Mohanlal
‘നിരഞ്ജനാ’യി മോഹൻലാൽ എത്തിയ കഥ; തുറന്നുപറഞ്ഞ് സിബി മലയിൽ
27 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ് സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബത്ലഹേം. ചിത്രം ഡിസംബർ 12ന് തിയറ്ററുകളിൽ എത്തും. സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു മോഹൻലാലിന്റെ അതിഥി വേഷം. മോഹൻലാലിന്റെ കരിയറിലെ ശക്തമായ ഈ കാമിയോ റോളിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമ റീ റിലീസിന് ഒരുങ്ങുന്നതിനിടെ മോഹൻലാൽ സിനിമയിലെത്തിയതിനെ കുറിച്ച് പറയുകയാണ് സിബി മലയിൽ.സ്ക്രിപ്റ്റ് എഴുതി ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു കഥാപാത്രം […]
ഒപ്പത്തിന്റെ ഹിന്ദി റീമേക്കില്‍ മോഹൻലാലും?, ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ
2016 ൽ പുറത്തിറങ്ങിയ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഒപ്പം’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ‘ഹൈവാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ- സെയ്ഫ് അലിഖാൻ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ. ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക തുടങ്ങിയവരാണ് ചിത്രത്തിലെ […]
“അമിത പ്രതീക്ഷ വേണ്ട, ഇൻട്രസ്റ്റിംഗ് ആയിരിക്കും”; ‘ഭ ഭ ബ’യെ കുറിച്ച് അശോകൻ
ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിലും സോഷ്യൽ മീഡിയകളിലും ആവേശം നിറയ്ക്കും. അത്തരത്തിലൊരു സിനിമയാണ് ഭ ഭ ബ. ഭയം ഭക്തി ബഹുമാനം എന്ന് പൂർണരൂപമുള്ള പടത്തിലെ നായകൻ ദിലീപ് ആണ്. ഒപ്പം അതിഥി വേഷത്തിൽ മോഹൻലാലും. പിന്നെ പറയേണ്ടല്ലോ പൂരം. സിനിമയ്ക്കായി അത്രത്തോളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടൻ അശോകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. വളരെ രസകരമായൊരു സബ്ജക്ട് ആണ് ഭ ഭ ബ പറയുന്നതെന്നും ഓവർ […]
തിയറ്ററിൽ ആവേശം…!! കോടികൾ വാരി രാവണപ്രഭു 4കെ
റീ റിലീസ് ട്രെന്റിൽ കേരളത്തിലെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ചത് മോഹൻലാൽ പടങ്ങളെയാണ്. ഏറ്റവും കൂടുതൽ റീ റിലീസിന് എത്തിയ പടങ്ങളും മോഹൻലാലിന്റേത് തന്നെയാണ്. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് ഛോട്ടാ മുംബൈ ആയിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. അതോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു റീ റിലീസ് കൂടി നാല് ദിവസം മുൻപ് തിയറ്ററുകളിൽ എത്തിയിരുന്നു. 2001ൽ റിലീസ് ചെയ്ത് മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത രാവണപ്രഭു. ഒക്ടോബർ 10ന് ആയിരുന്നു രാവണപ്രഭു പുത്തൻ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിൽ […]
“മോഹൻലാലിന് ദാദാ സാഹെബ് ഫാൽകെ പുരസ്കാരം കിട്ടിയപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഫാക്റ്റ് ഉണ്ട്”
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുത പ്രതിഭയാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും മോഹൻലാൽ വാങ്ങിയപ്പോൾ, ഓരോ മലയാളികളുടെ മനസും അഭിമാനപൂരിതമായി മാറി. എങ്ങും പ്രശംസാവാചകങ്ങൾ മുഴങ്ങി കേട്ടു. അത്തരത്തിൽ പ്രിയ നടൻ ഫാൽക്കെ അവാർഡ് സ്വീകരിച്ചപ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഓർമിപ്പിക്കുകയാണ് ജിതിൻ ജോസഫ്. കുറിപ്പിൻ്റെ പൂർണരൂപം മോഹൻലാലിന് ദാദാ സാഹെബ് ഫാൽകെ പുരസ്കാരം കിട്ടിയപ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഒരു […]
ഹൃദയപൂര്‍വ്വ’ത്തിലെ മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്
അഭിനയിക്കുന്നത് മോഹന്‍ലാല്‍ ആയതുകൊണ്ട് അവതരിപ്പിക്കാന്‍ പ്രയാസമുള്ള പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ലളിതമെന്ന് തോന്നാറുണ്ടെന്ന് സംവിധായകരടക്കം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തെക്കുറിച്ച് ഒരു ഹോമിയോ ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ, നട്ടെല്ലിന് പരിക്കേല്‍ക്കുന്ന സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കുറിപ്പിൻ്റെ പൂർണരൂപം ഇതൊരു ഫിലിം റിവ്യൂ അല്ല. ഫിലിം റിവ്യൂ ചെയ്യാനുള്ള റേഞ്ച് ഒന്നും ഇല്ലാത്ത ഒരു പ്രേക്ഷകനാണ് ഞാൻ. […]
“മോഹൻലാലിനെ കുറിച്ച് പറയുമ്പോൾ നല്ലവനായ റൗഡി, എനിക്ക് ആ ഒരു തരം റോളുകൾ പറ്റില്ല” : അടൂർ ഗോപാലകൃഷ്ണൻ
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഒപ്പം, ദിലീപ് നായകനാവുന്ന ഭ ഭ ബ എന്ന സിനിമയിൽ ഒരു സ്പെഷ്യൽ വേഷത്തിൽ കൂടി അദ്ദേഹം എത്തുന്നുണ്ട്. എന്നാൽ […]
“ഒരിക്കല്‍ നിങ്ങളെ തൂക്കിയ സോഷ്യല്‍ മീഡിയ നിങ്ങളങ്ങ് തൂക്കി..” മോഹൻലാലിനെക്കുറിച്ച് കുറിപ്പ്
എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ അതുഗ്രൻ ബോക്സ് ഓഫീസിൽ വിജയങ്ങൾക്ക് ശേഷം, മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ പ്രകാശ് വർമ്മ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലെ ഇത് വരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിച്ചിരുന്നു സൂപ്പർതാരം. ഇനി അടുത്തതായി മോഹൻലാൽ എത്തുക, സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് രമ്യ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം നിങ്ങള്‍ എവിടെയായിരുന്നു മിസ്റ്റര്‍ മോഹന്‍ലാല്‍? നിങ്ങള്‍ക്ക് […]
‘അമ്മ’ പ്രസിഡന്റ് സ്ഥാനം: മോഹൻലാൽ ഇല്ല, മത്സരരംഗത്ത് 6 പേര്‍
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികൾ. ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും അതേസമയം, അമ്മ തെരഞ്ഞെടുപ്പിൽ 93 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധന തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് […]
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്. ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്‍റെ പുതിയ സീസണ്‍ ഓഗസ്റ്റ് 3 ന് ആരംഭിക്കും. അന്ന് വൈകിട്ട് 7 മണി മുതല്‍ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും സീസണ്‍ കാണാനാവും. കഴിഞ്ഞ സീസണുകളുടെ പബ്ലിസിറ്റി മെറ്റീരിയലുകളില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു സീസണ്‍ 7 ന്‍റെ ഇതുവരെ പുറത്തെത്തിയ പരസ്യങ്ങള്‍. ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചതും അങ്ങനെതന്നെ. നേരത്തെ പുറത്തെത്തി വലിയ പ്രേക്ഷകശ്രദ്ധ […]