ പൊഖ്റാൻ മരുഭൂമിയിൽ ഇരുന്നാണ്. കൊടുംചൂടാണ് എന്നതൊഴിച്ചാൽ ഇവിടെ കാറ്റും വെളിച്ചവുമെല്ലാം പ്രസന്നമാണ്; ശുദ്ധമാണ്. എന്നാൽ, അതൊന്നും ആസ്വദിക്കാൻ എനിക്കിപ്പോൾ തോന്നുന്നില്ല. കാരണം, എന്റെ അമ്മ കൊച്ചിയിലാണുള്ളത്. ബ്രഹ്മപുരത്തുനിന്നുമുള്ള വിഷപ്പുക അമ്മ […]

1 min read

‘എലോണ്‍ സിനിമ ഒത്ത സെറുപ്പിന് സമാനമായ രീതിയില്‍ ആവിഷ്‌കരിച്ച ചിത്രമാണ്, ആ ചിത്രം ലാല്‍ സാറിനെ വെച്ച് സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്’ പാര്‍ഥിപന്‍ പറയുന്നു

തമിഴ് നടനും സംവിധായകനുമാണ് രാധാകൃഷ്ണന്‍ പാര്‍ഥിപന്‍. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുമുണ്ട്. പാര്‍ഥിപന്‍ സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസയും ദേശീയ അവാര്‍ഡും ലഭിച്ച ചിത്രമാണ് ഒത്ത സെറുപ്പ് സൈസ് 7. ഈ ചിത്രം മലയാളത്തില്‍ മോഹന്‍ലാലിനെ വച്ച് റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി തുറന്നു പറയുകയാണ് അദ്ദേഹം. പാര്‍ഥിപന്‍ സംവിധാനം ചെയ്ത ഏക കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് ഒത്ത സെറുപ്പ്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘എലോണ്‍’ […]

1 min read

‘ കൊച്ചി പോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ? കൃത്യമായൊരു സംവിധാനം ഉണ്ടായാല്‍ ആരും മാലിന്യം കവറിലാക്കി കളയില്ല’; പ്രതികരിച്ച് മോഹന്‍ലാല്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം കാരണമുണ്ടായ പുക പേടിപ്പെടുത്തുന്നെന്ന് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത്. എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാര്‍ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ദിവസമായി എന്റെ ഏറ്റവും വലിയ വേദനയെന്നു താരം പഹ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചു. പുകയുന്ന ഈ കൊച്ചിയില്‍ ആയിരക്കണക്കിനു അമ്മമാരും മുതിര്‍ന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇവരുടെയൊക്കെ ശ്വാസകോശങ്ങളിലെത്തുന്ന പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവന്‍ അവരിതു […]

1 min read

‘ഇന്ത്യയുടെ ഈ അഭിമാന വിജയത്തിന് നിങ്ങളെ നമിക്കുന്നു’; ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനവുമായി മമ്മൂട്ടി, മോഹന്‍ലാല്‍

ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിന് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഏവരും. ഇന്ത്യയ്ക്ക് ഇത്തവണം രണ്ട് ഓസ്‌കാര്‍ പുരസ്‌കാരമാണ് ലഭിച്ചത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ടത് ദി എലിഫന്റ് വിസ്പറേഴ്‌സ് ആണ്. ഓസ്‌കര്‍ അവാര്‍ഡ് നേട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ കലാപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി നിരവധിപേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മലയാളത്തിന്റെ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരിക്കുകയാണ്. ലോകം മുഴുവന്‍ നാട്ടു നാട്ടുവിന്റെ താളത്തിനൊപ്പം നൃത്തം […]

1 min read

‘തിരിച്ചു വരാന്‍ വൈകും തോറും കാത്തിരിക്കാന്‍ ആളുകള്‍ കൂടിവരുന്ന ഒരു പ്രതിഭാസമാണ് ലാലേട്ടന്‍’; കുറിപ്പ് ശ്രദ്ധ നേടുന്നു

സിനിമയിലെ സംഘട്ടനമൊക്കെ ഒര്‍ജിനലാണോ എന്ന സംശയം പലര്‍ക്കും ഉണ്ട്. എന്നാല്‍ എല്ലാം ഒരു ടൈമിങ്ങിന്റെ പുറത്ത് നടക്കുന്നതാണെന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. അതേ സമയം ടൈമിങ് തെറ്റിയാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പരിക്ക് പറ്റുന്ന മേഖല കൂടിയാണ് ആക്ഷന്‍ രംഗങ്ങള്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലെ മോഹന്‍ലാലിന്റെ ഫൈറ്റ് സീനുകളെകുറിച്ച് പ്രേക്ഷകന്‍ പങ്കുവെക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്  ഒരുക്കിയ സൂപ്പര്‍ ആക്ഷന്‍ ഗ്യാങ്ങ്സ്റ്റര്‍ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിക്കുകയായിരുന്നു. 200 കോടിക്ക് […]

1 min read

‘മോഹന്‍ലാലിനു വേണ്ടി എന്തായിരിക്കും ജീത്തു റാമില്‍ ഒരുക്കിയിട്ടുണ്ടാകുക..?’ ആകാംഷ പങ്കുവെച്ച് പ്രേക്ഷകന്റെ കുറിപ്പ്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയിരുന്നെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിന്നുപോവുകയായിരുന്നു. ദൃശ്യം 2, 12ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു മുന്‍പേ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റേതായി ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു റാം. കഴിഞ്ഞ വര്‍ഷം ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു. 2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിങ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ദല്‍ഹി, ഷിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രേക്ഷകന്‍ പങ്കുവെച്ച […]

1 min read

മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച മോണ്‍സ്റ്ററിന്റെ ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മോണ്‍സ്റ്റര്‍. തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ഈ ചിത്രം, മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രമാണ്. ചിത്രത്തിന്റെ പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമായിരുന്നു മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം നല്‍കി. വന്‍ ഹൈപ്പോടെ റിലീസിന് എത്തിയ ചിത്രത്തിന് പക്ഷേ തിയേറ്ററുകളില്‍ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ […]