17 Jul, 2025
1 min read

‘ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാന്‍ കല്യാണം കഴിച്ചത്’ ; അവതാരകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി മമ്മൂട്ടി

സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് യുവതാരങ്ങളെ വരെ അസൂയപ്പെടുത്താറുള്ള മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അദ്ദേഹം. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കുകയും ചെയ്തു. മമ്മൂട്ടിയെന്നാല്‍ മമ്മൂട്ടി മാത്രമാണ് മലയാളിക്ക്. ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ക്ക് വരാന്‍ സാധ്യമാകില്ല. ജീവിതത്തിന്റെ പകുതിയിലേറെ വര്‍ഷമായി അദ്ദേഹം സിനിമയോടൊപ്പമാണ് ജീവിക്കുന്നത്. വിവാഹിതനായി ഏഴ് ദിവസം പിന്നിട്ടപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങി പുറത്തപ്പെട്ടതാണ് മമ്മൂട്ടി. 1979ലായിരുന്നു മമ്മൂട്ടിയുടെ വിവാഹം. സുല്‍ഫത്താണ് മമ്മൂക്കയുടെ നല്ലപാതി. […]

1 min read

ചമയങ്ങളില്ലാത്ത മുഖമുള്ള ‘ചമയങ്ങളുടെ സുല്‍ത്താന്‍’ ; ശ്രദ്ധ നേടി മമ്മൂട്ടിയുടെ പിറന്നാള്‍ സ്പെഷല്‍ വീഡിയോ

മലയാളത്തിന്റെ സ്വന്തം അഭിമാനതാരം മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു സെപ്റ്റംബര്‍ 7ന്. ലോകത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ പ്രിയ താരത്തിന് ആശംസകളും നേര്‍ന്നിരുന്നു. മൂന്ന് ദേശീയ അവാര്‍ഡുകളും പത്മശ്രീയും മഹാനടന്‍ എന്ന ഖ്യാതിയും നേടിയെടുത്ത മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയോടുള്ള ആദര സൂചകമായി പുറത്തിറക്കുന്ന ‘ചമയങ്ങളുടെ സുല്‍ത്താന്‍’ രണ്ടാം ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഈ ട്രിബൂട്ട് സീക്വല്‍ പുറത്തിറക്കിയത്. വളരെ മികച്ച അഭിപ്രായങ്ങള്‍ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ആദ്യ ഭാഗത്തില്‍ […]

1 min read

‘എനിക്ക് പകരം വന്ന ആള്‍ ആണല്ലേ’ ; അന്ന് പകരക്കാരനായി മമ്മൂട്ടി എത്തിയപ്പോള്‍ നസീര്‍ ചോദിച്ചത്

മലയാള സിനിമയുടെ നിത്യഹരിത നായകനാണ് പ്രേം നസീര്‍. പ്രേം നസീറും സത്യനുമായിരുന്നു മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നത്. സത്യന്‍ അവസാനമായി അഭിനയിച്ച സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി മുഖം കാട്ടിയതെങ്കില്‍ പ്രേം നസീര്‍ യാദൃശ്ചികമായി പകരക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ഈ ചിത്രത്തിന് ശേഷം കാലചക്രം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രേം നസീര്‍ ചോദിക്കുന്നത് ‘എനിക്ക് പകരം വന്ന ആളാണ് അല്ലേ’ എന്നായിരുന്നു. ഇതൊക്കെ യാദൃശ്ചികമെങ്കിലും പിന്നീട് […]

1 min read

‘ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായിട്ടുള്ള തരത്തിലുള്ള വാര്‍ ഒന്നും ഇവര്‍ തമ്മില്‍ ഉണ്ടായിട്ടില്ല’ ; മമ്മൂട്ടി – തിലകന്‍ പിണക്കത്തെ കുറിച്ച് ഷമ്മിതിലകന്‍

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരില്‍പെടുന്ന രണ്ട് പേരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയും തിലകനും. ഇരുവരും ഒന്നിച്ച് ചെയ്ത നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ മുന്‍പ് പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഷമ്മിതിലകന്‍ ഇരുവരും തമ്മിലുള്ള വഴക്കിനെപറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു അഭിമുഖത്തിലൂടെ. അങ്ങനെയൊരു വഴക്കായിട്ടല്ലെന്നും ആശയപരമായ ഒരു സംഘട്ടനം മമ്മൂക്കയും അച്ഛനും തമ്മില്‍ ഉണ്ടായിരുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു. ഒരു കാര്യം പറയുമ്പോള്‍ അവരവര്‍ക്കുള്ള വിശ്വാസമാണ് നമ്മളെ വഴക്കാളികളാക്കുന്നത്. ഒരാളുടെ വിശ്വാസത്തിന് […]

1 min read

വെളുത്ത മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച് മമ്മൂട്ടി ; നിഗൂഢത ഉണര്‍ത്തുന്ന’റോഷാക്ക്’ പോസ്റ്റര്‍ ചര്‍ച്ചയാവുന്നു

മലയാളികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ല അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടംപിടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. വെളുത്ത മുറിയില്‍ കൈകാലുകള്‍ ബന്ധിച്ച് തനിച്ചിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ […]

1 min read

ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ പ്രഖ്യാപിച്ച് മമ്മൂട്ടി ; വന്‍ പ്രതീക്ഷയില്‍ ആരാധകര്‍

മികച്ച പ്രേക്ഷക പ്രതികരണം നേടുകയും മേളകളില്‍ ശ്രദ്ധ നേടുകയും ചെയ്ത ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു ഫാമിലി ത്രില്ലര്‍ ചിത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നു. നവാഗതനായ വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാളികപ്പുറം എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍. സിനിമയുടെ ചിത്രീകരണം ഇന്നാണ് ആരംഭിച്ചത്. സൈജു കുറുപ്പ്, രമേഷ് പിഷാരടി, […]

1 min read

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നല്ല നടന്‍ എന്ന് ചോദിച്ചാല്‍ മമ്മൂട്ടിയാണ് എന്നെ പറയൂ ; മുന്‍ഷി രഞ്ജിത്ത്

മലയാളികള്‍ക്ക് സുപരിചിതമായ താരമാണ് മുന്‍ഷി രഞ്ജിത്ത്. ഏഷ്യാനെറ്റില്‍ വര്‍ഷങ്ങളായി മുടങ്ങാതെ തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന പ്രോഗ്രാമാണ് മുന്‍ഷി. വെറും മൂന്ന് മിനുറ്റ് മാത്രമുള്ള പരിപാടി അവതരണ രീതി കൊണ്ട് മലയാളികള്‍ക്ക് പുതിയൊരു അനുഭവം തന്നെ നല്‍കിയ ഒന്നായിരുന്നു. വാര്‍ത്താധിഷ്ടിതമാണ് മുന്‍ഷിയൊരുക്കുന്നത്. ഈ പരിപാടിയിലൂടെ വന്ന് പിന്നീട് മലയാള സിനിമയിലും ടെലിവിഷനിലുമെല്ലാം താരമായി മാറുകയായിരുന്നു രഞ്ജിത്ത്. സോഷ്യല്‍മീഡിയകളിലൂടെ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും […]

1 min read

“മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ ഭാഗ്യമാണ്” : ഫാസിൽ

മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ഇവർക്ക് പകരം വയ്ക്കാൻ മലയാളത്തിൽ മറ്റൊരു താരങ്ങളും ഇല്ല എന്നത് യഥാർത്ഥമാണ്. ഈ കാലയളവിൽ മലയാളം സിനിമ ലോകത്തെ നിരവധി താരോദയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും പകരം വെയ്ക്കാൻ മറ്റൊരു താരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം. മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇവരെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങളും ആണ് എന്നാൽ സ്വഭാവ വ്യത്യാസങ്ങളുണ്ടെങ്കിലും മലയാള സിനിമ ലോകത്തിലെ ഏവർക്കും മോഹൻലാലും മമ്മൂട്ടിയും പാഠപുസ്തകങ്ങൾ തന്നെയാണ്. […]

1 min read

‘മമ്മൂട്ടി സി ക്ലാസ് നടന്‍, മോഹന്‍ലാല്‍ ഛോട്ടാ ഭീം’ ; അറസ്റ്റിലായ കെ.ആര്‍.കെയുടെ പരിഹാസത്തിനിരയായ മലയാളി താരങ്ങള്‍

ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങളെക്കുറിച്ചും ബോളിവുഡിനെക്കുറിച്ചുമൊക്കെ കെആര്‍കെ നടത്തിയ പല പരാമര്‍ശങ്ങളും വിവാദമായി മാറിയിട്ടുണ്ട്. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ വായില്‍ തോന്നുന്നത് എല്ലാം വിളിച്ചു പറയുന്ന കെആര്‍കെ വിവാദങ്ങള്‍ ഉണ്ടാക്കുന്നതും അതില്‍ ചെന്ന് ചാടുന്നതും സ്ഥിരമാണ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ കെആര്‍കെയ്ക്കെതിരെ നിയമ നടപടി വരെ സ്വീകരിക്കുകയുണ്ടായിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, കങ്കണ റണാവത്, അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ക്കൊക്കെ എതിരെ […]

1 min read

‘മലയാള സിനിമയില്‍ പോലീസ് റോള്‍ ഏറ്റവും മികച്ചതായി ചേരുന്ന നടനുണ്ടെങ്കില്‍ അത് മമ്മൂട്ടിയാണ്’ ; കുറിപ്പ് വൈറല്‍

മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെയാണ്. 1982ലാണ് കെജി ജോര്‍ജ് സംവിധാനം ചെയ്ത യവനികയില്‍ മമ്മൂട്ടി ആദ്യമായി പോലീസ് വേഷത്തിലെത്തുന്നത്. ജേക്കബ് ഈറലി എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് തുടക്കം. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലൂടെ പോലീസ് വേഷത്തില്‍ എത്തുകയാണ്. […]