21 Jul, 2025
1 min read

അഭിനയ സിംഹങ്ങൾ നേർക്കുനേർ…. ഇന്ത്യൻ സിനിമാലോകം അനൂപ് സത്യന്റെ ചിത്രത്തിനായി കാത്തിരിക്കുന്നു

ഇന്ത്യൻ സിനിമയിലെ മഹാ നടന്മാരായ രണ്ടു പേർ ഒന്നിച്ച് ഒരേ സിനിമയിലെത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും ചർച്ചയാവുകയാണ്. അഭിനയ ചക്രവർത്തിമാരായ മോഹൻലാലും നസറുദ്ദീൻ ഷായുമാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല എങ്കിലും മോഹൻലാലും നസറുദ്ദീൻ ഷായും ഒന്നിക്കുന്നതിനാൽ ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകം തന്നെ ഉറ്റുനോക്കുന്നതാണ്. ഇത് ആദ്യമായല്ല നസറുദ്ദീന്‍ ഷാ ഒരു മലയാള നടനൊപ്പം […]

1 min read

‘ ആക്ടര്‍ എന്നുള്ള ഇമേജ് തന്നയാണ് പണ്ടുള്ളതും ഇപ്പോള്‍ ഉള്ളതും, ബാക്കിയുള്ളതൊക്കെ ചാര്‍ത്തിയതാ ‘ ; മമ്മൂട്ടി

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി, മലയാളിത്തിന്റെ സ്വകാര്യ അഹങ്കാരമെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 20ാമത്തെ വയസ്സില്‍ ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തി പിന്നീട് മലയാളികളുടെ അഭിമാനത്തിന് മാറ്റു കൂട്ടുകയായിരുന്നു. ഒരു ഡയലോഗ് പോലുമില്ലാതെ 1971ല്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. 1973ലാണ് ഡയലോഗ് പറഞ്ഞ് കാലചക്രം എന്ന സിനിമയില്‍ അഭിനയിച്ചത്. പിന്നീട് നായകനിരയിലേക്ക് പ്രവേശിക്കുകയും പുഴു എന്ന സിനിമ വരെ ആ ചലച്ചിത്രയാത്ര എത്തിനില്‍ക്കുന്നു. മൂന്ന് ദേശീയ […]

1 min read

‘അഖില്‍ അക്കിനേനിയാക്കാള്‍ ടീസറില്‍ സ്‌കോര്‍ ചെയ്തത് മമ്മൂട്ടി’ ; ഏജന്റ് ടീസര്‍ കണ്ടതിന് ശേഷം മമ്മൂട്ടിയെ പ്രശംസിച്ച് തെലുങ്ക് പ്രേക്ഷകര്‍

മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തെപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്‌ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്‌ഡേറ്റ്‌സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഏജന്റ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍ […]

1 min read

‘നല്ലൊരു പൊളി മനുഷ്യനാണ് മമ്മൂക്ക’;പത്ത് പേജ് ഡയലോഗുകള്‍ ഒക്കെയാണ് മമ്മൂക്ക തെറ്റിക്കാതെ പറയുന്നത്; അന്‍സിബ ഹസ്സന്‍

മലയാളം-തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് അന്‍സിബ ഹസ്സന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ”ഇന്നത്തെ ചിന്താവിഷയം” എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് അന്‍സിബ സിനിമ രംഗത്ത് കാലെടുത്തു വയ്ക്കുന്നത്. പിന്നീട് പരംഗ്‌ജ്യോതി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. മമ്മൂട്ടി നായകനായി എത്തിയ സി.ബി.ഐ 5 ദി ബ്രെയ്ന്‍ ആണ് ഒടുവില്‍ റിലീസ് ചെയ്ത അന്‍സിബയുടെ ചിത്രം. […]

1 min read

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മോഹന്‍ലാല്‍ മുന്നില്‍! തൊട്ടുതാഴെ മമ്മൂട്ടി; സൂപ്പര്‍ താരങ്ങളുടെ 2022 ലെ പ്രതിഫലം ഇങ്ങനെ

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. അതുപോലെ ബോക്‌സ് ഓഫീസില്‍ വിജയിക്കാന്‍ കഴിയാതെ പോകുന്ന ചിത്രങ്ങളിലെ നായകന്മാര്‍ക്ക് പോലും വന്‍ തുകയാണ് പ്രതിഫലം […]

1 min read

ഭീഷ്മയ്ക്കു പിന്നാലെ തെലുങ്കിലും ബോക്‌സ്ഓഫീസ് തകര്‍ക്കാന്‍ മമ്മൂട്ടി ; ഏജന്റ് ടീസര്‍ പുറത്തിറങ്ങി

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്, അതിന് കാരണവും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുവെന്നതാണ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളുംഅപ്‌ഡേറ്റ്‌സും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഏജന്റ് എന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയില്‍ നിന്നുമാണ് ടീസര്‍ തുടങ്ങുന്നത്. […]

1 min read

‘മമ്മൂട്ടി സാറിനോടുള്ള ആരാധനയും ആത്മബന്ധവുമാണ് തന്നെ ഒരു സംവിധായകനാക്കിയത്’; ജി മാര്‍ത്താണ്ഡന്‍

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. സംവിധായകന്‍ രാജീവ് നാഥ് 1995ല്‍ സംവിധാനം ചെയ്ത എന്നാല്‍ റിലീസ് ആകാത്ത ‘സ്വര്‍ണ്ണചാമരം’ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകന്‍ ആയിട്ടാണ് ജി മാര്‍ത്താണ്ഡന്‍ സിനിമാ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് സംവിധായകന്‍ നിസാറിനൊപ്പം അസോസിയേറ്റായി നീണ്ടകാലം ജോലി ചെയ്തു. പിന്നീട് പ്രശസ്ത സംവിധായകരായ അന്‍വര്‍ റഷീദ്, രഞ്ജിപ്പണിക്കര്‍, ലാല്‍, ഷാഫി, രഞ്ജിത്ത്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ് എന്നിവരുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയും […]

1 min read

‘അക്ബര്‍ ആണ്, അവര്‍ തിരിച്ചു വരും’ ; മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗവുമായി ആഷിക് അബു വരുന്നു

മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗ്യാങ്‌സ്റ്റര്‍. ആഷിഖ് അബുവിന്റെ കരിയറിലെ രണ്ടാമാത്തെ ചിത്രമായിരുന്നു ഇത്. 2014ലായിരുന്നു ഗ്യാങ്‌സ്റ്റര്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് ആഷിഖ് അബു തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയത് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നുവെന്നും ആഷിഖ് പറയുന്നു. ഗ്യാങ്സ്റ്റര്‍ 2 ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. […]

1 min read

‘താനെടുത്ത തീരുമാനം തെറ്റായി പോയി’! മമ്മൂട്ടി ചിത്രത്തിന്റെ പരാജയ കാരണം ആദ്യമായി വ്യക്തമാക്കി ഷാജി കൈലാസ്

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ ആണ് ഷാജി കൈലാസ്. മലയാള സിനിമയ്ക്ക് നിരവധി ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ് കമ്മീഷണര്‍, മാഫിയ, നരസിംഹം, വല്യേട്ടന്‍, ഏകലവ്യന്‍, ആറാം തമ്പുരാന്‍, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാളത്തിന് സംഭാവന ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകലില്‍ അധികവും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളായിരുന്നു. 1989 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം. അതുപോലെ അദ്ദേഹം […]

1 min read

അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തി മമ്മൂട്ടി

അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇതോടെ മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍, മകള്‍ മറിയം എന്നിവരെ ചിത്രത്തില്‍ കാണാം. ദുല്‍ഖറിന്റെ ഫാന്‍ ഗ്രൂപ്പുകളിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. പാന്റും ഷര്‍ട്ടും ധരിച്ച് ഒരു കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി ഉള്ളത്. അതേസമയം, മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന റോഷാക്കിന്റെ ഷൂട്ടിങ് കഴിഞ്ഞ ആഴ്ചയാണ് കഴിഞ്ഞത്. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുന്നേയുള്ള യാത്രയാണ് […]