Mammookka
വിദേശത്തും ബോക്സ് ഓഫീസിൽ റെക്കോർഡിട്ട് മമ്മൂട്ടി ചിത്രം ‘ ഭ്രമയുഗം ‘..!!!
മമ്മൂട്ടി വീണ്ടും വിസ്‍മയിപ്പിക്കുന്ന ഒരു ചിത്രമാണ് ഭ്രമയുഗം. കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പ്രകടനത്തില്‍ ഞെട്ടിക്കുകയാണ് മമ്മൂട്ടി പുതിയ ചിത്രത്തിലും എന്നാണ് ഭ്രമയുഗം കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ മമ്മൂട്ടിയുടെ വേഷപകര്‍ച്ചയുടെ ഭ്രമാത്മകതയാണ് ചിത്രത്തിന്റെ ആകര്‍ഷകതയായി മാറിയിരിക്കുന്നത്. അര്‍ജുൻ അശോകന്റെ പ്രകടനവും ഭ്രമയുഗം സിനിമയില്‍ അഭിനന്ദിക്കപ്പടേണ്ടതാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി നിറഞ്ഞാടുന്ന ഭ്രമയുഗത്തിന്റെ ഓപ്പണിംഗ് കളക്ഷൻ പ്രവചനങ്ങള്‍ വലിയ പ്രതീക്ഷകളാണ് മുന്നോട്ടുവയ്‍ക്കുന്നത്. ഇപ്പോഴിതാ ചില വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ […]
“നിങ്ങൾ ഒരു ജിന്ന് ആണ്…നിങ്ങൾക്ക് 72 വയസായി അറിയോ?’ ; മമ്മൂട്ടിയോട് സോഷ്യല്‍ മീഡിയ ലോകം
മലയാളികളുടെ ഫാഷൻ ഐക്കണാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവുഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്. താരം എത്തുന്ന ഏത് പരിപാടിയിലായാലും ഒരു വ്യത്യസ്തത ഉണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. അത്തരത്തിലൊരു ലുക്കാണ് […]
“മമ്മൂക്ക സാറിന് എങ്ങനെ ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നു? ആശ്ചര്യം തന്നെ” ; പ്രശംസിച്ച് തമിഴ് സംവിധായകൻ
കഴിഞ്ഞ ദിവസമാണ് ഭ്രമയുഗം സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലര്‍ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങള്‍ അണിയറക്കാര്‍ എല്ലാം ചടങ്ങിന് എത്തിയിരുന്നു. സിനിമയുടെ റിലീസ് അപ്ഡേറ്റുകളെല്ലാം ഓരോ നിമിഷവും വൻ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ട്രെയിലറിന് പിന്നാലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടും ഭ്രമയുഗം ചർച്ചകളുമാണ് സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് തമിഴ് സംവിധായകൻ ലിങ്കുസാമി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി ഒട്ടനവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും […]