02 Nov, 2025
1 min read

പ്രണവിനെ കാത്ത് ഒരു അപൂര്‍വ്വ റെക്കോര്‍ഡ് കൂടി..!!

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാലിന്‍റെ പുതിയ ചിത്രം ഡീയസ് ഈറേ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം ആരംഭിച്ചു. നായകനായി വെറും അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് പ്രണവ് മോഹന്‍ലാല്‍ ഇതുവരെ ചെയ്തിട്ടുള്ളത്. വല്ലപ്പോഴും വന്ന് ഒരു ചിത്രം ചെയ്ത് പോകുമ്പോള്‍ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മത കരിയറില്‍ ഗുണമാവുകയാണ്. പ്രണവ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറെയുടെ റിലീസ് ഇന്നായിരുന്നു. മലയാള സിനിമയില്‍ ഒരുപക്ഷേ ആദ്യമെന്ന് പറയാവുന്ന പെയ്ഡ് പ്രീമിയറുകള്‍ റിലീസിന് മുന്നോടിയായി ഇന്നലെ രാത്രി നടന്നിരുന്നു. […]