Mammootty
‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്
തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. അദ്ദേഹം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ചിത്രമായിരുന്നു അത്. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ നടത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമയിലെ പ്രമേയം എന്നത്.. പാലാ പട്ടണത്തിലെ പ്രമാണിമാരായ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോയുടെ കഥയാണ്. കുടമറ്റം ഇടവകയിലെ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോ പിന്നീട് […]
‘ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്’ ; ജോണി കുണ്ടറ
മലയാളത്തില്‍ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ജോണി കുണ്ടറ. മാത്രമല്ല വിവിധ ഭാഷകളിലായി അദ്ദേഹം അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന സിനിമയാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച പുതിയ ചിത്രം. ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ജോണി. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാല്‍ തന്നെ സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് […]
”മാറി കൊണ്ടിരിക്കുന്ന സിനിമലോകം, അവിടെ കാഴ്ച്ചക്കാരനായി ഇരിക്കാന്‍ മമ്മൂട്ടിയെപോലെ ഒരു നടന് എങ്ങനെ സാധിക്കും…..”
മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ അഭിനയിക്കുകയും ഒപ്പം നിര്‍മ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകര്‍ പ്രശംസകള്‍ കൊണ്ട് മൂടി. ഇതിനിടയില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന […]
”സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടിയെ കാണാന്‍ എന്തോ ഒരു പ്രത്യേക ഭംഗിയാണ്”; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍. മമ്മൂട്ടിയേയും ജയറാമിനേയുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവരാക്കി മാറ്റിയതില്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി അധികം ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല സത്യന്‍ അന്തിക്കാടെന്നതും വസ്തുതയാണ്. 1989 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് അര്‍ത്ഥം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര് വണ്‍ സ്നേഹതീരം […]
“രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്”… ടി. എസ്. സജി പറയുന്നു
സംവിധായകൻ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരു സിനിമാ വ്യക്തിത്വമാണ് ടി. എസ്. സജി ‘ഇന്ത്യാഗേറ്റ്’, ‘ചിരിക്കുടുക്ക’, ‘ആഘോഷം’, ‘തില്ലാന തില്ലാന’, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഒട്ടനവധി സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടി. എസ്. സജി വർക്ക് ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ‘കോട്ടയം കുഞ്ഞച്ചനും’ ‘കിഴക്കൻ പത്രോസും’ ഇപ്പോൾ ഇതാ ടി. എസ്. സജി മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാസ്റ്റർ […]
‘മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിച്ചാല്‍ അദ്ദേഹത്തെ പേടിച്ചിട്ടാണെന്നാണ് പലരും പറയുക ‘; സോഹന്‍ സീനുലാല്‍
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയസുകൃതമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയുടെ സെറ്റില്‍ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യന്‍ മാഷിന്റെ കാലില്‍ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. പിന്നീട് ആ ചെറുപ്പക്കാരന്‍ പകര്‍ന്നാടിയത് എത്ര കഥാപാത്രങ്ങള്‍, എന്തെന്തു വേഷപ്പകര്‍ച്ചകള്‍, എത്ര അംഗീകാരങ്ങള്‍. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചവര്‍ക്കെല്ലാം […]
‘കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മമ്മൂട്ടി സ്വയം നടത്തിയ ശ്രമങ്ങളിലൊന്നായിരുന്നു ക്രോണിക് ബാച്ചിലറിലെ ഹെയര്‍സ്‌റ്റൈല്‍’
2003 ലിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലര്‍. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്‌സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലര്‍ ടെലിവിഷനില്‍ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവും ആയിരുന്നു കണ്ടത്. സ്‌നേഹ സമ്പന്നനായ ഒരു ജേഷ്ഠന്റെ വേഷത്തിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന്‌ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിച്ച […]
‘ഭിക്ഷാടന മാഫിയയിൽ നിന്നും ശ്രീദേവിയെ മമ്മൂട്ടി രക്ഷിച്ച കഥ’ ശ്രീദേവി തുറന്നുപറയുന്നു
ആലുവ ജനസേവ കേന്ദ്രത്തിലേക്ക് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ടത്തിയ പെൺകുട്ടി അവർക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കാരണം ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ അസാധാരണമായ കഥ പറയുകയാണ് ശ്രീദേവി. ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കൂടി എന്ന പ്രോഗ്രാമിലൂടെയാണ് ശ്രീദേവി തന്റെ കഥ ലോകത്തെ അറിയിച്ചത്. ഒരു സിനിമാ ലൊക്കേഷനിൽ വച്ചാണ് മമ്മൂക്കയെ കണ്ടുമുട്ടിയത് എന്നും അന്ന് ഭിക്ഷയെടുക്കാൻ വേണ്ടിയാണ് അങ്ങോട്ടേക്ക് എത്തിയത്. വിശപ്പടക്കാനാവാതെ ലൊക്കേഷനിലേക്ക് കയറിയെന്നും […]
പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി ഷൈന്‍ ടോം ; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ക്യാരക്ടര്‍ പോസ്റ്റര്‍
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും […]
‘സിനിമയിലെ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’ ; ‘കാതല്‍’ ടീമിന് ബിരിയാണി വിളമ്പി മമ്മൂട്ടിയും ജ്യോതികയും
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതല്‍ സെറ്റിലെ വീഡിയോ പങ്കുവത്. കാരവാനില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ […]