07 Jul, 2025
1 min read

എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ ഈ അവസരം നൽകിയതിന് നന്ദി മമ്മൂക്ക ; ജൊമോൾ

മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ചിത്രം കാതൽ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും സിനിമ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും എല്ലാ ഷോകളിലും ഹൗസ് ഫുൾ ആണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ കാതൽ എന്ന സിനിമയിൽ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോൾ. കാതലിൽ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോൾ ശബ്ദം നൽകിയത്. തിയറ്ററിൽ ജ്യോതികയുടെ ശബ്ദം കേട്ട് എവിടെയോ […]

1 min read

‘കാതല്‍’ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് ‘കാതല്‍’ …! കളക്ഷനുമായി ഏരീസ്പ്ലക്‌സ്

ഇന്നത്തെ കാലത്ത് മൗത്ത് പബ്ലിസിറ്റിയാണ് ഒരു സിനിമയുടെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. അത് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. സമീപകാലത്ത് ഇത്തരത്തില്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് വിജയിച്ച ഒരുപിടി സിനിമകള്‍ മലയാളത്തില്‍ ഉണ്ട്. അക്കൂട്ടത്തിലെ അവസാന ചിത്രം ആയിരിക്കുകയാണ് കാതല്‍-ദ കോര്‍. മാത്യു ദേവസിയായി ഇതുവരെ കാണാത്ത കഥാപാത്രത്തില്‍ മമ്മൂട്ടി എത്തിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസയ്ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും കസറുന്ന കാഴ്ചയാണ് കാണുന്നത്. നവംബര്‍ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ […]

1 min read

മാസ്സ് ലുക്കില്‍ മറ്റൊരു പകര്‍ന്നാട്ടത്തിനായി മമ്മൂട്ടി …!! ടര്‍ബോയുടെ ഫസ്റ്റ് ലുക്ക് 

കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് ‘ടര്‍ബോ’. വൈശാഖിന്റെ സംവിധാനത്തില്‍ ഒരു മാസ്സ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മിഥുന്‍ മാനുല്‍ തോമസ് ആണ്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ടര്‍ബോ’. ഇപ്പോഴിതാ ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. കറുപ്പ് ഷര്‍ട്ടും സില്‍വര്‍ കരയോടുകൂടിയ മുണ്ടും ഉടുത്ത് […]

1 min read

നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ മമ്മൂട്ടിയോ? തമിഴ് മാധ്യമ പ്രവർത്തകൻ്റെ വാക്കുകൾ വൈറൽ

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ, കാതൽ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായി മമ്മൂട്ടിയുടെ കാതൽ തിയേറ്ററുകളിൽ എത്തി. ജിയോ ബേബിയുടെ സംവിധാനത്തിൽ […]

1 min read

30 വയസ്സിനിടെ കണ്ട ഏറ്റവും മികച്ച അഞ്ച് മലയാള സിനിമകളിൽ ഒന്നാണ് “കാതൽ”

സിനിമാപ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗിയായ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് കാതലിന്‍റെയും നിര്‍മ്മാണം. ആദ്യഷോ മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രം അണിയറക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. നിരവധി ആളുകൾ ആണ് സിനിമ കണ്ടതിനു […]

1 min read

വീണ്ടും ആക്ടര്‍ മമ്മൂട്ടി ആന്റ് കമ്പനി ഞെട്ടിക്കുന്നു…! കാതല്‍ ആദ്യ ദിനം നേടിയത്

  പ്രമേയ വൈവിദ്ധ്യങ്ങള്‍ കൊണ്ട് സമീപകാല മലയാള സിനിമ ലോകത്ത് പ്രേക്ഷകര്‍ക്ക് വിസ്മയം സമ്മാനിക്കുന്നയാളാണ് മമ്മൂട്ടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെ ഒരു ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിയോ ബേബിയുമായി ചേര്‍ന്ന് മമ്മൂട്ടി ഒരു ചിത്രത്തില്‍ എത്തുന്നു എന്നത് പ്രേക്ഷകനെ സംബന്ധിച്ച് കൌതുകവും ആകാംക്ഷയും ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു. കാതലില്‍ മമ്മൂട്ടി എന്ന നടന്‍ പതിറ്റാണ്ടുകളുടെ അഭിനയ മികവിനെ വീണ്ടും വീണ്ടും വെല്ലുവിളിക്കുന്ന കാഴ്ചയാണ് മാത്യൂസ് എന്ന റോളിലൂടെ പ്രേക്ഷകന് മുന്നില്‍ വിരിയിക്കുന്നത്. തീര്‍ത്തും ഇമോഷന്‍ നിറച്ച ഒരു […]

1 min read

മമ്മൂട്ടി വീണ്ടും ഞെട്ടിച്ചോ? ‘കാതല്‍’ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

മലയാള സിനിമയില്‍ എക്കാലത്തും പുതുമയുടെ പതാകാവാഹകനായിരുന്നു മമ്മൂട്ടി. ആ ഫിലിമോഗ്രഫിയില്‍ സമീപകാലത്ത് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഒരുപിടി മികച്ച സിനിമകളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് അവയില്‍ പല ചിത്രങ്ങളും നിര്‍മ്മിക്കുന്നതും. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഭാഷാതീതമായി ശ്രദ്ധ നേടിയ ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് ആ ചിത്രം. വ്യത്യസ്തമായ പ്രമേയത്തില്‍ എത്തുന്നുവെന്ന കാരണത്താല്‍ വലിയ പ്രീ […]

1 min read

ഇനി തീ പാറും…. !!! മമ്മൂട്ടി ചിത്രം ടർബോയിൽ രാജ് ബി ഷെട്ടിയും

മിഥുൻ മാനുവൽ തോമസ്. ഇന്ന് ഈ പേര് മലയാള സിനിമയിൽ ഒരു ബ്രാന്റ് ആണ്. ത്രില്ലർ സിനിമകൾക്ക് പിന്നിലെ കരങ്ങളുടെ ബ്രാന്റ്. ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ, അല്ലെങ്കിൽ തിയറ്റർ സക്രീനിൽ റൈറ്റർ മിഥുൻ മാനുവൽ എന്ന് എഴുതിക്കാണിക്കുമ്പോൾ പ്രേക്ഷക മനസിൽ ഒരുറപ്പുണ്ട്. ഒരു മിനിമം ഗ്യാരന്റി പടം ആകു അതെന്നതാണ് ആ ഉറപ്പ്. സമീപകാലത്ത് മിഥുന്റെ എഴുത്തിൽ മികച്ച സിനിമകൾ റിലീസ് ചെയ്തു കഴിഞ്ഞു. ചിലത് വരാനിരിക്കുന്നു. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി […]

1 min read

‘മമ്മൂട്ടി വിവേകമുള്ള മനുഷ്യൻ’ ; അശ്വന്ത് കോക്ക് പറയുന്നു

കുറച്ച് നാളുകളായി മലയാള സിനിമയിലെ ചർച്ചാ വിഷയം ആണ് ചിത്രങ്ങൾക്ക് നേരെയുള്ള നെഗറ്റീവ് റിവ്യു അഥവ റിവ്യു ബോംബിങ് എന്നത്. വിഷയത്തിൽ വിവിധ യുട്യൂബർമാർക്കെതിരെ പരാതികളും കേസുകളും അടക്കം വന്നിരുന്നു . കോടതിയും  ഇതിൽ ഇടപെടുകയും ചെയ്തിരുന്നു. അടുത്തിടെ ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരിൽ യുട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ കേസും എടുത്തിരുന്നു.   ഈ അവസരത്തിൽ കാതൽ സിനിമയുടെ പ്രസ്മീട്ടിൽ മമ്മൂട്ടി  റിവ്യുവിനെ പറ്റി പറഞ്ഞ […]

1 min read

‘റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല’ ; റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരിച്ച് മമ്മൂട്ടി

റിവ്യൂ ബോംബിങ്ങിന്റെ ‘ പ്രതികൂല ഫലങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ ചൂണ്ടിക്കാണിച്ച് തീയേറ്റര്‍ സമുച്ചയങ്ങള്‍ക്കുള്ളില്‍ സിനിമാ റിവ്യൂ സമ്പൂര്‍ണമായി നിരോധിക്കണമെന്ന് കേരളത്തിലെ പ്രമുഖ ഫിലിം അസോസിയേഷനുകള്‍ ശക്തമായ ആഹ്വാനം നല്‍കിയിരുന്നു. നിരവധി മലയാള സിനിമകളെ പ്രതികൂലമായി ബാധിക്കുന്ന ‘റിവ്യൂ ബോംബിംഗ്’ സമ്പ്രദായത്തെക്കുറിച്ച് സിനിമാ സംഘടനകള്‍ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ റിവ്യൂ ബോംബിഗ് വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി […]