Dominic and the ladies purse
ഒന്നാം സ്ഥാനം നഷ്ടമായി മമ്മൂട്ടി ..!! ജനുവരിയിൽ ആദ്യദിനം കസറിയ പടങ്ങള്‍
കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടമായിരുന്നു. ഇറങ്ങിയ ഭൂരിഭാഗം പടങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംനേടുകയും ചെയ്തിരുന്നു. പുതുവർഷവും വിജയ ചിത്രങ്ങളോടെയാണ് ജനുവരി മാസം അവസാനിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കളക്ഷനുകളിൽ വലിയൊരു തേരോട്ടം ഇല്ലെങ്കിലും ഫീൽ ഗുഡ് സിനിമകൾ സമ്മാനിക്കാൻ ഈ മാസത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാനാകും. ആസിഫ് അലി, ടൊവിനോ തോമസ്, മമ്മൂട്ടി, ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ തുടങ്ങിയവരുടെ സിനികളാണ് ജനുവരിയിൽ തിയറ്ററുകളിൽ എത്തിയത്. ഇവയ്ക്ക് സാമാന്യം ഭേദപ്പെട്ട കളക്ഷനും ലഭിച്ചിട്ടുണ്ട്. […]
പ്രതീക്ഷ കാത്തോ ഡൊമിനിക് ആന്റ് ദ പേഴ്‍സ്? സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍
മലയാളികള്‍ കാത്തിരുന്നതാണ് ഡൊമിനിക് ആന്റ് ദ പേഴ്‍സ്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകര്‍ഷണം. മാത്രവുമല്ല മലയാളത്തിന്റെ മമ്മൂട്ടി നായകനാകുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരുന്നു. എന്തായാലും മികച്ച ഒരു മലയാള ചിത്രമായിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ചാള്‍സ് ഈനാശു ഡൊമനിക് ആണ് ചിത്രത്തില്‍ മമ്മൂട്ടി. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയില്‍ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുകയാണ്. കേസ് സോള്‍വ് ചെയ്‍തു എന്നാണ് ചിത്രം […]
“മമ്മൂട്ടിയുടെ അഭിനയം കണ്ട് അത്ഭുതപ്പെടുകയും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു ” ; ഗൗതം മേനോൻ
കഴിഞ്ഞ കുറേയേറെയായി മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്’ നാളെ തിയറ്ററുകളിൽ എത്തും. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഗൗതം മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. “തനിയാവർത്തനം, അമരം, ദളപതി, വടക്കൻ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ന്യൂഡൽഹി, ഓഗസ്റ്റ് […]
ജനുവരി കളറാക്കാൻ മമ്മൂട്ടി ..!! ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ട്രെയ്‍ലര്‍
മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്‍റെ അസിസ്റ്റന്‍റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. പുറത്തെത്തിയ ട്രെയ്‍ലറിന് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഗൗതം വസുദേവ് മേനോന്‍റെ മലയാളം സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. […]
മമ്മൂട്ടിയുടെ ‘ബസൂക്ക’ എത്താൻ വൈകുമോ ?? എന്താണ് സംഭവിക്കുന്നതെന്ന ആശങ്കയിൽ ആരാധകർ
വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാല്‍ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന 73 കാരന്റെ പ്രകടനം. അതുകൊണ്ട് മമ്മൂട്ടി നായകനാകുന്ന ഒരോ സിനിമയുടെയും റിലീസിനായി കാത്തിരിക്കാറുണ്ട് ആരാധകര്‍. മമ്മൂട്ടിയുടെ ബസൂക്ക എത്താൻ വൈകുമെന്ന് താരം സൂചന നല്‍കിയിരിക്കുന്നത് എന്ന ഒരു വാര്‍ത്തയും ചര്‍ച്ചയാകുന്നുണ്ട്. വലിയ പ്രതീക്ഷയുള്ള ഒരു മമ്മൂട്ടി ചിത്രവുമാണ് ബസൂക്ക. അടുത്തിടെ പുതിയ ചിത്രങ്ങള്‍ കവര്‍ ഫോട്ടോയായി മമ്മൂട്ടി ഫേസ്‍ബുക്കില്‍ ഇടാറുണ്ട്. ഓരോ സമയത്തും എത്താനിരിക്കുന്ന ചിത്രങ്ങളുടെ […]