Mammootty
ഏറ്റവും ഒടുവിൽ അവന്റെ വരവ്, കളങ്കാവൽ ട്രെയിലർ പുറത്ത്
മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിന്റെ ട്രെയിലർ റിലീസ് ചെയ്തു. തിരുവനന്തപുരവും തമിഴ്നാടും അതിർത്തി പങ്കിടുന്ന കോട്ടായിക്കോണം എന്ന സ്ഥലവും അവിടെ നടക്കുന്ന അസാധാരണമായൊരു കുറ്റന്വേഷണ കഥയുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സുചന. ഒരു മിറ്റും 50 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ആദ്യമുതൽ തിളങ്ങിയത് വിനായകൻ ആണെങ്കിലും ഏറ്റവും ഒടുവിൽ ഷാഡോയിൽ സിഗരറ്റും വലിച്ചിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെയും കാണാം. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന […]
മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി […]
മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോയുമായി മനോജ് കെ ജയൻ
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നടൻ മനോജ് കെ ജയൻ. ലണ്ടനിൽ വച്ച് മമ്മൂട്ടിയെ കണ്ടപ്പോഴെടുത്ത ഫോട്ടോയാണ് മനോജ് ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂക്ക വളരെ സന്തോഷവാനായി, ആരോഗ്യവാനായിരിക്കുന്നുവെന്നും ദൈവത്തിനു നന്ദിയെന്നും മനോജ് ഫോട്ടോകൾക്കൊപ്പം കുറിച്ചു. “ലണ്ടൻ പഴയ ലണ്ടൻ അല്ലായിരിക്കാം..,പക്ഷേ ബിലാല് പഴയ ബിലാല് തന്നെയാണ്. പ്രിയപ്പെട്ട മമ്മൂക്കയെ ലണ്ടനിൽ വച്ച് കഴിഞ്ഞദിവസം കണ്ടപ്പോൾ..ഒരുപാട് സന്തോഷം. മമ്മൂക്ക വളരെ സന്തോഷവാനായി., ആരോഗ്യവാനായിരിക്കുന്നു. ദൈവത്തിനു നന്ദി”, എന്നായിരുന്നു മനോജ് കെ ജയന്റെ വാക്കുകൾ. പിന്നാലെ നിരവധി […]
മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്
മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ലൊക്കേഷനിൽ എത്തിയ മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങി അനുരാഗ് കശ്യപ്. ഇന്നലെ ഹൈദരാബാദിലെത്തിയ മമ്മൂട്ടി കാറിൽ നിന്നിറങ്ങുമ്പോൾ അനുരാഗ് കശ്യപ് ക്ഷമയോടെ കാത്തിരിക്കുന്നതും തുടർന്ന് സംസാരിക്കുന്നതിനിടയിൽ മമ്മൂട്ടിയുടെ കാൽ തൊട്ട് വണങ്ങുന്നതും വീഡിയോയിൽ കാണാം. രണ്ട്പേരും ഒരുമിക്കുന്നൊരു ചിത്രം പ്രതീക്ഷിക്കാമോ എന്നാണ് വീഡിയോക്ക് താഴെ ആരാധകർ കമന്റുമായി എത്തിയത്. പേട്രിയറ്റിൽ അനുരാഗ് കശ്യപ് വില്ലനായി എത്തുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. അതേസമയം ഇന്ന് 9 മണിയോടെ […]
മമ്മൂട്ടിയുടെ കളങ്കാവലിന്റെ ടീസര്‍ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കളങ്കാവൽ. ഒരു ക്രൈം ഡാമയായിട്ടാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ കളങ്കാവലിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിസ്‍യമിപ്പിക്കുന്ന പ്രകടനമായിരിക്കും മമ്മൂട്ടി ചിത്രത്തില്‍ നടത്തുകയെന്ന് ടീസര്‍ സൂചന നല്‍കുന്നു. ഇന്ന് ആഗോള റിലീസായി എത്തുന്ന “ലോക” എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തീയേറ്ററുകളിൽ “കളങ്കാവൽ” ടീസർ പ്രദർശിപ്പിക്കും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുല്‍ഖറിന്റെ വേഫറർ […]
ജോമോൻ – മമ്മൂട്ടി ചിത്രം ‘സാമ്രാജ്യം ‘ 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ റീറിലീസ് ചെയ്യുന്നു
ഐ.വി. ശശിയുടെ ശിഷ്യനായ ജോമോന്റെ ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ സാമ്രാജ്യം. സൂപ്പർഹിറ്റായ ചിത്രം അധോലോക രാജാക്കന്മാരുടെ കുടിപ്പകയുടെ കഥയാണ് പറഞ്ഞത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അണ്ടർവേൾഡ് കഥയ്ക്കൊപ്പം ഹൃദയസ്പർശിയായ ബന്ധങ്ങളുടെ അടിത്തറ ചിത്രത്തെ പ്രേക്ഷകരുമായി ചേർത്തുനിർത്തി. അതിനാൽ ഭാഷാഭേദമില്ലാതെ ഇന്ത്യൻ ഭാഷകളിൽ ചിത്രം മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ സെപ്റ്റർ മാസത്തിൽ റീ റിലീസ് ചെയ്യുകയാണ്. 1990 ജൂണ്‍ 22-ല്‍ റിലീസ് ചെയ്ത […]
മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് തിയതി
മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചനകൾ. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ വില്ലൻ അഥവ കരിയറിലെ മറ്റൊരു വേറിട്ട വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട കളങ്കാവൽ എന്ന് റിലീസ് ചെയ്യും എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. റിലീസ് ഉടൻ എന്ന തരത്തിലുള്ള പ്രചാരം നടന്നപ്പോഴായിരുന്നു മമ്മൂട്ടി സിനിമയിൽ നിന്നും ചെറിയൊരു ഇടവേള […]
കാത്തിരിപ്പ് തുടങ്ങിയിട്ട് 6 മാസം; ഇനി ആ മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക്
കഴിഞ്ഞ കുറേക്കാലമായി ഒടിടി റിലീസിനായി കാത്തിരിക്കുന്ന ഒത്തിരി സിനിമകളുണ്ട്. ഒടിടി ഡീൽ ശരിയാകാത്തതും മറ്റ് പലവിധ പ്രശ്നങ്ങളുമാകാം സിനിമകൾ ഒടിടിയിൽ എത്താൻ വൈകുന്നത്. പലപ്പോഴും തിയറ്ററുകളിൽ റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാകും പടങ്ങൾ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കുക. യുവതാര ചിത്രങ്ങൾ മുതൽ സൂപ്പർ താര സിനിമകൾ വരെ ഇക്കൂട്ടത്തിലുണ്ടാകും. അത്തരത്തിലൊരു സിനിമയാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. […]
“മമ്മൂട്ടി എന്ന നടനെ ഇകഴ്ത്താൻ വേണ്ടി മനപൂർവ്വം പ്ലാൻ ചെയ്ത് ഇറക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു”
മലയാള സിനിമയുടെ ബിഗ് എമ്മുകൾ എന്നാണ് മോഹൻലാലിനേയും മമ്മൂട്ടിയേയും സിനിമാ പ്രേമികൾ വിശേഷിപ്പിക്കുന്നത്. ഇരുവരും അവരുടേതായ രീതിയൽ വ്യത്യസ്തത പുലർത്തുന്ന താരങ്ങളാണ്. ഇരുവരും പകരം വെക്കാൻ മറ്റൊരാളില്ലാത്ത കലാകാരന്മാരാണ്. മലയാള സിനിമ ഇന്ന് ലോകം മുഴുവൻ അറിയപ്പെടാനുള്ള കാരണക്കാരിൽ രണ്ടുപേർ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും. കോടിക്കണക്കിന് ആരാധകരാണ് ഇരുവർക്കും ലോകമെമ്പാടുമായി ഉള്ളത്. തങ്ങളിൽ ആരാണ് കേമൻ എന്ന തർക്കം മമ്മൂട്ടിക്കും മോഹൻലാലിനും തമ്മിൽ ഇല്ലെങ്കിലും ഫാൻസുകാർ വർഷങ്ങളായി ഇതിന്റെ പേരിൽ സോഷ്യൽമീഡിയയിലും അല്ലാതെയും വാക്ക്പോര് നടത്താറുണ്ട്. മോഹൻലാൽ […]
മമ്മൂക്കയാ..മൂപ്പര് തിരിച്ചു വരും. ഒരൊന്നൊന്നര വരവ്…!!! മമ്മൂട്ടിയുടെ ഫോട്ടോയുമായി ജോർജ്,
മലയാളത്തിലെ സ്റ്റൈലിഷ് സ്റ്റാർ ആരെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയുന്നൊരു പേരാണ് മമ്മൂട്ടിയുടേത്. അദ്ദേഹത്തിന്റെ സ്റ്റൈൽ സെൻസിനെ കടത്തിവെട്ടാൽ യുവതാരങ്ങളടക്കമുള്ളവർക്ക് പലപ്പോഴും കഴിഞ്ഞിട്ടുമില്ല. അതവർ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടിയുടെ ഓരോ ഫോട്ടോകളും വൻ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിലും ആരാധകരും ഏറ്റെടുക്കുന്നത്. അത്തരമൊരു ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടിയും സന്തത സഹചാരിയായ ജോർജ്. ലൈറ്റ് ഗ്രീൻ ഷർട്ടും വൈറ്റ് പാന്റും ധരിച്ച് കൂൾ ആയി ഫോൺ നോക്കിയിരിക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയിൽ കാണാനാവുക. നസീർ മുഹമ്മദ് ആണ് ഫോട്ടോ […]