Kalyanaraman
23 വർഷങ്ങൾക്ക് ശേഷം ‘രാമൻകുട്ടി’ വരുന്നു, റീ- റിലീസിന് കല്യാണരാമൻ
സമീപകാലത്ത് സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു കാര്യമാണ് റീ റിലീസുകൾ. മലയാളത്തിലടക്കം ഒട്ടനവധി സിനിമകൾ ഇതിനകം പുത്തൻ സാങ്കേതിക മികവിൽ തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ മോഹൻലാൽ സിനിമകളാണ്. മോഹൻലാൽ, മമ്മൂട്ടി സിനിമകൾക്ക് പിന്നാലെ മലയാളത്തിൽ നിന്നും മറ്റൊരു നടന്റെ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. ദിലീപ് നായകനായി എത്തിയ കല്യാണരാമൻ ആണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. കല്യാണരാമൻ 4കെ അറ്റ്മോസിൽ റിലീസ് ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ സിനിമയുടെ റീ റിലീസ് […]