Dileep
പൊള്ളുന്ന പ്രമേയം; കത്തുന്ന അവതരണം; ഇത് കാലം കാത്തുവെച്ച പ്രതികാര കഥ, ‘തങ്കമണി’ റിവ്യൂ വായിക്കാം
മൂന്നര പതിറ്റാണ്ട് മുമ്പ് നടന്നൊരു സംഭവം. നാടിനെ നടുക്കിയ ആ സംഭവത്തിന് ശേഷം അവിടെയുള്ളവരുടെ ജീവിതം ഒരിക്കലും പഴയപോലെയായിരിക്കില്ല. അവരുടെയെല്ലാം ഉള്ളിൽ ഒരു കനലായി ആ സംഭവം അവശേഷിക്കുന്നുണ്ടാകും. ഒരു തീപ്പൊരി മതിയാകും അതൊന്നു ആളിക്കത്താൻ. പൊള്ളുന്ന ഈ പ്രമേയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ‘തങ്കമണി’ എന്ന ചിത്രം. ഒരു ബസ് തടയലുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണിയിൽ 38 വർഷം മുമ്പ് നടന്ന പോലീസ് നരനായാട്ട് അടിസ്ഥാനമാക്കി എത്തിയിരിക്കുന്ന ഈ ദിലീപ് ചിത്രം ചരിത്രത്തോടൊപ്പം […]
കേരളത്തെ ഞെട്ടിച്ച സംഭവം…! ദിലീപിന്‍റെ ‘തങ്കമണി’ സിനിമയ്ക്ക് സ്റ്റേ ഇല്ല, നാളെ തിയേറ്ററുകളിലേക്ക്
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജി ഹൈക്കോടതി അംഗീകരിച്ചില്ല. ചിത്രത്തിന് സ്റ്റേ ഇല്ല. ഇടുക്കി തങ്കമണിയിൽ 1986ലുണ്ടായ സംഭവം പ്രമേയമാക്കി എത്തുന്ന സിനിമയായ ‘തങ്കമണി’യുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ അടച്ചിട്ട മുറിയിൽ രഹസ്യവാദം കേട്ട ശേഷമാണ് നടപടിയുണ്ടായത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന കേന്ദ്രസർക്കാർ അഭിഭാഷകൻ സുവിൻ ആർ. […]
ദിലീപിന്റെ തങ്കമണിയെത്താൻ ഇനി മണിക്കൂറുകൾ മാത്രം; സിനിമ നാളെ തിയേറ്ററുകളിലെത്തും
എൺപതുകളുടെ മധ്യത്തിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ പൊലീസ് നരനായാട്ടിൽ ചോരപ്പുഴയൊഴുകിയ നടുക്കുന്ന സംഭവമാണ് നാളെ തങ്കമണിയെന്ന പേരിൽ തിയേറ്ററുകളിലെത്തുന്നത്. പ്രേക്ഷകർ അതീവ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. കരുണാകരന്റെ മന്ത്രിസഭ തന്നെ താഴെയിറക്കിയ ഈ സംഭവം സിനിമയാകുമ്പോൾ അത് കാണാൻ ആളുകൾക്ക് പ്രത്യേക താൽപര്യം കാണും. ‘പെണ്ണിൻറെ പേരല്ല തങ്കമണി, വെന്ത നാടിൻറെ പേരല്ലോ തങ്കമണി…’, ഒരു നാട്ടിലെ നിരപരാധികളായ നിരവധിയാളുകൾ അനുഭവിച്ച യാതനയുടെ ആഴം തങ്കമണിയിലെ ഈ പാട്ടിൽ […]
എക്കാലവും നീറിപ്പുകയുന്ന ഓർമ്മ! ബിഗ് സ്ക്രീനിൽ തീ പടർത്താൻ ‘തങ്കമണി’ എത്താൻ ഇനി രണ്ട് ദിനങ്ങൾ
ഒരു ബസ് തടയലും തുടർ സംഭവങ്ങളുമൊക്കെയായി കേരള ചരിത്രത്തിൽ ഏറെ ചർച്ചയായതാണ് തങ്കമണി സംഭവം. 38 വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവത്തിന്‍റെ ചുവടുപിടിച്ചുകൊണ്ട് ഫിക്ഷനും ചേർത്ത് ഒരു സിനിമ ഇപ്പോൾ തിയേറ്ററുകളിലെത്തുകയാണ്. ദിലീപിന്‍റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തമായൊരു ചിത്രമായി മാർച്ച് ഏഴിന് ‘തങ്കമണി’ റിലീസ് ചെയ്യുകയാണ്. ഉടൽ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രതീഷ് രഘുനന്ദനനാണ് സിനിമയുടെ സംവിധാനം. ഏറെ പ്രത്യേകതകളുമായാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. എൺപതുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം എൺപതുകളുടെ […]
തങ്കമണിയിലൂടെ ഒരു രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല’: ആ നാട്ടിലെ ജനങ്ങളുടെ വേദനയാണ് പറയുന്നതെന്ന് കലാസംവിധായകൻ മനു ജഗത്ത്
ഒരു സിനിമയുടെ കലാസംവിധാനം എന്നാൽ എത്രത്തോളം പ്രാധാന്യമുള്ള ഘടകമാണെന്ന് സാധാരണ പ്രേക്ഷകർ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഈയടുത്തിറങ്ങിയ മലൈക്കോട്ടൈ വാലിബൻ, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം കലാസംവിധാനത്തിന്റെ പേൽക്കൂടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. ഇപ്പോൾ ആ ഗണത്തിലേക്ക് ഒരു സിനിമ കൂടെ വരികയാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന തങ്കമണി എന്ന പിരിയോഡിക് ഡ്രാമയ്ക്ക് കലാസംവിധാനത്തിൽ ഏറെ പ്രാധാന്യമുണ്ട്. മാർച്ച് ഏഴിന് തിയേറ്റുകളിലെത്തുന്ന ഈ ചിത്രത്തെക്കുറിച്ച് അതിന്റെ കലാസംവിധായകൻ മനു ജഗത്ത് തുറന്ന് സംസാരിക്കുകയാണ്. തങ്കമണി […]
‘കാതിലീറൻ പാട്ടുമൂളും… മധുരമൂറും പ്രണയഗാനവുമായി ദിലീപും നീത പിള്ളയും; ‘തങ്കമണി’യിലെ പ്രണയഗാനം തരംഗമാകുന്നു, ചിത്രം മാർച്ച് 7ന് തിയേറ്ററുകളിൽ
ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന “തങ്കമണി” എന്ന ഇമോഷണൽ ഫാമിലി ഡ്രാമ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മനോഹരമായ പ്രണയ ദൃശ്യങ്ങളുമായി എത്തിയിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ‘കാതിലീറൻ പാട്ടുമൂളും…’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബിടി അനിൽകുമാറും സംഗീതം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസുമാണ്. വി.ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ചേർന്നാണ് മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. 6 ലക്ഷത്തിലേറെ ആസ്വാദകരെ ഇതിനകം ഗാനത്തിന് ലഭിച്ചുകഴിഞ്ഞു. ജനപ്രിയ […]
“അഭിനയ ജീവിതത്തിൽ നടൻ ദിലീപിന്റെ Rang വേറെ തന്നെയായിരുന്നു “: കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികൾ ജനപ്രിയ നായകൻ എന്ന് ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളൂ, അത് നടൻ ദിലീപിനെയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ. കുട്ടികൾക്കിടയിലും മുതിര്‍ന്നവർക്കിടയിലും ഒരുപോലെ ആരാധകരുണ്ട് ദിലീപിന്. സിനിമാ പരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നുമില്ലാതെ മിമിക്രി വേദികളിൽ നിന്നായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് കണ്ണടച്ച് തുറക്കും മുമ്പായിരുന്നു മലയാളത്തിലെ സൂപ്പര്‍താരത്തിലേക്കുള്ള ദിലീന്റെ വളർച്ച. മലയാള സിനിമയിലെ ഏറ്റവും തിരക്കുളള താരങ്ങളില്‍ ഒരാളായിരുന്നു ദിലീപ്. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് […]
‘അച്ഛനെ ഭയമായിരുന്നു, അടുത്തുവന്നപ്പോഴേക്കും അദ്ദേഹം പോയി’: ദിലീപ്
ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറാത്ത രീതിയിലുള്ള ആളായിരുന്നുവെന്ന് നടൻ ദിലീപ്. അടുത്തിടപഴകി വന്നപ്പോഴേക്കും അദ്ദേഹം തന്നെ വിട്ടുപോകുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്‍റെ വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ച് ദിലീപ് മനസ്സുതുറന്ന് സംസാരിച്ചത്. തന്‍റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അദ്ദേഹത്തോടൊപ്പം ഏറെ നാളായുള്ള സൗഹൃദമുണ്ടെന്നും അതുകൊണ്ടാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് താൻ വന്നതെന്നും ദിലീപ് പറഞ്ഞു. ‘‘കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോൾ. […]
കേരളത്തെ പിടിച്ചുലച്ച രക്തംചിന്തിയ സംഭവം..!: ദിലീപ് ചിത്രം തങ്കമണിയുടെ ടീസർ പുറത്ത്
എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. ദിലീപ് നായകനായെത്തുന്ന ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. ഇപ്പോൾ സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചുരുങ്ങിയ സമയം കൊണ്ടാണ് ടീസർ ആരാധകശ്രദ്ധ നേടിയത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര […]
അന്ന് സുബ്ബലക്ഷ്മിയെ ദിലീപ് കരയിപ്പിച്ചു; ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് നടിയുടെ വാക്കുകൾ…
ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് നടി ആർ സുബ്ബലക്ഷ്മി വിടവാങ്ങിയിരിക്കുകയാണ്. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്‍മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ താരം നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കല്യാണരാമന്‍ എന്ന സിനിമയിലൂടെയാണ് ദിലീപും സുബ്ബലക്ഷ്മിയും ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ നടിയുടെ മൂന്നാമത്തെ പടമായിരുന്നു. ‘ചിത്രത്തില്‍ […]