29 Dec, 2025
1 min read

“മമ്മൂട്ടി പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ ഫാൻസ്‌ അത് അംഗീകരിക്കുന്നുണ്ട് . എന്നാൽ ലാൽ പരീക്ഷണ സിനിമകൾ ചെയ്‌താൽ ഒരു ശതമാനം ഫാൻസ്‌ അത് അംഗീകരിക്കുന്നില്ല”

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീ​ഗ്രേഡിം​ഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ ഷിബു ബേബി ജോണിൻ്റെ വാക്കുകളാണ് വൈറലാവുന്നത്. ‘മമ്മൂട്ടി പരീക്ഷണ സിനിമകൾ ചെയ്യുമ്പോൾ ഫാൻസ്‌ അത് അംഗീകരിക്കുന്നുണ്ട് . എന്നാൽ ലാൽ പരീക്ഷണ സിനിമകൾ ചെയ്‌താൽ ഒരു ശതമാനം ഫാൻസ്‌ […]

1 min read

‘ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി’ ; സാജിദ് യഹിയയുടെ കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരി, മോഹന്‍ലാല്‍. ഈ കോമ്പോ എന്തായിരിക്കും ഒരുക്കി വച്ചിരിക്കുക എന്നതാണ് മലൈക്കോട്ടൈ വാലിബന് ടിക്കറ്റെടുത്ത ഓരോ പ്രേക്ഷകരും ചിന്തിച്ചിട്ടുണ്ടാവുക. സിനിമയുടെ ടീസറുകളും പോസ്റ്ററുകളുമെല്ലാം പറഞ്ഞത് മലൈക്കോട്ടൈ വാലിബന്‍ ഒരു സാധാരണ സിനിമയല്ല എന്നാണ്. അമര്‍ചിത്രകഥകളെ ഓര്‍മ്മിപ്പിക്കുന്ന, കഥയും അവതരണ ശൈലിയുമായിരുന്നു അവയെല്ലാം നല്‍കിയ സൂചനകള്‍. ആ സൂചനകളൊന്നും ചിത്രം തെറ്റിക്കുന്നില്ല.ആദ്യ ഷോ കഴിഞ്ഞത് മുതൽ മികച്ച പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ അഭിനയത്തിനും മേക്കിങ്ങിനും ഛായാഗ്രഹണത്തിനും എതിരഭിപ്രായം ആർക്കും തന്നെയില്ല. വാലിബനെ പ്രശംസിച്ച് കൊണ്ട് […]

1 min read

“ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല, ക്ലാസും മാസും നിറഞ്ഞ ഒരു LJP സംഭവമാണ് വാലിബൻ” ; പ്രേക്ഷികൻ്റെ റിവ്യൂ

കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുകയാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോഴുള്ള ആവേശത്തിലാണ് മലൈക്കോട്ടൈ വാലിബൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു സിനിമ അനുഭവമാണ് എന്ന് പ്രേക്ഷകര്‍ സോഷ്യൽ മീഡിയകളിൽ കുറിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. നിരവധി റിവ്യൂസാണ് വരുന്നത്. സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു റിവ്യു വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം   ഇത് കേ ജി എഫും ലൂസിഫറും ഒന്നുമല്ല… […]

1 min read

അതുല്യം, ഐതിഹാസികം! ഭ്രമിപ്പിക്കുന്ന ദൃശ്യാനുഭവമായി വാലിബന്‍റെ വീരചരിതം; ‘മലൈക്കോട്ടൈ വാലിബൻ’ റിവ്യൂ വായിക്കാം

‘നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്’ എന്നുള്ള തന്‍റെ നിലപാട് ഓരോ സിനിമകളിലൂടേയും ഊട്ടി ഉറപ്പിക്കുന്ന സംവിധായകനായ ലിജോ ജോസിന്‍റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം മോഹൻലാൽ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’. സിനിമാലോകത്ത് എത്തിയിട്ട് 13 വർഷങ്ങളായെങ്കിലും ‘നായകൻ’ മുതൽ ഇതിനകം ഒരുക്കിയ ഒൻപത് സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമായാണ് ലിജോ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. പത്താമത്തെ ചിത്രമായ ‘മലൈകോട്ടൈ വാലിബ’നും ഭ്രമിപ്പിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. മലയാളത്തിലെ നവയുഗ സിനിമാ […]

1 min read

‘മലൈക്കൊട്ടൈ വാലിബൻ’ തിയേറ്ററുകളിൽ….!!! ആദ്യ പകുതി കഴിയുമ്പോൾ പ്രേക്ഷക പ്രതികരണം

മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തോളം ഹൈപ്പ് അടുത്തകാലത്ത് മറ്റൊരു സിനിമയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. അതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്പിയും. ലിജോയുടെ ഫ്രെയിമിൽ മലയാളത്തിന്റെ മോഹൻലാൽ എങ്ങനെ ഉണ്ടെന്ന് അറിയാൻ പ്രേക്ഷകർ തിയേറ്ററിൽ അക്ഷമരായി കാത്തിരിക്കുകയാണ്. ആദ്യ പകുതി കഴിയുമ്പോൾ വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ” ഇത് മോഹൻലാൽ ചിത്രമല്ല, ഒരു പക്കാ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് . […]

1 min read

“അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ” ; വാലിബനെക്കുറിച്ച് മോഹൻലാൽ

മലയാള സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ മലൈക്കോട്ടൈ വാലിബന്‍. വാലിബനെത്താൻ ഇനി വെറും കുറച്ച് മണിക്കൂറുകൾ മാത്രം. കൗണ്ട് ഡൗൺ പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു മോഹന്‍ലാൽ. ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ലാല്‍ ആരാധകരും കാണുന്നത്. അടുത്തിടെ പുറത്തുവന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരുടെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തി. സിനിമകളില്‍ എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ത്തന്നെ വാലിബന്‍റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ […]

1 min read

ട്രൻഡിംഗിൽ ഇടം നേടാൻ മലൈക്കോട്ടൈ വാലിബനിലെ ഗാനങ്ങൾ …!!! ആൽബം പുറത്തുവിട്ടു

മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ആവേശം നിറയുകയാണ് കേരളത്തില്‍. വാലിബനായി മോഹൻലാല്‍ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ വാലിബൻ്റെ ആൽബം പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ആൽബം. മൊത്തം എട്ട് പാട്ടുകൾ ലിസ്റ്റിലുണ്ട്. സരി​ഗമപ മലയാളത്തിൽ പാട്ടുകൾ ആരാധകർക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ​ഗാനവും ഇക്കൂട്ടത്തിലുണ്ട്. പുന്നാര കാട്ടിലെ പൂവനത്തിൽ..’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരൺമയിയും ചേർന്നാണ്. പ്രശാന്ത് പിള്ളയും പി എസ് റഫീഖും സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ […]

1 min read

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന “എമ്പുരാൻ ” പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നതും സിനിമയുടെ ഡിമാൻ‍ഡ് കൂട്ടുന്നു. ജനുവരി 25ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ലിജോ ജോസും സംഘവും. ഇതിൻ്റെ ഇടയിൽ മോഹൻലാല്‍ നായകനായി മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്. എമ്പുരാനാണ് അതിവേഗം ചിത്രീകരണം പുരോഗമിക്കുന്നത്. മോഹൻലാലിനറെ എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ […]

1 min read

ഇത് ചരിത്രം…. !!! റിലീസിന് 4 ദിവസങ്ങൾ ബാക്കി നിൽക്കേ ബുക്ക് മൈ ഷോയിൽ റെക്കോർഡുകൾ തീർത്ത് മലൈക്കോട്ടൈ വാലിബൻ …!!

ഒരു സിനിമയുടെ കളക്ഷൻ തുടങ്ങുന്നത് അതിന്റെ ബുക്കിംഗ് തുടങ്ങുന്നത് മുതലാണ്. സൂപ്പർ താര ചിത്രങ്ങൾക്ക് വലിയ തോതിലുള്ള പ്രതികരണം ആകും ഇത്തരം പ്രീ-സെയിലുകൾക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ റിലീസിന് മുൻ‌പ് പ്രിയതാര ചിത്രങ്ങൾ എത്ര നേടി എന്നറിയാൻ പ്രേക്ഷകർക്ക് കൗതുകം കൂടുതലുമാണ്. അത്തരത്തിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. പല തിയറ്ററുകളിലും തിരക്കും അനുഭവപ്പെട്ടു. റിലീസിന് നാല് ദിവസം […]

1 min read

വാലിബന് ഏറ്റവും അധികം ബുക്കിങ് നടന്ന ആ ജില്ല ഏത് ? ആവേശത്തോടെ ആരാധകർ 

സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വാലിബൻ ജനുവരി 25നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ വെറും നാല് ദിനങ്ങള്‍ കൂടി മാത്രം. ഒരു വര്‍ഷം മുന്‍പ് ചിത്രം പ്രഖ്യാപിച്ച വേളയില്‍ത്തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ കൗതുകമുണര്‍ത്തിയ പ്രോജക്റ്റ് റിലീസിനോടടുക്കുമ്പോള്‍ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. അഡ്വാന്‍സ് ബുക്കിംഗിലും തരംഗം തീര്‍ക്കുകയാണ് […]