Mohanlal
ലാലേട്ടൻറെ ഏറ്റവും ഒറിജിനൽ ഫൈറ്റ് സീൻ.. “കന്മദം”
പ്രേക്ഷകർക്ക് ഒരു പാട് വൈകാരിക നിമിഷങ്ങൾ സമ്മാനിച്ച സിനിമയാണ് കന്മദം. മോഹൻലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ലോഹിതദാസ് ആണ് . 1998 ൽ പുറത്തിറങ്ങിയ ചിത്രം ഒരു കുടുംബത്തിന്റെ അത്താണിയായ ഭാനുവിന്റേയും അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന വിശ്വനാഥന്റെയും കഥ പറഞ്ഞ ചിത്രത്തിലെ മോഹൻലാലിന്റെയും മഞ്ജുവിന്റെയും അഭിനയം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ ഫൈറ്റ് സിനുകളുo വളരെ മികച്ചതായിരുന്നു. ഇന്നും ആളുകൾ ചർച്ച ചെയ്യുന്ന സിനിമയാണ്. ഇപ്പോഴിതാ ചിത്രത്തിലെ […]
അമ്പും വില്ലുമേന്തി വാലിബന്റെ പടയാളികൾ…..!! ആ താരവും വേറിട്ട ഗെറ്റപ്പില്‍
നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ വിജയാഘോഷത്തിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പ്രകമ്പനം തീര്‍ത്ത് മുന്നേറുകയാണ്. പുതുവര്‍ഷത്തിന് തൊട്ട് മുമ്പ് നേരിലൂടെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ 2024ലും കുതിപ്പ് തുടരുമെന്ന ശക്തമായ സൂചന നല്‍കി കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു.പുതുവര്‍ഷത്തില്‍ മലയാളി സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25 ന് തിയറ്ററുകളിലെത്താനിരിക്കുന്ന […]
ക്യാരക്ടറിന് അനുസരിച്ച് ബോഡി ലാംഗ്വേജ്, walking style എന്നിവ മോഡിഫൈ ചെയ്യുന്നതിൽ “മോഹൻലാൽ BRILLIANT” ആണ്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. നടനവിസ്മയം, കംപ്ലീറ്റ് ആക്ടര്‍, എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് നടന്. കാമുകനായും ഭർത്താവായും ഏട്ടനായുമെല്ലാം സ്‌ക്രീനിൽ നിറഞ്ഞാടിയിട്ടുള്ള നടനെ ഇഷ്ടപ്പെടുന്ന ആരാധികമാരും നിരവധിയാണ്. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. ഈ അടുത്ത് മോഹൻലാലിന്റതായി പുറത്തിറങ്ങിയ ചിത്രം നേര് […]
കളക്ഷനിൽ റെക്കോര്‍ഡിട്ടും 2018 രണ്ടാമത് ….!! പക്ഷേ ആ സൂപ്പര്‍താരത്തെ മറികടക്കാനായില്ല
ബോക്സ് ഓഫീസില്‍ കേരളത്തില്‍ നിന്ന് ആരാണ് മുന്നില്‍ എന്ന് ആലോചിച്ചാല്‍ പലരുടെയും മനസില്‍ തെളിയുന്നത് മോഹൻലാല്‍ എന്ന് തന്നെ ആയിരിക്കും. എക്കാലത്തെയും ബോക്സ് ഓഫീസ് റെക്കോര്‍ഡ് കളക്ഷൻ പരിശോധിക്കുമ്പോള്‍ നിലവില്‍ രണ്ടാമതാണ് മോഹൻലാല്‍. പുലിമുരുകൻ ആഗോളതലത്തില്‍ ആകെ 144 കോടി രൂപയില്‍ അധികം നേടി ഏറെക്കാലം നിന്നിരുന്ന ഒന്നാം സ്ഥാനത്തേയ്‍ക്ക് 2023ലാണ് മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് എന്ന ഖ്യാതിയുമായി 2018 എത്തിയത്. നിലവിൽ കേരളത്തിനു പുറത്തെ ഇന്ത്യൻ പ്രദേശങ്ങളിലെ കളക്ഷൻ പരിശോധിക്കുമ്പോള്‍ ഇന്നും ഒന്നാമത് […]
വാളുമേന്തി കുതിരപ്പുറത്ത് മോഹൻലാൽ…! ബറോസിന്റെ പുതുവര്‍ഷ ആശംസയുമായി പുത്തൻ പോസ്റ്റര്‍ പുറത്ത്
ഏറ്റവും കൂടുതൽ ആളുകൾ സാധ്വീനിച്ച ഒരു മലയാളി ആരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയാൻ പോകുന്ന ഒരു ഉത്തരം നടൻ മോഹൻലാൽ എന്നായിരിക്കും. കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി കാണുന്ന മുഖമായുകൊണ്ട് തന്നെ മോഹൻലാൽ സിംഹാസനത്തിൽ ഇരുന്ന് ബോക്സ് ഓഫീസ് ഭരിക്കുന്നത് കാണാൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നല്ല മോഹൻലാൽ സിനിമകളൊന്നും വന്നിരുന്നില്ല. ഇറങ്ങിയതിൽ ഒട്ടുമിക്ക സിനിമകളും പരാജയമായിരുന്നു. ഇതിന്റെ എല്ലാം കേട് തീർത്തത് രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ നേര് സിനിമയാണ്. ജീത്തു […]
50 കോടി ക്ലബ്ബിൽ ‘നേര്’ ; സ്നേഹക്കൂടിലെ അന്തേവാസികളോടൊപ്പം വിജയം ആഘോഷിച്ച് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പിന്തുണയോടെ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ നേരിന്‍റെ വൻ വിജയം ആഘോഷിച്ചിരിക്കുകയാണ് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്. കോട്ടയം സെൻട്രൽ സിനിമാസിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകരും സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികളും ഭാഗമായി. കേക്കു മുറിച്ചും മധുരം പങ്കുവച്ചുമാണ് സിനിമയുടെ വിജയം ആഘോഷിച്ചത്. ചിത്രത്തിൽ വില്ലനായി വേഷമിട്ട ശങ്കർ ഇന്ദുചൂഡൻ, എഡിറ്റർ വിനായക് എന്നിവർ വിശിഷ്ടാതിഥികളായെത്തുകയുണ്ടായി. കോട്ടയത്ത് പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിലെ […]
‘ലാഗില്ലാതെ സിനിമ ചെയ്യാൻ എനിക്കറിയില്ല, എന്‍റെ മേക്കിങ് സ്റ്റൈൽ അതാണ്’: ജീത്തു ജോസഫ്
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘നേര്’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വൻ വിജയത്തിന് ശേഷം ജീത്തു ജോസഫ് ഇപ്പോഴത്തെ മാറിയ പ്രേക്ഷക സമൂഹത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇത് പറഞ്ഞിരിക്കുന്നത്. ”ഇപ്പോള്‍ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് നല്ല അറിവുണ്ട്. ലോക സിനിമകളടക്കം കണ്ട് ഏവരുടേയും ആസ്വാദനരീതി തന്നെ മാറി. അതിനാൽ തന്നെ നമ്മുടെ മേക്കിങ് സ്റ്റൈൽ നവീകരിക്കേണ്ടതുണ്ട്. അപ്പോഴും […]
50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]
പാട്ടും ആട്ടവുമായി മോഹൻലാൽ; ചെന്തീപോലെ ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബനി’ലെ ഏവരും കാത്തിരുന്ന ‘റാക്ക്’ ഗാനം
പ്രേക്ഷകരേവരും അക്ഷമരായി കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ “റാക്ക്” ഗാനം പുറത്തിറങ്ങി. പി.എസ് റഫീക്കിന്‍റെ രചനയിൽ പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ മോഹൻലാൽ ആലപിച്ചിരിക്കുന്ന ഗാനം ഏറെ ചടുലവും കൗതുകകരവുമാണ്. യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഗാനം എന്ന രീതിയിലാണ് പാട്ട് ചിത്രത്തിലെത്തുന്നതെന്നാണ് ലിറിക്കൽ വീഡിയോ ഗാനത്തിൽ നിന്നും ലഭിക്കുന്ന സൂചനകള്‍. ജനുവരി 25 ന് തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ഗാനം. ‘ഇനി കാണപോവത് നിജം’ എന്ന […]
ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ
ഇതുവരെ ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്‍റെ 25-ാം വാർഷികാഷഘോഷച്ചടങ്ങില്‍ വെച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചടങ്ങിനെത്തിയ 5641 ആളുകളോടൊപ്പവും നിന്ന് ഫോട്ടോയെടുത്താണ് മോഹൻലാൽ ഏവരേയും വിസ്മയിപ്പിച്ചത്. ഇന്ന് രാവിലെ 11.30 മണിക്ക് തുടങ്ങി വൈകീട്ട് 6.30 മണിവരെ സമയത്തിൽ 5641 ഫോട്ടോകളാണ് മോഹൻലാൽ ആരാധകരോടൊപ്പം നിന്ന് എടുക്കുകയുണ്ടായത്. 14 ജില്ലകളിൽ […]