Facebook post
“മമ്മൂട്ടിക്ക് 50 കോടി, മോഹൻലാലിന് 50 കോടി, എന്നൊക്കെ പറഞ്ഞു അടിപിടി കൂടുന്ന കുറെ മരക്കഴുതകൾ”: ഫാൻ ഫൈറ്റിനെ വിമർശിച്ച് ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
നീ ആരുടെ ഫാനാണ് ? നിനക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണ്? എന്നുള്ള ചോദ്യങ്ങള്‍ക്ക് കാലാകാലങ്ങളായി രണ്ട് ഉത്തരങ്ങളാണ് മലയാളികള്‍ പറയാറുള്ളത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് പേരുകളാണ് പലരും ഉത്തരം നല്‍കാറുള്ളത്. ഈ ഉത്തരംപോലെ തന്നെ ഇവരുടെ ആരാധകര്‍ തമ്മിലുള്ള ഫൈറ്റ് പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകര്‍ കാണുന്ന ഒരു സംഭവമാണ്. മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ആരാധകരും, മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ മമ്മൂട്ടി ആരാധകരും സോഷ്യല്‍ മീഡിയകളിലെല്ലാം മത്സരിച്ച് കുറ്റം […]
“ഒരേ ഒരു രാജാവിന്റെ തിരിച്ചു വരവ് വിരോധികൾ ഒന്നടങ്കം പേടിയോടെ മാത്രം നോക്കി നിൽക്കും”: ഒരു മോഹൻലാൽ ആരാധകന്റെ ആത്മവിശ്വാസം
താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രധാന്യം എടുത്തുപറയേണ്ട ഒന്നാണ്. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. ആരാധകരുടെ തൃപ്തിക്കുവേണ്ടിമാത്രം സിനിമകള്‍ ചെയ്യുന്ന താരങ്ങള്‍ ഇന്ന് ഒരപാടുണ്ട്. ആരാധിക്കുന്ന താരങ്ങള്‍ക്ക് വേണ്ടി വാദിക്കാനും അവരുടെ സന്തോഷത്തിനും സങ്കടങ്ങള്‍ക്കൊപ്പം നില്‍ക്കാനും പുതുതായി ഇറങ്ങുന്ന ചിത്രങ്ങളുടെ റിലീസ് ഗംഭീര ആഘോഷമാക്കാനും ഈ ആരാധകര്‍ മുന്നില്‍ തന്നെയുണ്ടാകും. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയുമെല്ലാം ആരാധകരുടെ പിന്തുണ അത്രയും മികച്ചത് ആണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് […]
“അന്നും ഇന്നും മമ്മൂക്കക്കൊപ്പം”; മേക്കപ്പ്മാൻ ജോർജ്ജും മക്കളും മമ്മൂട്ടിക്കൊപ്പം; ചിത്രങ്ങൾ വൈറൽ
പതിറ്റാണ്ടുകളായി നടൻ മമ്മൂട്ടിയുടെ നിഴല്‍പോലെ കൂടെ നിന്നും സിനിമയില്‍ താരത്തിന്റെ പല ഗെറ്റപ്പിന് പിന്നിലെ കരങ്ങളായും നിൽക്കുന്ന മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് എസ്.ജോര്‍ജ്. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പിന്നീട് അദ്ദേഹത്തിന്റെ സാരഥിയായി തീര്‍ന്ന വ്യക്തിയാണ് ജോര്‍ജ്. മമ്മൂക്ക എവിടെയെല്ലാം പോയാലും ഒപ്പം ജോര്‍ജിനേയും അദ്ദേഹത്തിനൊപ്പം കൂട്ടും. മമ്മൂട്ടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയ ജോര്‍ജ് ഇപ്പോള്‍ നിര്‍മാണരംഗത്തും നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളില്‍ ഏറെ വൈറലാവുകയാണ് ജോര്‍ജും അദ്ദേഹത്തിന്റെ രണ്ട് മക്കളും മമ്മൂട്ടിയുമൊത്തമുള്ള ചിത്രങ്ങള്‍. ജോര്‍ജിന്റെ രണ്ട് മക്കളും മമ്മൂട്ടിയും […]
“വിജയങ്ങളും പരാജയങ്ങളും ഉണ്ടാകും; മോഹൻലാൽ എന്ന നടനെ വ്യക്തിഹത്യ ചെയ്യരുത്”: ശ്രീയേഷ് കൊച്ചി എഴുതുന്നു
മലയാള സിനിമയിൽ നിരവധി ആരാധക പിന്തുണയുള്ള നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അഭിനയ ചക്രവർത്തിയെന്നും, മികച്ച നടനെന്നും തുടങ്ങി നിരവധി താര വിശേഷണങ്ങൾക്ക് അർഹനാണ് അദ്ദേഹം. ആരാധകരുടെ അഭിനന്ദന പ്രവാഹങ്ങൾ ലഭിക്കുമ്പോൾ മറുവശത്ത് വിമർശകരുടെ ചില പരാമർശങ്ങളും താരത്തെ തേടി എത്താറുണ്ട്. എന്നാൽ ഇഷ്ടപെടുന്നവർ ഇഷ്ടപ്പെടട്ടേയെന്നും, വിമർശിക്കുന്നവർ ആ പതിവ് തുടരട്ടേയെന്നുമുള്ള നിലപാടാണ് താരം സ്വീകരിക്കാറുള്ളത്. അതെ സമയം മോഹൻലാലിന് നേരേ ഉയർത്തുന്ന വിമർശനങ്ങൾക്കും , വ്യക്തിപരമായ പരാമർശങ്ങൾക്കും മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സ്വദേശി ശ്രീയേഷ്. ( […]
‘പാലക്കാട് ഓഫീസിന് മുന്നിൽ ഒടിയൻ ഇപ്പോഴുമുണ്ട്, ഒടിയനെ കാണാനും, പടമെടുക്കാനും വരുന്നവർ നിരവധി’; നന്ദി പറഞ്ഞു ശ്രീകുമാർ മേനോൻ
മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി 2018 ൽ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു ഒടിയൻ. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. വി.എ. ശ്രീകുമാർ മേനോൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. വടക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന സങ്കൽപ്പത്തെ ആധാരമാക്കിയാണ് ചിത്രം നിർമ്മിച്ചിരുന്നത്. മോഹൻലാൽ പ്രധാന വേഷം കൈകാര്യം ചെയ്‌ത ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്. പ്രകാശ് രാജ് മുഖ്യ റോളിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഒടിയൻ. ഒടിയനായും , മാണിക്യനായും മോഹൻലാൽ ഒരേ സമയം […]
‘ഭീഷ്മ ഒരു ഒന്നൊന്നര പടമാണ്, എല്ലാം അമൽ നീരദ് എന്ന ഒരൊറ്റ ആളുടെ വിജയം’: സൂരജ് റഹ്മാന്റെ കുറിപ്പ് വൈറൽ
അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം ഇതുവരെ ഉണ്ടായിരുന്ന ബോക്‌സ്ഓഫീസ് ഹിറ്റുകളെ ഭേദിച്ച് മുന്നേറുകയാണ്. നാല് ദിവസംകൊണ്ട് നേടിയത് എട്ട് കോടിയ്ക്ക് മുകളിലാണ്. ‘ബിഗ് ബി’ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രം വലിയ തരംഗമാണ് സിനിമ മേഖലയിലാകെ സൃഷ്ടിച്ചത്. മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ നേടിയ റെക്കോര്‍ഡുകള്‍ ആണ് ഭീഷ്മപര്‍വ്വം മറികടന്നിരിക്കുന്നതെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കുന്നത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ‘ഭീഷ്മ പര്‍വ’ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ […]