Mohanlal
സോഷ്യല്‍ മീഡിയയില്‍ തരംഗമായ രണ്ട് പോസ്റ്ററുകള്‍ , ഭ്രമയുഗം റിലീസ് എന്ന് ?
സിനിമ പ്രമോഷന്‍ മെറ്റീരിയലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന പറയുന്നത് ചിത്രങ്ങളുടെ പോസ്റ്ററുകളാണ്. ഒരു സിനിമയുടെ പ്രഖ്യാപനം മുതല്‍ റിലീസ് ചെയ്ത് കഴിയുന്നത് വരെയും വളരെ പ്രധാനപ്പെട്ട റോളാണ് ഈ പോസ്റ്ററുകള്‍ വഹിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ നിന്നുതന്നെ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അത്രത്തോളം പ്രാധാന്യത്തോടെയാണ് ഓരോ പോസ്റ്ററും അണിയറക്കാര്‍ തയ്യാറാക്കുകയും പുറത്തുവിടുകയും ചെയ്യുന്നത്. അത്തരത്തില്‍ മലയാള സിനിമയില്‍ സമീപകാലത്ത് തരംഗമായി മാറിയ രണ്ട് പോസ്റ്ററുകള്‍ ഉണ്ട്. ഒന്ന് ലിജോ ജോസ് […]
‘രാജാവിന്റെ മകനില്‍ നിന്നും ഉടലെടുത്ത സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകളുടെ കോംബോ’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികളുടെ ജീവിതത്തിലേക്ക് പാട്ടുരൂപത്തില്‍ വന്നൊരു വസന്തമാണ് എസ്.പി വെങ്കടേഷ്. കഴിഞ്ഞ മുപ്പതു വര്‍ഷത്തില്‍, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങള്‍ക്കു സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയിരുന്നു അദ്ദേഹം. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ട് പശ്ചാത്തല സംഗീതമൊരുക്കി അദ്ദേഹം. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലെ […]
അതിരപ്പള്ളി മനോഹര സ്ഥലമെന്ന് പ്രശംസിച്ച് രജനീകാന്ത് ; ‘ജയിലര്‍’ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ആക്ഷന്‍ കോമഡി ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് രജനി കേരളത്തില്‍ എത്തിയത്. ഇന്നലെ കൊച്ചിയില്‍ വിമാനമിറങ്ങിയ രജനിക്ക് […]
ബറോസില്‍ പ്രണവിന് ആക്ഷന്‍ പറഞ്ഞ് മോഹന്‍ലാല്‍! വൈറലായി വീഡിയോ
മലയാളത്തിന്റെ ‘നടനവിസ്മയം’ മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ‘ബറോസ്’ 2023ല്‍ ഏറ്റവും ‘ഹൈപ്പി’ല്‍ ഉള്ള ചിത്രങ്ങളില്‍ ഒന്നാണ്. വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ മോഹന്‍ലാലിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ചിത്രീകരണ സമയത്ത് പുറത്തെത്തിയ ചിത്രങ്ങളില്‍ പ്രണവിനെ കണ്ടെന്നത് വാര്‍ത്തകള്‍ക്ക് […]
‘ലാലേട്ടന്‍ ഫുള്‍ ഓണ്‍ ഷോ ഹൈ വോള്‍ട്ടേജ് പെര്‍ഫോമന്‍സാണ് അഡ്വക്കേറ്റ് ശിവരാമന്‍’; കുറിപ്പ്
മലയാള സിനിമയില്‍ തുടരെത്തുടരെ ഹിറ്റുകള്‍ സമ്മാനിക്കുകയും അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് മോഹന്‍ലാല്‍. ദൃശ്യം, ഒപ്പം, പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടന്‍ മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രം ഹലോയിലെ അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച […]
‘എല്ലാത്തരം Audience നും ഇഷ്ടപെടുന്ന കിടിലന്‍ മേക്കിങ്ങില്‍ വന്ന Mass മസാല പടം പുലിമുരുകന്‍’; കുറിപ്പ്
2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന് വന്‍ സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമ എന്ന വിശേഷണവും പുലിമുരുകന്‍ നേടുകയുണ്ടായി. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞ ചിത്രമായിരുന്നു. 50 […]
ആറാട്ടില്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് തുറന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്. പ്രേക്ഷകര്‍ വലിയ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. സമീപകാലത്ത് തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം, എല്ലാം അത്ര വിജയമായില്ല, അതില്‍ ഒന്നാണ് ആറാട്ടും. അതുപോലെ ഏറ്റവും അധികം ട്രോള്‍ ചെയ്യപ്പെട്ട മോഹന്‍ലാല്‍ ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ആറാട്ടിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് പറയുകയാണ് ബി ഉണ്ണികൃഷ്ണന്‍. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ […]
‘വിയറ്റ്‌നാം കോളനിയിലെ ലാലേട്ടന്റെ രണ്ട് risky വീഴ്ചകള്‍’ ; കുറിപ്പ്
1992ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രമാണ് വിയറ്റ്നാം കോളനി. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. കനകയായിരുന്നു മോഹന്‍ലാലിന്റെ നായികവേഷം അവതരിപ്പിച്ചത്. ഇന്നസെന്റ്, കെപിഎസി ലളിത, കുതിരവട്ടം പപ്പു, നെടുമുടി വേണു, ഫിലോമിന എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രം വന്‍ വിജയമായിരുന്നു നേടിയത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് 1994 ല്‍ അതേ പേരില്‍ പുറത്തിറങ്ങി. 1983-ല്‍ പുറത്തിറങ്ങിയ സ്‌കോട്ടിഷ് ചിത്രമായ ലോക്കല്‍ ഹീറോയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഇതല്ല, ഇത്‌നപ്പോരും ചാടി കടന്നവനനീ കെ.കെ.ജോസഫ്!’ തുടങ്ങിയ ഡയലോഗുകള്‍. […]
രജനികാന്തും മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്ന ജയിലര്‍ തിയേറ്ററുകളിലേക്ക്
രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. രജനിയെ കൂടാതെ തെന്നിന്ത്യന്‍ സിനിമയിലെ മറ്റു സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഘടകമാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായി […]
‘സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം’; മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബംഗാളി നടി കഥ നന്ദി
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ഷൂട്ടിങ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ഔദ്യോഗികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഈ സിനിമയെക്കുറിച്ച് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. കാസ്റ്റിംഗിനെക്കുറിച്ചും നിര്‍മ്മാതാക്കളില്‍ നിന്ന് അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളില്‍ പലരും തങ്ങള്‍ ഈ ചിത്രത്തിന്റെ ഭാഗമാവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. […]