Mammootty
“ഇക്കയും ഏട്ടനും മിണ്ടുന്നില്ലത്രേ…, അവരെ തകർക്കാൻ കളിച്ച കളികൾക്ക് അവർ എന്തിന് സംസാരിക്കണം ” ; കുറിപ്പ്
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ് താരസംഘടയായ ‘അമ്മ’. നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ഒരുമാസത്തിലധികം നീളുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമയിലുണ്ടായ വെളിപ്പെടുത്തലില്‍ താരസംഘടന അമ്മയില്‍ ഉടലെടുത്ത പൊട്ടിത്തെറിയോടെയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ മോഹൻലാൽ അതിൽ ഒരു പ്രതികരണവും നടത്താതെയായിരുന്നു രാജി വെച്ചത്. ഈ വിഷയങ്ങളിൽ മമ്മൂട്ടിയും പ്രതികരിച്ചിട്ടില്ല. സോഷ്യൽമീഡിയകളിൽ ഇരുവരും പ്രതികരിക്കാത്തതിൽ പല ട്രോളുകളും നടന്നു. […]
‘ഭ്രമയുഗത്തിലെ പേരുകൾ പോലും ഉപയോഗിക്കരുത്; കോപ്പി റൈറ്റടിച്ച് നിർമാതാക്കൾ
മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ പ്രധാന യുഎസ്‍പി. പുത്തൻ സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസ് ചെയ്ത ചിത്രത്തിന് വൻ പ്രേക്ഷക-നിരൂപക സ്വീകാര്യത ലഭിച്ചിരുന്നു.ചിത്രം നിർമിച്ചത് തെന്നിന്ത്യയിലെ […]
വിവാദങ്ങൾക്കിടയിൽ ‘പാലേരി മാണിക്യം’ വീണ്ടും തിയറ്ററുകളിലേക്ക്; റീ റിലീസ് ട്രെയ്‍ലര്‍ ഇന്ന് വൈകിട്ട്
രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്വേത മേനോൻ, മൈഥിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ‘പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’. ടി പി രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. 2009-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. 2009 ല്‍ ഒറിജിനല്‍ റിലീസ് നടന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ, […]
“മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും കൈകോർക്കുന്നു..!!” ആവേശത്തിൽ ആരാധകർ
വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ വരുന്നുവെന്ന് ചർച്ചകൾ. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ പങ്കുവച്ചൊരു ഫോട്ടോയാണ് ഇതിന് ആധാരം. മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും കൈകോർക്കുന്നു എന്ന് കുറിച്ച് മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള ഫോട്ടോയാണ് ആന്റണി ഷെയർ ചെയ്തത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ളൊരു സിനിമ വരുന്നുവെന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഇക്കാര്യത്തിൽ വൈകാതെ ഔദ്യോഗിക വിവരം ഉണ്ടാകുമെന്നാണ് വിവരം. ചർച്ചകളുടെ അടിസ്ഥാനത്തിലാണെങ്കിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാകും മോഹൻലാലും […]
‘ഇൻസ്‌പെക്ടർ ബൽറാം’; മമ്മൂട്ടിയുടെ ‘ആവനാഴി’ വീണ്ടും തിയേറ്ററുകളിലേക്ക്…
മലയാളത്തിലും റീ റിലീസായി വന്ന് ചിത്രങ്ങള്‍ വമ്പൻ വിജയം നേടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മോഹൻലാല്‍ ചിത്രം മണിച്ചിത്രത്താഴാണ്. എപ്പോഴായിരിക്കും ഒരു മമ്മൂട്ടി ചിത്രം തിയറ്ററുകളില്‍ വീണ്ടുമെന്ന എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതിനുള്ള ഉത്തരമായി മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ആവനാഴിയും വീണ്ടുമെത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മമ്മൂട്ടി ചിത്രം ആവനാഴി ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ബലറാം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. സാമൂഹികവും രാഷ്ട്രീയ പരമായ കാര്യങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. 200 ദിവസമാണ് […]
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ 30,000 പേരുടെ രക്തദാനം ലക്ഷ്യമാക്കി ആരാധകര്‍
മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച […]
രണ്ടിടത്തും മമ്മൂട്ടിയുണ്ട്…; ആകാംക്ഷയുടെ മുൾമുനയിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്
സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് ഒരുദിവസം നടക്കുന്നത്. 2022ലെ പുരസ്കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. പകൽ മൂന്നിനാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് വാർത്തകൾ വന്നിരുന്നു. […]
മാസ്സും ക്ലാസ്സുമാകാൻ ബസൂക്ക..!! ടീസർ പുറത്തു വിട്ടു
കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്ന താരമാണ് മമ്മൂട്ടി. കാലമിത്രയായിട്ടും മമ്മൂട്ടി പുതുക്കപ്പെടുന്നതിന്റെ കാരണവും സിനിമകളുടെ വൈവിധ്യങ്ങളാണ്. അത്തരത്തില്‍ മമമ്മൂട്ടിയുടെ പുതിയ ഒരു ചിത്രമാണ് ബസൂക്ക. ആരാധകരെ ആവേശത്തില്‍ നിര്‍ത്തുന്ന ബസൂക്കയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നു. സംവിധാനം ഡിനോ ഡെന്നിസ് നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് ഗൗതം മേനോനുണ്ടാകുക. എന്താണ് റോള്‍ എന്ന് മമ്മൂട്ടിയോട് ചോദിക്കുന്ന ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം അമ്പരക്കുന്ന ഒരു മറുപടിയാണ് ലഭിക്കുന്നത്. നമ്മള്‍ ചെയ്യാത്ത […]
ഓണം ‘പിടിക്കാനു’ള്ള വരവോ ? ബസൂക്ക വൻ അപ്ഡേറ്റുമായി മമ്മൂട്ടി
അടുത്തിടെയാണ് മലയാളത്തിന്റെ മമ്മൂട്ടി വേറിട്ട കഥാപാത്രങ്ങളാല്‍ ഞെട്ടിക്കുകയാണ്. അങ്ങനെ മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബസൂക്കയെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബസൂക്ക അപ്ഡേറ്റുമായി നടൻ മമ്മൂട്ടി. ചിത്രത്തിന്റെ ടീസർ സംബന്ധിച്ച വിവരമാണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബസൂക്ക ടീസർ പ്രേക്ഷകർക്ക് മുന്നിലെത്തും. അന്നേദിവസം രാവിലെ പത്ത് മണിക്കാകും ടീസർ റിലീസ് ചെയ്യുക. അപ്ഡേറ്റ് പങ്കുവച്ച് പുതിയ […]
“മോഹൻലാലിനെക്കാൾ 1000 മടങ്ങ് അധിക്ഷേപം മമ്മൂട്ടി ഏറ്റുവാങ്ങി” ; ‘അമ്മ’ സംഘടനക്കെതിരെ AIYF പ്രസിഡൻ്റ്
സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ ‘അമ്മ’ സംഘടന നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ. നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലായിരുന്നു നടപടി. ഈ പശ്ചാത്തലത്തിലാണ് എൻ അരുൺ പ്രതികരണവുമായി എത്തിയത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുറിപ്പിൻ്റെ പൂർണരൂപം മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ A.M.M.A […]