Mammootty
മമ്മുട്ടിയുടെ ‘ടര്‍ബോ’ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ചിത്രം ജൂലൈ 12 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ് സോണി ലിവിന്‍റെ പ്രഖ്യാപനം. ചിത്രം ഓഗസ്റ്റില്‍ എത്തുമെന്നാണ് സോണി ലിവ് ഒരു ടീസറിലൂടെ അറിയിച്ചിരിക്കുന്നത്. […]
ഹിറ്റ്‌ലെറിന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിച്ച ചിത്രമാണ് ക്രോണിക് ബാച്ചിലർ
2003 ലിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലർ. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോൻ തുടങ്ങി വൻ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലർ ടെലിവിഷനിൽ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയിൽ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനവും ആയിരുന്നു കണ്ടത്. ചിത്രത്തെ കുറിച് ഒരു പ്രേക്ഷകൻ പങ്കുവച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം ക്രോണിക് ബാച്ചിലർ – most eligible […]
ഒടിടിയിലേക്ക് മമ്മൂട്ടി നായകനായ ടര്‍ബോയും ; എവിടെ? എപ്പോൾ
മമ്മൂട്ടി നായകനായി വേഷമിട്ട് വന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോ ആഗോളതലത്തില്‍ 70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. 2024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോയുടെ ഒടിടി റിലീസ് അപ്‍ഡേറ്റും നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. സോണിലിവിലൂടെ ടര്‍ബോ ജൂലൈ 12ന് ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെങ്കിലും ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 […]
“മമ്മൂക്ക ഈ സിനിമയിൽ സൂപ്പർ പെർഫോമൻസ് ആയിരുന്നു” ; ജോണി വാക്കർ സിനിമയെ കുറിച് കുറിപ്പ്
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ തകർത്താടിയ ചിത്രമാണ് ജോണി വാക്കർ. ജയരാജ് സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിൽ ഇന്നും ചർച്ചയാകുന്ന ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം രഞ്ജിതയാണ് നായികയായത്. ജഗതി ശ്രീകുമാർ, എം ജി സോമൻ, പ്രേം കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായിരുന്നു.മമ്മൂട്ടിയുടെ ജോണി വർഗീസ് എന്ന കഥാപാത്രം തന്റെ അനിയനോടൊപ്പം ബാംഗ്ലൂരിലെ കോളേജിൽ […]
ജനപ്രീതിയില്‍ മലയാളത്തില്‍ ഒന്നാമതെത്തിയത് ആര്? മമ്മൂട്ടിയോ മോഹൻലാലോ?
ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി പുരുഷ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഏപ്രിലില്‍ ഒന്നാമതുണ്ടായിരുന്ന മമ്മൂട്ടിയാണ് മലയാളി താരങ്ങളില്‍ മെയിലും ഒന്നാമത്. അടുത്തിടെ മമ്മൂട്ടി മുന്നേറ്റം നടത്തുന്നുണ്ട്. ടര്‍ബോയിലും നായകനായി തിളങ്ങിയ ഹിറ്റ് താരം ഒന്നാമതുള്ള പട്ടിക ഓര്‍മാക്സ് മീഡിയ തന്നെയാണ് പുറത്തുവിട്ടത്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ തന്നെയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. മോഹൻലാല്‍ നായകനായി വേഷമിടുന്ന നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് ഓര്‍മാക്സിന്റെ പട്ടികയില്‍ താരത്തിന് മുൻനിരിയില്‍ എത്താൻ പ്രധാനമായും സഹായകരമായത്. സിനിമയ്‍ക്കും പുറത്തും മോഹൻലാല്‍ പല രംഗങ്ങളിലും […]
നിര്‍ധന വിദ്യാര്‍ഥികളുടെ സ്വപ്നങ്ങൾ സഫലമാക്കാനൊരുങ്ങി മമ്മൂട്ടി
വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷൻ്റെ മലയാളം മുഖപത്രമായ പ്രബുദ്ധ കേരളത്തിൻ്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ. പഠനത്തില്‍ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച’വിദ്യാമൃതം’ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു ഇദ്ദേഹം. എസ്എസ്എൽസി, പ്ലസ് ടു ജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് […]
“മമ്മൂക്കയുടെ ഒരു സിനിമയിൽ ഭാഗമാകാൻ പോലും പറ്റാത്ത അവസ്ഥയായി” ; കാരണം പറഞ്ഞ് ടിനി ടോം
മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തി ഇപ്പോള്‍ മുന്‍നിര നടനായി നിറഞ്ഞ് നില്‍ക്കുകയാണ് ടിനി ടോം. കൈനിറയെ സിനിമകളും അതിലുപരി സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി സജീവമാണ് താരം. ഒരു കാലത്ത് ടിനി ടോം-ഗിന്നസ് പക്രു കോമ്പോയിൽ വരുന്ന സ്കിറ്റുകൾ ആസ്വദിച്ച് കണ്ടിട്ടുള്ളവരാണ് മലയാളികൾ. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. പിന്നീട് മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. […]
ഇതിപ്പോ എന്താ കഥ….??? അമൽ നീരദ് ചിത്രത്തിൽ ഇവരും ഉണ്ടോ ??
മലയാളത്തിന്റെ മുൻനിര സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. ഛായാഗ്രാഹകൻ ആയി സിനിമയിൽ അരങ്ങേറ്റം കുറിച്ച അമൽ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിഞ്ഞു. പിന്നീട് സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, ഭീഷ്മപർവ്വം തുടങ്ങി സിനിമകളും പുറത്തിറങ്ങി. ഈ സിനിമകളിലൂടെ തന്നെ തന്റേതായൊരിടം കണ്ടെത്തിയ അമലിന്റെ സിനിമകൾക്കായി ഓരോ പ്രേക്ഷകനും ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒടുവിൽ അദ്ദേഹത്തിന്റെ പുതിയൊരു സിനിമയുടെ അപ്ഡേഷനുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമൽ […]
അമല്‍ നീരദിൻ്റെ അടുത്ത പുതിയ ചിത്രം ; സര്‍പ്രൈസ് പ്രഖ്യാപനം 9 ന്
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനും മികച്ച ഫ്രെയിമുകൾ സമ്മാനിച്ച് ഛായാഗ്രാഹകനുമാണ് അമൽ നീരദ്. മുഖ്യധാരാ സിനിമയിലേക്ക് വിഷ്വല്‍ സ്റ്റോറി ടെല്ലിംഗ് കൊണ്ടുവന്നതില്‍ മുഖ്യ പങ്ക് വഹിച്ച അമല്‍ നീരദ് തന്‍റെ കഥാപാത്രങ്ങളെ ഏറെ സ്റ്റൈലിഷ് ആയി അവതരിപ്പിക്കുന്ന ഒരാള്‍ കൂടിയാണ്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി മാറിയ ഭീഷ്മ പര്‍വ്വം ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അവസാനം എത്തിയത്. ഭീഷ്മ പര്‍വ്വം പുറത്തെത്തി രണ്ട് വര്‍ഷത്തിനിപ്പുറവും അമലില്‍ നിന്ന് പുതിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊന്ന് ഉണ്ടാവാന്‍ പോവുകയാണ്. […]
മമ്മൂട്ടിക്കമ്പനിയുടെ അടുത്ത നായകൻ സുരേഷ് ഗോപി; കോരിത്തരിപ്പിക്കുന്നതെന്ന് നടൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ഉജ്ജ്വല വിജയം സ്വന്തമാക്കിയിരിക്കുകയാണ് എംപിയും നടനും കൂടിയായ സുരേഷ് ഗോപി. രണ്ട് തവണ പരാജയപ്പെട്ടിട്ടും അദ്ദേഹത്തിന്റെ നിശ്ചദാർഢ്യം കൊണ്ടാണ് മൂന്നാം തവണ ഇത്തരമൊരു വലിയ വിജയം നേടാനായത് എന്നാണ് അണികൾ പറയുന്നത്. തൃശ്ശൂരിലേത് ദൈവികമായ വിധിയെന്ന് പറഞ്ഞ സുരേഷ് ഗോപി കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കുമെന്നും അറിയിച്ചു. ഇനിയും സിനിമകൾ ചെയ്യുമോ എന്ന ചോദ്യത്തിന് “എണ്ണമൊന്നും പറയുന്നില്ല എന്നാണ് നടൻ പ്രമുഖ ന്യൂസ് ചാനലിനോട് പ്രതികരിച്ചത്. പക്ഷേ കുറെ അധികം സിനിമകൾ […]