Mammootty
ഛോട്ടാ മുംബൈക്ക് മുന്നില്‍ ആ മൂന്ന് മലയാളം പടങ്ങള്‍..!!റീ റിലീസില്‍ മുന്നിലെത്തിയ ചിത്രങ്ങള്‍
റിലീസുകള്‍ മാത്രമല്ല റീ റിലീസ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഏറ്റവുമൊടുവില്‍ വീണ്ടും എത്തിയ മലയാള ചിത്രം ഛോട്ടാ മുംബൈയാണ്. ഛോട്ടാ മുംബൈ ആകെ 3.80 കോടി രൂപയാണ്. റീ റീലിസില്‍ കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ മലയാളം ചിത്രങ്ങള്‍ ഏതെന്ന് പരിശോധിക്കുന്നത് കൗതുകരമായിരിക്കും. 1. ദേവദൂതൻ- 5.4 കോടി 2. സ്‍ഫടികം- 4.95 കോടി 3. മണിച്ചിത്രത്താഴ്- 4.6 കോടി 4. ഛോട്ടാ മുംബൈ- 3.80 കോടി 5. ഒരു വടക്കൻ വീരഗാഥ- 1.60 കോടി […]
വെളിച്ചം കാണാതെ പോയ മലയാള സിനിമകൾ …!!
കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിച്ച് റിലീസ് ചെയ്യാനാകാതെ ഇപ്പോഴും പെട്ടിക്കകത്ത് തന്നെ ഇരിക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു തിയേറ്ററുകളിലെത്തിയത്. അത്തരത്തിൽ വെളിച്ചം കാണാതെ പോയ മലയാള സിനിമകളെ കുറിച്ച് വിപിൻ പങ്കുവെച്ച കുറിപ്പ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം വെളിച്ചം കാണാതെ പോയ മലയാള സിനിമകൾ വലിയ പ്രതീക്ഷയിൽ അണിയറയിൽ ഒരുങ്ങി ഒടുവിൽ സാങ്കേതിക തടസ്സങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ടോ റിലീസ് […]
ഹൈവോള്‍ട്ടേജില്‍ മമ്മൂട്ടി …!! സോഷ്യൽ മീഡിയയെ തൂക്കാൻ മമ്മൂക്ക എത്തി
മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവാറുണ്ട്. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയെ ഹരം കൊള്ളിക്കാനായി പുതിയ ലുക്കില്‍ മമ്മൂട്ടി എത്താറുമുണ്ട്. അദ്ദേഹത്തിന്റേതായി സോഷ്യൽ മീഡിയകളിൽ വരുന്ന ഫോട്ടോകളിലും സിനിമകളിലുമൊക്കെയുള്ള കോസ്റ്റ്യൂസും ലുക്കുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. കഴിഞ്ഞ കുറച്ച് നാളായി മമ്മൂട്ടിയുടെ പുതിയ ഫോട്ടോകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. തതവസരത്തിൽ നടന്റെ മുൻ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇപ്പോഴിതാ ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി പങ്കുവച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഒരു ഫോട്ടോ ഷൂട്ടിനിടെ […]
“കുറെ കാലത്തിനു ശേഷം കിട്ടിയ മമ്മൂക്ക കിടു മാസ്സ് പടം ” 1year of Turbo
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത മാസ് ആക്ഷൻ എന്റർടെയ്നർ. ഇതായിരുന്നു ടർബോ എന്ന വൈശാഖ് ചിത്രത്തിലേക്ക് സിനിമാസ്വാദകരെ ആകർക്ഷിച്ച പ്രധാന ഘടകം. ടർബോ ജോസ് എന്ന നാട്ടും പുറത്തുകാരൻ ജീപ്പ് ഡ്രൈവറായി മമ്മൂട്ടി സ്ക്രീനിൽ എത്തിയപ്പോൾ ആരാധക പ്രീയവും പ്രശംസയും ഒരുപോലെ നേടി. ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. 2024 മെയ് 23ന് റിലീസ് ചെയ്ത ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി ആയിരുന്നു നിർമാണം. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ പ്രൊഡക്ഷനും ആദ്യ ആക്ഷൻ സിനിമയും […]
“2004 മുതൽ 2010 വരെയുള്ള മമ്മുട്ടിയുടെ സമയം … താരം ആയും നടനും ആയിട്ടുമുള്ള അഴിഞ്ഞാട്ടം'”
പ്രായം നാണിക്കുന്ന ശരീരവും ശാരീരവുമായി പടച്ചവൻ കനിഞ്ഞു നൽകിയ ജന്മം മലയാളിയുടെ സുകൃതമാണ് മമ്മൂട്ടി. ആൾക്കൂട്ടത്തിലൊരാളിൽ നിന്ന് അഭിനയമോഹം ഊതിക്കാച്ചിയൊരുക്കിയ അഭിനയപ്രതിഭ. സിനിമയുടെ ഗതി നിർണയിക്കുന്ന താര പദവിയിലേക്ക് ഉയർന്നപ്പോഴും കഥാപരിസരങ്ങളിൽ സഞ്ചരിച്ച് കലാമുല്യമുള്ള ചിത്രങ്ങളിലൂടെയായിരുന്നു യാത്ര. വിധേയനും മതിലുകളും പൊന്തൻമാടയുമൊക്കെ ഇന്നും തുടരുന്ന അഭിനയസപര്യയെ രാകി മിനുക്കിയെടുത്ത കഥാപാത്രങ്ങളായി. പറഞ്ഞാൽ തീരാത്ത കഥാപാത്രങ്ങൾക്കിടയിൽ ഓർമയിൽ നിറയുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ചിലത് ഭാഷാചാരുതയുടേതുമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ 2004 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലെ അദ്ദേഹത്തിൻ്റെ സിനിമകൾ എടുത്ത് […]
ഏറ്റവും നല്ല ബന്ധം ഭാര്യാഭർതൃ ബന്ധം.. പക്ഷേ ‘ ;മമ്മൂട്ടി പറയുന്നു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ‘100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയും അന്തരിച്ച ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയും തമ്മിലുള്ള സംഭാഷണമാണ് ഇത്. ഇവയുടെ ചെറു ക്ലിപ്പിംഗ്സുകളും വൈറലാകുന്നുണ്ട്. ഇതിൽ വിവാഹ ജീവിതത്തെയും ബന്ധങ്ങളെയും കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഡിവോഴ്സ് ചെയ്യാനാകുന്ന ഒരേയൊരു ബന്ധം ഭാര്യാഭർത്തൃ ബന്ധമാണെന്നും ആ ബന്ധത്തിലൂടെയാണ് വലിയ ബന്ധങ്ങളുണ്ടാകുന്നതെന്നും മമ്മൂട്ടി പറയുന്നു. അപ്പോൾ ഭാര്യാഭർത്തൃ ബന്ധമല്ലേ ഏറ്റവും നല്ല ബന്ധമെന്നും അതിനല്ലേ […]
“മുന്നേറ്റവും തൊട്ടു പിന്നാലെ വന്ന തൃഷ്ണയും അതിനുശേഷം വന്ന യവനികയുമാണ് മമ്മൂട്ടിയെ നായകസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയത് “
ഒരു എഞ്ചിനീയറിൽ നിന്ന് പാട്ടെഴുത്തുകാരനായും ഹിറ്റ് സിനിമകളുടെ അമരക്കാരനായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ് ശ്രീകുമാരൻ തമ്പി. ഹൃദയത്തോട് നാമെന്നും ചേർത്ത് വയ്ക്കുന്ന പാട്ടുകളുടെ ശിൽപിയാണ് ശ്രീകുമാരൻ തമ്പി. പാട്ടെഴുത്തിലും സംവിധാനത്തിലുമെല്ലാം സ്വന്തം വഴി വെട്ടി മുന്നേറിയ ശ്രീകുമാരൻ തമ്പി, 85ന്റെ നിറവിലും മലയാളത്തെ സമ്പുഷ്ടമാക്കുന്ന അതികായനായി നിലനിൽക്കുന്നു. അദ്ദേഹം സംവിധാനം ചെയ്‍തത് മുപ്പത് സിനിമകളാണ്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ മികച്ച കഥാപാത്രങ്ങള്‍ ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തില്‍ പ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ മുന്നേറ്റം എന്ന സിനിമയെ കുറിച്ച് പറഞ്ഞ […]
മമ്മൂക്കയുടെ അവസാനം പോസ്റ്റീവ് വന്ന 5 സിനിമകൾ നമുക് നോക്കം
തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കൊവിഡ് കാലത്തിന് ശേഷമുള്ള തിയറ്റര്‍ റിലീസുകളില്‍ നിന്ന് മമ്മൂട്ടി ചിത്രങ്ങള്‍ 500 കോടിയില്‍ അധികം നേടിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ 500 കോടി പിന്നിട്ടിട്ടില്ല. കൊവിഡിന് ശേഷം […]
“ലാലേട്ടൻ ഇങ്ങനെ നിൽക്കാൻ കാരണം ഇപ്പുറത്ത് മമ്മൂക്ക ഉള്ളത് കൊണ്ടാണ് ” ; തരുൺ മൂർത്തിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു
മലയാള സിനിമയിൽ ഇപ്പോൾ ആഘോഷിക്കപ്പെടുന്നൊരു സംവിധായകനുണ്ട്. തരുൺ മൂർത്തി. അതിന് കാരണവും ഉണ്ട്. തങ്ങളുടെ പഴയ മോഹൻലാലിനെ തിരികെ മലയാളികൾക്ക് സമ്മാനിച്ചു എന്നതാണത്. അതും തുടരും എന്ന സിനിമയിലൂടെ. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ തുടരും ഗംഭീരമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയേയും കുറിച്ച് തരുൺ മൂർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. “ഞാൻ രണ്ട് പേരെയും ബഹുമാനിക്കുന്ന ആളാണ്. എനിക്ക് സിനിമയാണ് വലുത്. സിനിമയെ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആ […]
50 കോടി നേടിയ മമ്മൂട്ടി പടം ..!! ഭ്രമയുഗം ടെലിവിഷനില്‍ പ്രീമിയറിന്
മമ്മൂട്ടി നായകനായ ഒരു പരീക്ഷണ ചിത്രമായിരുന്നു ഭ്രമയുഗം. തിയറ്ററുകളില്‍ വൻ പ്രതികരണവും നേടിയിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ വളർന്ന സാഹചര്യത്തിൽ പൂർണമായും ബ്ലാക് ആന്റ് വൈറ്റിൽ റിലീസ് ചെയ്‍ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള സിനിമ എന്ന ചരിത്രം കൂടി സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രവും ഇതുതന്നെയാണ് നിലവിൽ സോണിലിവില്‍ സ്ട്രീമിംഗ് തുടരുന്ന ചിത്രമിതാ ഒരു വർഷത്തിനിപ്പുറം ടെലിവിഷനിൽ എത്താൻ […]