12 Jul, 2025
1 min read

മമ്മൂട്ടി നല്‍കിയ സമ്മാനത്തിന്റെ ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി ; ചിത്രം വൈറല്‍

കൗണ്ടറുകളുടെ രാജകുമാരന്‍, കാപ്ഷന്‍ കിങ്ങ് എന്നീ വിശേഷണങ്ങള്‍ സ്വന്തമാക്കിയ താരം. നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിത്വവുമാണ് രമേഷ് പിഷാരടി. ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് രമേഷ് പിഷാരടിയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ വെച്ച് സിനിമ […]

1 min read

പോക്കിരിരാജയിൽ നായകനായി മമ്മൂട്ടി വേണ്ട മോഹൻലാൽ മതിയെന്ന് ഞാൻ പറഞ്ഞതാണ്; സിദ്ധിഖ് മനസ്സുതുറക്കുന്നു

മലയാള സിനിമയിൽ എന്നും അടയാളപ്പെടുത്തപ്പെട്ട പേരുകളിൽ ഒന്നാണ് നടൻ സിദ്ദിഖിന്റെത്. മുൻനിരനായകന്മാർക്കൊപ്പം പോലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം സുഹൃത്തായും സഹോദരനായും വില്ലനായും സഹ നായകനായും ഒക്കെ സിദ്ധിഖ് തിളങ്ങുകയും ചെയ്തു. മിമിക്രിയിലൂടെയും നാടകത്തിലൂടെയും ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച താരം അധികവും പ്രത്യക്ഷപ്പെട്ടത് വില്ലൻ വേഷങ്ങളിൽ ആണ്. ആദ്യകാല സിനിമകളിൽ സിദ്ദിഖിന്റെ സഹനടനായിരുന്നു മുകേഷ്, ജഗദീഷ് എന്നിവർ. ഇവർ ഒന്നിച്ച കൂട്ടുകെട്ട് […]

1 min read

മാളികപ്പുറം വന്‍ ഹിറ്റിലേക്ക്! മമ്മൂട്ടിയുടെ കാല്‍ തൊട്ട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം വിജയം ആഘോഷിച്ച് മാളികപ്പുറം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മാളികപ്പുറം സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടാന്‍ എത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ്ണിയോട് മെഗാസ്റ്റാറിന്റെ ചോദ്യം ഇങ്ങനെ, ”ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?”. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയായിരുന്നു ഉണ്ണഇമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം ഓരോ പ്രേക്ഷകന്റേയും കണ്ണുനയനിച്ചു. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ […]

1 min read

മമ്മൂട്ടിയുടെ കഥാപാത്രം കുറച്ച് വെള്ളം കുടിക്കും; ക്രിസ്റ്റഫറിലെ വില്ലന്‍ ആരാണെന്ന് അറിയുമോ? പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തെന്നിന്ത്യന്‍ താരം വിനയ് റായ് അവതരിപ്പിക്കുന്ന ‘സീതാറാം ത്രിമൂര്‍ത്തി’ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ‘ദി ആന്റഗോണിസ്റ്റ് ‘ എന്ന ടാഗ് ലൈനില്‍ ഉള്ള വില്ലന്റെ മുഖം വെളിപ്പെടുത്താതെയുള്ള കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിലാണ് വിനയ് റായ് ഈ ചിത്രത്തില്‍ എത്തുന്നത്. വിനയ് റായി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. അതേസമയം, […]

1 min read

പോലീസ് ഓഫീസറായി മെഗാസ്റ്റാര്‍ മമ്മൂട്ടി; നിര്‍മ്മാണം മമ്മൂട്ടി കമ്പനി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും പാലായില്‍ നടന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മ്മിക്കുന്ന സിനിമയാണിത്. കുറ്റാന്വേഷണ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. എസ്. ജോര്‍ജാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. മുഹമ്മദ് ഷാഫിയുടേതാണ് കഥ. തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജാണ്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി […]

1 min read

‘സുരേഷ് ഗോപിയുടെ ആ ചിത്രം കാരണം മമ്മൂട്ടിയുടെ സിനിമ പരാജയപ്പെട്ടു’; നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ പറയുന്നു

ചലച്ചിത്ര- സീരിയല്‍ അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേശ് പണിക്കര്‍. അദ്ദേഹം ഏകദേശം ഇരുപത്തിയഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ 1989ല്‍ തിയേറ്ററില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരാണ്. പിന്നീട് രോഹിത് ഫിലംസ് എന്ന സ്വന്തം ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിസ്മയ ഫിലംസിന്റെ ബാനറില്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചിരിക്കുടുക്ക, കളിവീട്, രജപുത്രന്‍, ചെപ്പ് കിലുക്കണ ചങ്ങാതി എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ദിനേശ് പണിക്കര്‍ ടെലിവിഷന്‍ സീരിയല്‍ […]

1 min read

ഓസ്‌കാര്‍ നേടുമോ ഈ പ്രകടനം! ഏവരേയും വിസ്മയിപ്പിച്ച് നന്‍പകല്‍ നേരത്ത് മയക്കം ട്രെയ്ലര്‍

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒന്നര മിനിറ്റുള്ള ട്രെയ്‌ലറാണ് റിലീസ് ചെയ്തിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുപോലെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. […]

1 min read

‘തന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനം’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് റോബോര്‍ട്ട്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്നാണ് ആളുകള്‍ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്ത് വയ്ക്കാറുണ്ട്. ഇന്നും പ്രായഭേദമെന്യെ അദ്ദേഹം മലയാളികളെ ഞെട്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായി കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ പിആര്‍ഒയും മമ്മൂട്ടി ഷെയര്‍ & കെയര്‍ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ് (robert.jins) കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഒരു ജന്മദിന പോസ്റ്റ് ഇട്ടത്. ‘പ്രിയപ്പെട്ട […]

1 min read

വീണ്ടും മെഗാസ്റ്റാര്‍ പോലീസ് കുപ്പായമണിയുന്നു! ഇത്തവണ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ ചിത്രത്തിന് വേണ്ടി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ മമ്മൂട്ടി എത്തുക പോലീസ് വേഷത്തിലാണ്. ” For Him, Justice is an Obsession…’ എന്ന് എഴുതിയ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെ ആണ് കാണാന്‍ സാധിക്കുക. ക്രിസ്റ്റഫര്‍ ഒരു ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍ ഡി ഇല്യൂമിനേഷന്‍സ് […]

1 min read

അര്‍ജന്റീന അടിക്കുമോ ഫ്രാന്‍സ് അടിക്കുമോ ഈ ലോകകപ്പ്? ‘അര്‍ഹതയുള്ള ടീം കപ്പ് ഉയര്‍ത്തട്ടെ’! ആശംസ അറിയിച്ച് മമ്മൂട്ടി

ഖത്തര്‍ ലോകകപ്പ് കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന് പിന്നാലെ, മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബോളിബുഡ് താരം ഷാരൂഖാനും ഖത്തറിലെത്തി. ഖത്തറില്‍ മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോള്‍, ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്തട്ടെയെന്ന് ആശംസിക്കുന്നു’ -എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം […]