Mohanlal
”ഡിന്നർ മാത്രം മതിയോ? പ്രാതലിനും നമുക്കൊരു സിന്ദ ബന്ദ പിടിച്ചാലോ?”; ഷാറൂഖിന് മറുപടി നൽകി മോഹൻലാൽ
വനിതാ ഫിലിം അവാർഡ്സ് നൈറ്റ്സ് വേദിയിൽ ഷാരൂഖിന്റെ ‘ജവാൻ’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹൻലാൽ നൃത്തം ചെയ്തത് ശ്രദ്ധേയമയിരുന്നു. നിരവധിയാളുകളാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനിടെ തന്റെ ചിത്രത്തിലെ ഗാനത്തിന് ചുവടുവച്ച മോഹൻലാലിന് നന്ദി പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു. മോഹൻലാലിന്റെ താരത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഷാരൂഖ് ഖാൻ നന്ദി അറിയിച്ചത്. തന്റെ വീട്ടിൽ ഡിന്നർ കഴിക്കാൻ വരണമെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഷാരൂഖ് ഖാൻ പറഞ്ഞിരുന്നു. ഇതനോട് രസകരമായി പ്രതികരിച്ചിരിക്കുകയാണ് […]
ക്യമറയ്ക്ക് മുന്നില്‍ വീണ്ടും ആ മാജിക് കൂട്ട്; കൈ കൊടുത്ത് ലാല്‍, ശോഭന
മലയാള സിനിമയ്ക്ക് വർഷങ്ങൾ എത്ര പിന്നിട്ടാലും മറക്കാൻ പറ്റാത്ത നടിയാണ് ശോഭന. നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ശോഭന ചെയ്തു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് മണിച്ചിത്രത്താഴ്. നിരവധി നായകൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ശോഭനയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ മോഹൻലാലാണ്. തേന്മാവിൻ കൊമ്പത്ത്, പവിത്രം, മിന്നാരം തുടങ്ങിയ സിനിമകളിൽ മോഹൻലാൽ-ശോഭന താര ജോഡി ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി ഒരുകാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ഇപ്പോഴിതാ […]
ശോഭനയ്ക്ക് കൈ കൊടുത്ത് മോഹൻലാൽ, ശെരിക്കും ഇതാണ് ആദ്യ ചിത്രമെന്ന് തരുൺ മൂർത്തി
നീണ്ട പതിനനഞ്ച് വർഷത്തിന് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുകയാണ്. യുവാക്കളിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. L 360 എന്നാണ് ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലാണ് ചിത്രത്തിന് ആരംഭമായത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അവന്തിക […]
”ഇതാണോ.. ഇതാണോ മോഹൻലാൽ”, കൗതുകത്തോടെ അമ്മൂമ്മ; ‘പോരുന്നോ എന്റെ കൂടെയെന്ന്’ മോഹൻലാൽ
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ ലൊക്കേഷനിൽ നടന്ന ഒരു രസകരമായ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലെ ചിത്രത്തിൻറെ സെറ്റിൽ മോഹൻലാലിനെ കാണാൻ എത്തിയ ഒരു അമ്മൂമ്മയും മോഹൻലാലും സംസാരിക്കുന്ന വീഡിയോയാണ് ഇത്. മോഹൻലാൽ എവിടെ എന്ന് ചോദിച്ച് കൊണ്ട് വന്ന അമ്മൂമ്മയ്ക്ക് കാറിൽ മടങ്ങാൻ ഒരുങ്ങുന്ന മോഹൻലാലിനെ കാണിച്ച് കൊടുക്കുകയും മോഹൻലാലും അമ്മൂമ്മയും കെട്ടിപ്പിടിക്കുന്നതും തുടർന്ന് പോരുന്നോ എൻറെ കൂടെ എന്ന് അമ്മൂമ്മയോട് മോഹൻലാൽ […]
ദേവദൂതൻ 4കെയിൽ…!! അപ്ഡേറ്റ് പുറത്തുവിട്ട് സിബി മലയിൽ
മോഹൻലാൽ നായകനായി 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. ഇപ്പോള്‍ അന്ന് തീയറ്ററില്‍ ഫ്ലോപ്പായ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ റീ റിലീസുമായി ബന്ധപ്പെട്ട അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ദേവദൂതന്‍റെ സംവിധായകനായ സിബി മലയിൽ. ദേവദൂതൻ റീമാസ്റ്റേർഡ് 4 കെ അറ്റ്മോസ് പതിപ്പ് തയ്യാറാകുന്നതിന്‍റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകൻ സിബി മലയില്‍ ഇപ്പോള്‍ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കുന്നത്. അതേ സമയം സ്ഫടികം പോലെ ആളുകള്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രമാണ് ദേവദൂതന്‍ എന്നാണ് പലരും കമന്‍റ് […]
”പാചകം ചെയ്യുമ്പോൾ എന്തൊക്കെയോ ഇടും, റെസിപ്പി ഉണ്ടായിരിക്കില്ല, പക്ഷേ ഭയങ്കര ടേസ്റ്റായിരിക്കും”; മോഹൻലാലിന്റെ പാചകത്തെക്കുറിച്ച് സുചിത്ര
മോഹൻലാൽ ഭക്ഷണപ്രിയനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആഹാരം കഴിക്കാൻ മാത്രമല്ല, പാചകം ചെയ്യാനും അദ്ദേഹത്തിന് ഇഷ്ടമാണ്. മോഹൻലാലിന്റെ പാചക വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. നടൻ വിജയ് വരെ താരത്തിന്റെ കൈപുണ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന് പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഹൻലാൽ പാചകം ചെയ്യുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ് എന്ന ചോദ്യത്തോടാണ് സുചിത്ര പ്രതികരിച്ചത്. ”അങ്ങനെ പറയാൻ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു […]
ഒന്നാം സ്ഥാനം മമ്മൂട്ടിക്ക് തന്നെ, രണ്ടാം സ്ഥാനത്ത് മോഹൻലാൽ
തങ്ങളുടെ പ്രിയ താരങ്ങൾ ജനപ്രീതിയിൽ എത്രാം സ്ഥാനത്ത് ആണെന്ന് അറിയാൻ ആരാധകർക്ക് കൗതുകം വളരെ കൂടുതലായിരിക്കുo. ഏറ്റവും കൂടുതൽ മമ്മൂട്ടി ആരാധകരും മോഹൻലാൽ ആരാധകരുമായിരിക്കും ഈ കൗതുകത്തിന് കൂടുതൽ കാത്തിരിക്കുന്നത്. മോളിവുഡിൽ മുൻനിരയിൽ ഒത്തിരി താരങ്ങൾ ഉണ്ടെങ്കിലും അവരിൽ ആരാകും ഒന്നാമത് എന്നറിയാൻ ചെറുതല്ലാത്ത ആകാംക്ഷ മറ്റ് ആരാധകർക്ക് ഉണ്ടാകും. അത്തരത്തിൽ മലയാളത്തിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ആണ് മോളിവുഡിലെ ജനപ്രീയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച് […]
‘വർഷങ്ങൾക്കു ശേഷം’ സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി ” ; മോഹൻലാൽ
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഓടി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷം സിനിമയ്ക്ക് പ്രശംസയുമായി നടൻ മോഹൻലാൽ എത്തിയിരിക്കുകയാണ്. തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഭാര്യ സുചിത്രയ്ക്ക് ഒപ്പമാണ് മോഹൻലാൽ സിനിമ കണ്ടത്. ഇതിന്റെ ഫോട്ടോയും സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പും […]
ജയിലർ 2 വരുന്നു….!! പ്രീ പ്രൊഡക്ഷന്‍ ജൂണിലെന്ന് റിപ്പോര്‍ട്ട്
2023 ല്‍ രജനികാന്തിന് വന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 600 കോടിക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിച്ചത്. പേട്ടയ്ക്ക് ശേഷം പുതുതലമുറ പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ രജനികാന്തിന്‍റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. പ്രതിനായകനായി എത്തിയ വിനായകനും വലിയ കൈയടി ലഭിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആ സമയം മുതല്‍ എത്തുന്നുണ്ട്. […]
24 വര്‍ഷം മുന്നത്തെ ആ മോഹൻലാല്‍ ക്ലാസിക് പരീക്ഷണം വീണ്ടും തിയറ്ററുകളിലേക്ക്
മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നെങ്കിലും പിന്നീട് നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണ്. രഘുനാഥ് പലേരിയുടെ രചനയിലൊരുങ്ങിയ സിനിമ ഫാന്റസിയുടെയും മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ തീവ്രമായൊരു പ്രണയം പങ്കുവച്ച ചിത്രമായിരുന്നു. മോഹൻലാൽ നായകനായി സിബി മലയിലിൽ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമ്മാണം. ചിത്രം 4K യിൽ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സിനിമയുടെ ഡിജിറ്റൽ കളർ കറക്ഷൻ വർക്കുകളൊക്കെ […]